Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചായിരുന്നു വിവാഹം; അതിനായി മതം മാറേണ്ടിയും വന്നു; കുടുംബത്തിന് വേണ്ടി നിങ്ങൾ നിങ്ങളെ ത്യജിച്ചാൽ ഭർത്താവോ മക്കളോ ബഹുമാനിക്കില്ല; ഞങ്ങൾക്കു വേണ്ടി ജീവിതം കളയാൻ പറഞ്ഞോ എന്നായിരിക്കും ചോദിക്കുക; പ്രിയനുമായുള്ള വിവാഹം തന്റെ തെറ്റായ തീരുമാനമായിരുന്നുവെന്ന് വ്യക്തമാക്കി ലിസി; മക്കൾ വളരാൻ ഇത്രയും വർഷം കാത്തിരുന്നു, ഇപ്പോൾ സന്തുഷ്ടയെന്നും നടി

കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചായിരുന്നു വിവാഹം; അതിനായി മതം മാറേണ്ടിയും വന്നു; കുടുംബത്തിന് വേണ്ടി നിങ്ങൾ നിങ്ങളെ ത്യജിച്ചാൽ ഭർത്താവോ മക്കളോ ബഹുമാനിക്കില്ല; ഞങ്ങൾക്കു വേണ്ടി ജീവിതം കളയാൻ പറഞ്ഞോ എന്നായിരിക്കും ചോദിക്കുക; പ്രിയനുമായുള്ള വിവാഹം തന്റെ തെറ്റായ തീരുമാനമായിരുന്നുവെന്ന് വ്യക്തമാക്കി ലിസി; മക്കൾ വളരാൻ ഇത്രയും വർഷം കാത്തിരുന്നു, ഇപ്പോൾ സന്തുഷ്ടയെന്നും നടി

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ദ്വീർഘകാലം ദാമ്പത്യം നയിച്ച ശേഷമാണ് ലിസി - പ്രിയൻ ദമ്പതികൾ വേർപിരിഞ്ഞത്. രണ്ട് ദിശകളിലേക്ക് പോകാൻ പാകത്തിന് ഇവർ അകന്നിരുന്നോ എന്ന ചോദ്യം പലരും ഉന്നയിച്ചിരുന്നു. എന്നാൽ, അടുത്ത സുഹൃത്തുക്കളുടെ അനുരഞ്ജന ശ്രമങ്ങൾ പോലും വിജയിക്കാതെ വന്നതോടെ ഇരുവരും രണ്ട് വഴിക്കും പിരിഞ്ഞു. എങ്കിലും എന്തായിരുന്നു ഈ വിവാഹ മോചനത്തിന്റെ കാരണം എന്നു ചോദിച്ചാൽ അത് ലിസി വെളിപ്പെടുത്തിയിരുന്നില്ല. ഒടുവിൽ ഈ വിഷയത്തിൽ തുറന്നു പറച്ചിൽ നടത്തി ലിസി. എന്തുകൊണ്ട് തന്റെ വിവാഹം ഒരു തെറ്റായിരുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു അവർ. ഇതേക്കുറിച്ച് ലിസി വിശദീകരിക്കുന്നത് ഇങ്ങനെ:

കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാൻ വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിൽ ഒരുപാട് ത്യാഗം ഞാൻ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങൾ നിങ്ങളെ ത്യജിച്ചാൽ ഭർത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങൾക്കു വേണ്ടി ജീവിതം കളയാൻ പറഞ്ഞോ എന്നായിരിക്കും അവർ ചോദിക്കുക. ഒന്നിനു വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്നുവയ്ക്കരുത്.'- ലിസി പറയുന്നു.

'വിവാഹത്തിൽ പ്രശ്നമുണ്ടാകുമ്പോൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുക എനിക്ക് എളുപ്പമായിരുന്നു. പക്ഷേ ഒന്നും അറിയാത്ത പ്രായത്തിൽ മക്കളെ ഉപേക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇന്ന് മക്കൾ വളർന്നു കഴിഞ്ഞു. അവർ അവരുടെ ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞുവെന്നോ അവർ 'ലിവിങ് ടുഗതറെ'ന്നോ ഉള്ള കാര്യങ്ങൾ ഒന്നും അവരെ ബാധിക്കില്ല. അവർക്ക് മാതാപിതാക്കളുടെ പിന്തുണ വേണം, പക്ഷേ അച്ഛനും അമ്മയും എപ്പോഴും അടുത്തു വേണമെന്നില്ലെന്നും ലിസി വ്യക്തമാക്കി.

'മകൾ സിനിമ തെരഞ്ഞെടുത്തതിൽ വളരെ സന്തോഷം. അവൾക്കു അവളുടെ കരിയറിൽ ആവശ്യമുള്ള ഉപദേശങ്ങൾ കൊടുക്കാറുണ്ട്. ഏതു തരം സിനിമകൾ ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോൾ ഞാനുമായി ചർച്ച ചെയ്യാറുണ്ട്. പക്ഷേ എല്ലാറ്റിലും അവൾക്കു അവളുടേതായ തീരുമാനങ്ങൾ ഉണ്ട്. ഏതൊരു അമ്മയേയും പോലെ അവൾ ആഗ്രഹിക്കുന്ന വഴിയിൽ അവൾ നന്നായി തന്നെ പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനു അവൾക്കു വേണ്ട പിന്തുണ നൽകാനും എന്നും തയ്യാറാണ്. ലിസി പറയുന്നു.

1990 ഡിസംബർ 13നാണ് ലിസിയും പ്രിയദർശനും വിവാഹതരായത്. ഈ പ്രണയ ജോഡികളുടെ വിവാഹം നടക്കാതിരിക്കാൻ പലരും ശ്രമിച്ചു. എന്നാൽ ഇരുവരും പിന്മാറിയില്ല. പെട്ടെന്ന് പ്രിയൻ പിന്മാറിയെന്ന വാർത്ത മാധ്യമങ്ങളിലെത്തി. പ്രിയദർശന് വേണ്ടി വീട്ടുകാർ പെണ്ണ് അന്വേഷണവും തുടങ്ങി. അന്ന് സംവിധായകൻ എന്ന നിലയിൽ പ്രിയന് വലിയ തിരക്കായിരുന്നു. ഇടയ്ക്ക് വച്ച് എല്ലാ സിനിമയും പരാജയപ്പെട്ടു. ഇതിനിടെയാണ് ലിസിയെ തേടി പ്രിയദർശൻ എത്തിയതും വിവാഹിതരായതും.

നേരത്തെ ലിസിയും പ്രിയനും വീണ്ടും ഒരുമിക്കുമെന്ന വിധത്തിൽ പുറത്തുവന്ന വാർത്തകളെ തള്ളി ലിസി രംഗത്തെത്തിയിരുന്നു. ഞാനും പ്രിയദർശനും തമ്മിൽ വീണ്ടും ഒരുമിക്കുതിനെക്കുറിച്ചും ഞങ്ങളുടെ വിവാഹമോചനത്തിന്റെ കാരണങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ കാണുന്നു. ഇതൊരിക്കലും സംഭവിക്കില്ല. വിവാഹമോചനത്തിനിടയാക്കിയ കാരണങ്ങൾ എന്റെ കുഞ്ഞുങ്ങൾക്കും ബഹുമാനപ്പെട്ട കോടതിക്കും പ്രിയദർശനും വ്യക്തമായി അറിയാം. അന്ന് ലിസി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

1990 ഡിസംബർ 13നാണ് മുമ്പ് പ്രിയനും ലിസിയും ഒരുമിച്ചത്. അക്കാലത്ത് പ്രിയൻ ചിത്രങ്ങളിലുൾപ്പെടെ നിറഞ്ഞുനിന്ന നായികയായിരുന്നു ലിസി. എന്നാൽ അന്ന് ഇരുവരുടേയും വിവാഹം മുടങ്ങുമെന്ന ഘട്ടംവന്നതോടെ ലിസി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചെന്നതും ചരിത്രം. തുടർന്ന് പ്രിയൻ ചിത്രങ്ങൾ തിരിച്ചടി നേരിട്ടതോടെ അത് ലിസിയുടെ ശാപമാണെന്നുവരെ വാർത്തകൾ പരന്നു.

അക്കാലത്ത് അതിന് കാരണം തേടിച്ചെന്ന പ്രിയനും ജ്യോതിഷികളുടെ ഉപദേശം ലിസിയെ കൂടെ കൂട്ടിയാൽ എല്ലാം മംഗളമാകും എന്നായിരുന്നു. അങ്ങനെ വീണ്ടും ഒരുമിച്ച ഇരുവരും വിവാഹിതരായി. പ്രിയൻ ചിത്രങ്ങൾ വച്ചടിവച്ചടി മുന്നേറി. ഉയരങ്ങൾ കീഴടക്കിയ പ്രിയദർശൻ എന്ന മലയാള സിനിമാ സംവിധായകൻ പിന്നീട് പരസ്യ ചിത്രങ്ങളിലൂടെയും അന്യഭാഷാ ചിത്രങ്ങളിലൂടെയും മുന്നേറി. ഹിന്ദി സിനിമാ ലോകത്തെ ഹിറ്റ്മേക്കർവരെ ആയി. അങ്ങനെ ലിസി പ്രിയന്റെ ഭാഗ്യതാരമായി തുടരുന്നതിനിടെയാണ് ദാമ്പത്യത്തിന്റെ കാൽനൂറ്റാണ്ട് പിന്നിടുംമുമ്പ് ഇരുവരും അകലുന്നത്. സിനിമാലോകത്തെ നിരവധി സുഹൃത്തുക്കൾ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പ്രിയൻ തനിക്ക് ലിസിയെ വേർപിരിയാൻ ആകില്ലെന്ന് അന്നേ പറഞ്ഞെങ്കിലും ലിസി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അങ്ങനെ 2014 ഡിസംബർ ഒന്നിന് ഇരുവരും നിയമപ്രകാരം വിവാഹമോചിതരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP