Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദളിത് ഹർത്താലിനെ പുച്ഛിക്കാൻ ഇറങ്ങിയ നാണം കെട്ടവന്മാർക്കെതിരെ ശക്തമായ അമർഷം രേഖപ്പെടുത്തുന്നു; മേലിൽ ഈ ഉളത്തരം ആവർത്തിക്കരുതെന്നാണ് ഈ ഏഭ്യന്മാരോട് പറയാനുള്ളത്; അഗണിക്കപ്പെട്ട വർഗത്തെ പിന്തുണക്കാതെ തോൽപ്പിക്കാൻ നിൽക്കരുത്: പ്രസംഗത്തിനിടെ വന്ന നാവുപിഴ വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും ദളിത് ഹർത്താലിന് പൂർണ പിന്തുണയുമായി പി സി ജോർജ്ജ് എംഎൽഎ

ദളിത് ഹർത്താലിനെ പുച്ഛിക്കാൻ ഇറങ്ങിയ നാണം കെട്ടവന്മാർക്കെതിരെ ശക്തമായ അമർഷം രേഖപ്പെടുത്തുന്നു; മേലിൽ ഈ ഉളത്തരം ആവർത്തിക്കരുതെന്നാണ് ഈ ഏഭ്യന്മാരോട് പറയാനുള്ളത്; അഗണിക്കപ്പെട്ട വർഗത്തെ പിന്തുണക്കാതെ തോൽപ്പിക്കാൻ നിൽക്കരുത്: പ്രസംഗത്തിനിടെ വന്ന നാവുപിഴ വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും ദളിത് ഹർത്താലിന് പൂർണ പിന്തുണയുമായി പി സി ജോർജ്ജ് എംഎൽഎ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: സീറോ മലബാർ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിവാദം മുറുകവേ പി സി ജോർജ്ജ് ദളിത് സ്ത്രീക്കുണ്ടായ വൈദികനെന്ന് പരാമർശിച്ചത് കടുത്ത വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ജോർജ്ജിനെതിരെ ദളിത് സംഘടനകൾ ദളിതരെ അപമാനിച്ചെന്നു കാണിച്ച് രംഗത്തെത്തുകയുണ്ടായി. എന്നാൽ, ഈ സംഭവം തനിക്കു സംഭവിച്ച നാവുപിഴയാണെന്ന് പറയുകയും ചെയ്തു. ഇതോടെ വിവാദം അവസാനിച്ചെന്ന് കരുതിയെങ്കിലും പി സി ജോർജ്ജിന്റെ വാക്കുകൾ അദ്ദേഹത്തെ വീണ്ടും വിവാദത്തിൽ ചാടിച്ചു. എന്നാൽ, താൻ ദളിതർക്കൊപ്പമാണെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് ജോർജ്ജ് രംഗത്തെത്തി.

ഇന്ന് നടന്ന ദളിത് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ജോർജ്ജ് തന്റെ മേൽ തൽക്കാലം ചുമത്തപ്പെട്ട ദളിത് വിരുദ്ധനെന്ന പ്രതിച്ഛായ നീക്കാൻ രംഗത്തെത്തിയത്. തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് ഹർത്താലിനോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. 11 പേരെ കൊലചെയ്യുകയും, ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ കുറ്റക്കാർക്കെതിരെ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങൾ ചേർത്ത് കേസെടുക്കണെമന്നാവശ്യപ്പെട്ട് കേരളത്തിലെ ദലിത് കൂട്ടായ്മ ഏപ്രിൽ 9ന് നീതി നിഷേധത്തിനെതിരെ നടത്തുന്ന ഈ അവകാശ പോരാട്ടത്തിന് പൂർണ പിന്തുണ നൽകുന്നതായി പി സി ജോർജ്ജ് വ്യക്തമാക്കി.

അടിച്ചമർത്തലിനു വിധേയരായവരോട് ഐക്യപ്പെട്ടും അതിക്രമങ്ങൾക്ക് ഇരയായവർക്കു നഷ്ടപരിഹാരം കൊടുക്കണമെന്നും ദലിത് പീഡനങ്ങൾക്ക് അറുതിവരുത്തണമെന്നും ജോർജ്ജ് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയെ നിയമനിർമ്മാണത്തിലൂടെ മറിക്കിടക്കണമെന്നും ആവശ്യം കൂടി ഹർത്താലിനുണ്ട്. തികച്ചും ജനാധിപത്യപരമായ രീതിയിൽ ദലിത് സംഘടനകൾ പ്രഖ്യാപിച്ച അവകാശ സമരത്തെ കേരള ജനപക്ഷം പിന്തുണക്കുന്നു. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ പോരാട്ടത്തോട് അനുഭാവം പ്രകടിപ്പിച്ച് വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി.

ഹർത്താലിനെ പുച്ഛിച്ചവർക്ക് മറുപടിയും ജോർജ്ജ് നൽകി. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട പാവപ്പെട്ട ദളിതർ ഒരു ഹർത്താല് പ്രഖ്യാപിച്ചപ്പോൾ അതിനെ പലരും പുച്ഛിക്കുന്നതു കണ്ടു. ഇങ്ങനെ പുച്ഛിക്കാൻ ഇറങ്ങിയ നാണംകെട്ടവന്മാർക്കെതിരെ ശക്തമായ അമർഷം രേഖപ്പെടുത്തുന്നു. എവനും കേരളത്തിൽ ഹർത്താൽ നടത്താം. ആരും അതിനെ കുറ്റം പറയാറില്ല. അവരുടെ ആവശ്യങ്ങൾ എന്താണെന്ന് മനസിലാക്കുകയാണ് വേണ്ടത്. ഞാൻ ഒരിക്കലും ഹർത്താലിനെ അനുകൂലിക്കുന്നവരുടെ കൂട്ടത്തിലല്ല, എന്നാൽ, ദളിത് ഹർത്താലിനെ തോൽപ്പിച്ചു കളയും വണ്ടി ഓടിക്കും എന്നു പറയുന്ന ഇവനൊക്കെ ആരാണ്- ജോർജ്ജ് ചോദിക്കുന്നു.

ഇവന്മാരൊക്കെ സുൽത്താനാണ്? മര്യാദ ഇല്ലാത്തവന്മാർ.. അതുകൊണ്ട് ഈ ദളിത് ഹർത്താലിന് താൻ പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ജോർജ്ജ് ഫേസ്‌ബുക്ക് പേജിൽ പോസ്റ്റു ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP