Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർച്ച് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മാർച്ച് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങളിൽ ജൂലായ്‌ വരെ ശ്രദ്ധ വേണ്ട അവസ്ഥയാണ്. ട്രോപ്പിക്കൽ അസ്ട്രോളജി അനുസരിച്ച് വ്യാഴം ഈ വിഷയങ്ങളിലൂടെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ലഭിക്കും. നിലവിൽ ഉള്ള ലോണുകളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും ഉണ്ടാകും.പാർട്ണർ ഷിപ്പ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. ടാക്സ്, ഇന്ഷുറന്സ് എന്നിവയെ കുറിച്ചുള്ള തീരുമാനങ്ങളും പ്രതീക്ഷിക്കുക ഈ ആഴ്ച മുതൽ ആശയ വിനിമയങ്ങളുടെ അധിപനായ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം ഈ ആഴ്ച തുടങ്ങിയിരിക്കുന്നു. ഈ നീക്കം നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ആയിരിക്കും കൂടുതൽ സ്വാധീനം ചെലുത്തുക.പുതിയ വ്യക്തികൾ നിങ്ങളെ തേടി എത്തുന്ന അവസരമാണ്, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പുതിയ പ്ലാനുകൾ എന്നിവയെല്ലാം ഉണ്ടാകാം. ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരുന്ന അവസരമാണ്.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയിൽ ഈ ആഴ്ചാ പൂർണ ചന്ദ്രൻ വന്നെത്തും. പൂർണ ചന്ദ്രൻ പൂര്തീകരണത്തെ സൂചിപ്പിക്കുന്നു. നിയമ വിധേയമായ ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക . വ്യക്തി ബന്ധങ്ങളിലും, ഔദ്യോഗിക ബന്ധങ്ങളിലും, പല വിധത്തിലുള്ള ഒത്തു തീര്പുകൾ വേണ്ടി വരും. പുതിയ പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാൻ ശക്തമായ സാധ്യതകൾ ആണുള്ളത്. അവയെ കുറിച്ച് ഉള്ള അന്തിമ തീരുമാനം വളരെ ശ്രദ്ധിച്ചു വേണം, കാരണം ആശയവിനിമയങ്ങൾ, യുക്തി , ബുദ്ധി എന്നിവയുടെ ഗ്രഹം ആയ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ ആണ്. ഈ സമയം നാം എടുക്കുന്ന പല തീരുമാനങ്ങളും പിന്നീട് നമുക്ക് അനുകൂലം ആകണം എന്നില്ല.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ജോലി സ്ഥലം, ജോലി എന്നിവ സംബന്ധിച്ച വിഷയങ്ങളിൽ പൂർണത കൈ വരേണ്ട അവസരമാണിത്. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പൂർണ ചന്ദ്രൻ വൈകാരികതയെയും സൂചിപ്പിക്കുന്നു. സഹ പ്രവർത്തകരുമായുള്ള ആശയ വിനിമയങ്ങളെ ശ്രദ്ധിക്കേണ്ട അവസരമാണ്. നിങ്ങളുടെ ആശയങ്ങൾ മനസിലാക്കാൻ പല തടസങ്ങളും അവർക്കുണ്ടാകാം. ആരോഗ്യ സംരക്ഷണം, ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യകത മനസിലാക്കുന്ന അവസരങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. പല വിധ ബാധ്യതകളെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. 

ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിൽ പൂർണ ചന്ദ്രൻ ഈ ആഴ്ച ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരണത്തെ സൂചിപ്പിക്കുന്നു. ക്രിയേറ്റീവ് ജോലികളിൽ പൂർത്തീകരണം സംഭവിക്കും. പുതിയ ഹോബികൾ ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ആലോചന ഉണ്ടാകും. നെറ്റ് വർക്കിങ് അവസരങ്ങൾ, ബൗദ്ധിക ശക്തി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ, സ്വന്തം കഴിവുകളെ തെളിയിക്കാനുള്ള അവസരങ്ങൾ, പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, നിലവിൽ ഉള്ള പ്രേമ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബ0, ജീവിത സൗകര്യങ്ങൾ, എന്നാ വിഷയങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. ഈ ആഴ്ച ഈ മേഖലയ്ക്ക് മേൽ പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരണങ്ങൾ, വൈകാരികത എന്നിവയെ സൂചിപ്പിക്കുന്നു കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, മുതിർന്ന സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആശങ്ക, അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച, ബന്ധു ജന സമാഗമം, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറു യാത്രകൾ, ചെറു കോഴ്സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ വന്നെത്തും. ആശയ വിനിമയങ്ങൾ. ഇലെക്ട്രോനിക് ഡേറ്റ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ട അവസരമാണ്. എഴുത്ത്, എഡിറ്റിങ് എന്നീ കഴിവുകൾ കൊണ്ടുള്ള ജോലികളിൽ പൂർത്തീകരണം ഉണ്ടാകാം. ചെറു യാത്രകൾ, ചെറു കോഴ്സുകളിൽ നിന്ന് കൂടുതൽ അവസരം, അയൽക്കാർ സഹോദരങ്ങൾ എന്നിവരോടുള്ള കൂടുതൽ സംസാരം, മീഡിയ ടെക്നോളജി എന്നിവയിൽ നിന്നുള്ള ജോലികൾ, ആശയ വിനിമയം ഉപയോഗിച്ചുള്ള കൂടുതൽ പ്രോജക്ക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവയും ഉണ്ടാകും. ഏതു ഗ്രഹം ഈ ഭാവത്തിൽ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ധന സമ്പാദനം, സേവിങ്ങ്സ്, എന്നിവ പ്രധാന വിഷയങ്ങൾ ആയി മാറും. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള അന്വേഷണം തുടരും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള കൂടുതൽ അന്വേഷണം ആവശ്യമാകും.ആശയ വിനിമയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള ധന സംബന്ധമായ വെല്ലുവിളികളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക . ഈ ഭാവം ജോലിയും സൂചിപ്പിക്കുന്നു. ജോലി സംബന്ധമായ വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജിവിതത്തിൽ പൂര്തീകരണങ്ങൾ ഉണ്ടാകും എന്നാണു. ശാരീരികമായ അസ്വസ്ഥതകൾ ഈ അവസ്ഥയിൽ സാധാരണ ആയിരിക്കും. ആരോഗ്യ സംരക്ഷണം, സൗന്ദര്യ സംരക്ഷണം എന്നിവ വളരെ പ്രധാനം ആയിരിക്കും. വ്യക്തി ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകാം. പുതിയ കാഴ്ചപ്പാടുകൾ, മനോവ്യാപാരം എന്നിവയും പ്രതീക്ഷിക്കുക . പങ്കാളിയുമായുള്ള ബന്ധം വളരെ വൈകാരികത നിറഞ്ഞതായി തീരും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഈ ഭാവം മാനസികമായ വെല്ലുവിളികളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ വെല്ലുവിളികൾ ഏതെന്നു വ്യക്തമായി തെളിയുന്ന അവസരമാണ്.   ഏകാന്തനായി തീരാനുള്ള ആഗ്രഹം. ശാരീരിരിക അസ്വസ്ഥതകൾ, ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങളും ഉണ്ടാകാം. ഒറ്റപ്പെടാനുള്ള ആഗ്രഹത്തെ യാതൊരു കാരണവശാലും തടഞ്ഞു നിര്താതിരിക്കുക. ഭൂത കാലത്തെ കുറിച്ചുള്ള ചിന്തകളിലും, ഒര്മാപ്പെടുതലുകളിലും നിങ്ങൾ സമയം ചിലവഴിക്കും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ഉണ്ടാകാവുന്ന മാറ്റങ്ങളെ ആണ് ഈ നീക്കം സൂചിപ്പിക്കുക. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങളിൽ പല തിരുത്തലുകളും വേണ്ടി വന്നേക്കാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, പുതിയ ടീം ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രതീക്ഷകൾ, ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള റീ സേർച്ച്‌ എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരണത്തെ സൂചിപ്പിക്കുന്നു. ജോലിയിൽ പൂര്തീകരനനങ്ങൾ ഉണ്ടാകാം. അധികാരികളുടെ ശ്രദ്ധ നിങ്ങളിൽ തന്ന്നെ ഉണ്ടാകും. പല കാരണങ്ങൾ കൊണ്ടും സമൂഹ മധ്യത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. മാതാ പിതാക്കലുമായുള്ള ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള പ്രതീക്ഷകൾ, ജോലി സ്ഥലത്തെ നവീകരണം എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തെ വിഷയങ്ങളിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, തീർത്ഥ യാത്രകൾ, വിദേശ ബന്ധം എന്നിവയും പ്രതീക്ഷിക്കുക. ഉപരി പഠനത്തെ കുറിച്ചുള്ള വിചാരം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ പൂർത്തീകരണം എനിവ ഉണ്ടാകും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിൽ പൂർണ ചന്ദ്രൻ വന്നെത്തും. ധന സംബന്ധമായ വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. ആത്മീയവും, മാനസികവും, ഭൗതീകവുമായ രൂപാന്തരം ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക പരാധീനതകളെ കുറിച്ചുള്ള ആശങ്ക എന്നിവ ഉണ്ടാകുന്ന അവസരമാണ്. പുതിയ നിക്ഷേപങ്ങൾക്ക് വേണ്ടി ഉള്ള നീക്കങ്ങൾ, പങ്കാളിയോടുള്ള വൈകാരികമായ സംഭാഷണം എന്നിവയും പ്രതീക്ഷിക്കുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP