Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരുന്ന് വാങ്ങാനെത്തിയ അമ്മക്കും കുഞ്ഞിനും പിറകിൽ യുവാവ് നിലയുറപ്പിച്ചു; തന്ത്രപരമായി കുഞ്ഞിന്റെ കൈയിൽ നിന്നും വള ഊരി ഒറ്റമുങ്ങൽ; എല്ലാ കണ്ട് കൊണ്ടിരുന്ന സിസിടിവി കള്ളന് വിനയായി; സമൂഹ മാധ്യമങ്ങളിൽ മോഷണദൃശ്യം പ്രചരിച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ കള്ളൻ പൊലീസ് പിടിയിൽ; മഞ്ചേരിയിലെ മോഷ്ടാവിനെ കുടുക്കിയ സിസിടിവി ദൃശ്യങ്ങൾ കാണാം

മരുന്ന് വാങ്ങാനെത്തിയ അമ്മക്കും കുഞ്ഞിനും പിറകിൽ യുവാവ് നിലയുറപ്പിച്ചു; തന്ത്രപരമായി കുഞ്ഞിന്റെ കൈയിൽ നിന്നും വള ഊരി ഒറ്റമുങ്ങൽ; എല്ലാ കണ്ട് കൊണ്ടിരുന്ന സിസിടിവി കള്ളന് വിനയായി; സമൂഹ മാധ്യമങ്ങളിൽ മോഷണദൃശ്യം പ്രചരിച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ കള്ളൻ പൊലീസ് പിടിയിൽ; മഞ്ചേരിയിലെ മോഷ്ടാവിനെ കുടുക്കിയ സിസിടിവി ദൃശ്യങ്ങൾ കാണാം

എംപി റാഫി

മലപ്പുറം: മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ അമ്മക്കും കുഞ്ഞിനും പിറകിൽ നിലയുറപ്പിച്ച് കുഞ്ഞിന്റെ വള മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. മിനുട്ടുകൾക്കകം മോഷണത്തിന്റെ ദൃശ്യം പുറത്തായതോടെ കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാർ പൊലീസിലേൽപ്പിച്ചു. തന്ത്രപരമായി കുഞ്ഞിന്റെ കൈയിൽ നിന്ന് വള മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം മറുനാടൻ മലയാളിക്കു ലഭിച്ചു.

സംഭവത്തിൽ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലാര ചെമ്പ്രമ്മൽ വാടകക്ക് താമസിക്കുന്ന പൂക്കോട്ടൂർ പള്ളിപ്പടി പൂനൂർ വീട്ടിൽ ജംഷാദ് (35)ആണ് അറസ്റ്റിലായത്.

ഒറ്റനോട്ടത്തിൽ മാന്യനെന്ന് തോന്നും. ജീൻസും ഷർട്ടും ധരിച്ച് തോളിൽ ബാഗുമായെത്തിയായിരുന്നു പട്ടാപ്പകൽ മഞ്ചേരി നഗരത്തിൽ ഇയാൾ മോഷണം നടത്തിയത്. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്തെ മെഡിക്കൽ ഷോപ്പിൽ മരുന്നു വാങ്ങാനെത്തിയ യുവതിയുടെ കുഞ്ഞിന്റെ 4.1 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ വളയാണ് പ്രതി കവർന്നത്.

കഴിഞ്ഞ ദിവസം പകൽ 11.30ന് മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ സ്വകാര്യ മെഡിക്കൽ ഷോപ്പിനു മുന്നിലാണ് സംഭവം. മരുന്നു വാങ്ങാനെത്തിയതായിരുന്നു മങ്കട പടിക്കാട്ട് ശുഐബിന്റെ ഭാര്യ ഷബാനയും മകൾ ഒന്നര വയസ്സുകാരി ഷസ ഫാത്തിമയും. തന്ത്രത്തിൽ ഇവരുടെ പിന്നിൽ നിന്ന് പ്രതി കുഞ്ഞിന്റെ വള കവരുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ മരുന്ന് കടയിലുണ്ടായിരുന്നവർ കള്ളനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

സംഭവം കടയുടെ സി സി ടി വിൽ വ്യക്തമായി പതിഞ്ഞതാണ് പ്രതിക്ക് വിനയായത്. ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ പൂക്കോട്ടൂർ പഞ്ചായത്തംഗവും നാട്ടുകാരുമാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ എസ് ഐ നസ്റുദ്ദീൻ നാനാക്കൽ, എ എസ് ഐ എം പി എ നാസർ എന്നിവർ താമസ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിൽ മോഷ്ടിച്ച വള താൻ വള്ളുവമ്പ്രത്തെ ജൂവലറിയിൽ വിൽപ്പന നടത്തിയതായി പ്രതി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂവലറിയിലെത്തി പൊലീസ് തൊണ്ടിമുതൽ കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP