Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആ 21 കോടി അടിച്ചത് ആർന്മുളക്കാരൻ ജോൺ വർഗീസിന്; ദുബായിലെ ഡ്രൈവറായ എട്ടു കൂട്ടുകാരും ചേർന്ന് കോടികൾ പങ്ക് വെക്കും; ഭാഗ്യവാന്മാരെ തേടിയുള്ള യാത്ര ഒടുവിൽ ശുഭകരമായി പര്യവസാനിച്ചതിങ്ങനെ

ആ 21 കോടി അടിച്ചത് ആർന്മുളക്കാരൻ ജോൺ വർഗീസിന്; ദുബായിലെ ഡ്രൈവറായ എട്ടു കൂട്ടുകാരും ചേർന്ന് കോടികൾ പങ്ക് വെക്കും; ഭാഗ്യവാന്മാരെ തേടിയുള്ള യാത്ര ഒടുവിൽ ശുഭകരമായി പര്യവസാനിച്ചതിങ്ങനെ

അബുദാബി: ദുബായിൽ എല്ലാവരും 21 കോടി നേടിയ ഭാഗ്യവാനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ കാത്തിരിപ്പിനൊടുവിൽ ആ യഥാർത്ഥ ജോൺ വർഗീസ് രംഗത്തെത്തിയിരിക്കുകയാണ്. ദുബായ് ജുമൈറ ലെയ്ക് ടവേഴ്‌സിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ പത്തനംതിട്ട ആറന്മുള പീടികയിൽ വീട്ടിൽ ജോൺ വർഗീസും മറ്റു ഏഴ് പേരും ചേർന്നാണ് ആ കോടികളുടെ ഭാഗ്യം സ്വന്തമാക്കിയത്.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 21 കോടി രൂപ (12 ദശലക്ഷം ദിർഹം) സ്വന്തമാക്കിയത് ഒരു ജോൺ വർഗീസ് ആണെന്ന് അറിഞ്ഞത് മുതൽ ദുബായിൽ എല്ലാവരും ആ ഭാഗ്യവാനെ തിരയുകയായിരുന്നു. ഒടുവിൽ മറ്റ് രണ്ട് ജോൺ വർഗീസുമാരാണ് ഇതിന്റെ പേരിൽ പുലിവാല് പിടിച്ചത്. ദുബായ് ജബൽ അലിയിലെ ഒരു സ്വകാര്യ ഷിപ്പിങ് കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപറേറ്ററായ ഒരു ജോൺ വർഗീസ് തനിക്ക് കിട്ടുന്ന അഭിനന്ദന പ്രവാഹം കേട്ട് കേട്ട് ഒടുവിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാണ് താൻ അല്ലെന്ന് പറഞ്ഞത്.

മലയാളികളുടെ ഭാഗ്യങ്ങളുടെ പറുദീസയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ഒരു നിമിഷം കൊണ്ട് കോടീശ്വരനായി മാറുന്ന മാന്ത്രിക വടിയാണ് ഈ തെരഞ്ഞെടുപ്പ്, ഈ തിരഞ്ഞെടുപ്പിന്റെ ഭാഗ്യം വന്ന ജോൺ വർഗീസ് സമ്മാനം കിട്ടിയത് ഒളിച്ച് വെച്ചതല്ലെന്ന് പറയുന്നു, ജോൺ വർഗീസും കൂട്ടുകാരായ തൊട്ടടുത്തെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ കാസർകോട് ഉദുമ സ്വദേശി അനീഷ് കുമാറും മറ്റു ആറു പേരും ചേർന്നായിരുന്നു ആ ഭാഗ്യം സ്വന്തമാക്കിയത്. 50, 100 ദിർഹം വീതം മുടക്കിയാണ് എല്ലാവരും ചേർന്ന് ടിക്കറ്റെടുത്തത്.

കോടിപതിയായപ്പോൾ തങ്ങൾ അത് തത്സമയം കാണുകയായിരുന്നു എന്ന് ജോൺ വർഗീസ് പറയുന്നു. കഴിഞ്ഞ രണ്ടു വർഷത്തോളമായി കൂട്ടുകാരോടൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ട്. ആദ്യമായാണ് ഭാഗ്യത്തിന്റെ ദേവത കടാക്ഷിക്കുന്നത് എന്ന് ജോൺ വെളിപ്പെടുത്തുന്നു. 093395 ആയിരുന്നു ടിക്കറ്റ് നമ്പർ. കോടിപതികളായപ്പോൾ ഞങ്ങളാരും മറഞ്ഞുനിന്നതോ മറ്റോ അല്ലെന്നും ജോൺ പറയുന്നു.

മറ്റു രണ്ടു ജോൺ വർഗീസുമാർ ഞാൻ കാരണം ബുദ്ധിമുട്ടനുഭവിച്ചു എന്നറിഞ്ഞു. ഇതിൽ ഖേദമുണ്ട്. സമ്മാനം നേടിയ ഉടനെ നാട്ടിലെ കുടുംബത്തിനെ വിളിച്ച് അറിയിച്ചു. കോടികൾ നേടിയതിനെ തുടർന്നു ജോലി മതിയാക്കി നാട്ടിലേയ്ക്ക് പോകാനൊന്നും തീരുമാനിച്ചിട്ടില്ല. നാട്ടിലെ ഭാര്യക്കും രണ്ടു കുട്ടികളുടെ ഭാവിക്കും വേണ്ടി എന്തെങ്കിലും ചെയ്യണം. മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിനെക്കാളും മറ്റൊരു നല്ല കാര്യമില്ല. വളരെ കഷ്ടപ്പെട്ടാണു ദുബായിൽ പിടിച്ചുനിന്നത്. അതുകൊണ്ട് ഇത്തരത്തിൽ കഷ്ടപ്പെടുന്നവരെ ഒരിക്കലും മറക്കില്ല. ഈ വിജയം കൂട്ടുകാരോടൊപ്പം ആഘോഷിക്കാനാണ് ജോൺ വർഗീസിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP