Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറാം ദിനത്തിൽ ഇന്ത്യ സ്വർണമണിഞ്ഞത് ഗെയിംസ് റെക്കോർഡോടെ; ഷൂട്ടിംഗിൽ ഹീനാ സിദ്ധുവിന്റെ റെക്കോർഡോടെ പിറന്നത് ഇന്ത്യയുടെ 11-ാം സ്വർണം

ആറാം ദിനത്തിൽ ഇന്ത്യ സ്വർണമണിഞ്ഞത് ഗെയിംസ് റെക്കോർഡോടെ; ഷൂട്ടിംഗിൽ ഹീനാ സിദ്ധുവിന്റെ റെക്കോർഡോടെ പിറന്നത് ഇന്ത്യയുടെ 11-ാം സ്വർണം

ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ വേട്ട തുടരുന്നു. ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ഗെയിംസിന്റെ ആറാം ദിനം തുടങ്ങിയത് ഗെയിംസ് റെക്കോർഡോടെയുള്ള ഇന്ത്യയുടെ സ്വർണ നേട്ടത്തോടെയാണ്. ഹീനാ സിദ്ധുവിലൂടെയാണ് ഗെയിംസ് റെക്കോർഡോടെ ഇന്ത്യയുടെ 11-ാം സ്വർണം പിറന്നത്.

25 മീറ്റർ പിസ്റ്റളിലാണ് ഇന്ത്യൻ താരം സ്വർണമണിഞ്ഞത്. നേരത്തെ 10 മീറ്റർ എയർ പിസ്റ്റളിൽ ഹീന വെള്ളി നേടിയിരുന്നു. 38 പോയിന്റ് നേടി ഹീന ഒന്നാമതെത്തിയപ്പോൾ ഓസ്ട്രേലിയയുടെ എലേന ഗാലിയാബോവിച്ചിനാണ് (35 പോയിന്റ്) വെള്ളി. മലേഷ്യയുടെ ആലിയ അസ്ഹാരി (26 പോയിന്റ്) വെങ്കലം നേടി. മറ്റൊരു ഇന്ത്യൻ താരമായ അനു സിങ്ങിന് ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.

അതേസമയം പുരുഷന്മാരുടെ ബോക്സിങ് 49 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പൻഗാൽ സെമിയിലെത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. സ്‌കോട്ലൻഡിന്റെ അഖീൽ അഹമ്മദിനെ തോൽപ്പിച്ചാണ് അമിത് സെമിയിലെത്തിയത്. ഇന്നലെ ഇന്ത്യ രണ്ട് സ്വർണമാണ് നേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP