Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമ-ലക്ഷ്മണന്മാരെ പോലെ മോദിക്കും അമിത് ഷായ്ക്കും രാജ്യം ഭരിക്കാൻ വഴിയൊരുങ്ങി; സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ കുറ്റവിമുക്തൻ

രാമ-ലക്ഷ്മണന്മാരെ പോലെ മോദിക്കും അമിത് ഷായ്ക്കും രാജ്യം ഭരിക്കാൻ വഴിയൊരുങ്ങി; സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ കുറ്റവിമുക്തൻ

മുംബൈ: സൊറാബ്ദിൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെ കുറ്റവിമുക്തനാക്കി. മുംബൈയിലെ പ്രത്യേക കോടതിയാണ് അമിത് ഷായെ കുറ്റവിമുക്തനാക്കിത്. അമിത് ഷാ നൽകിയ ഹർജിയിലാണ് ഉത്തരവ്. അമിത് ഷായെ പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏറെ നിർണ്ണായകമാണ് കോടതിവിധി. തന്റെ വിശ്വസ്തനെ ഭരണതലത്തിൽ ചുമതല ഏൽപ്പിക്കാൻ പോലും ഈ കോടതി വിധിയിലൂടെ മോദിക്ക് കഴിയും.

ഗുജറാത്തിൽ മോദിയുടെ വലം കൈയായിരുന്നു അമിത് ഷാ. മോദിക്കെതിരായ ആരോപണങ്ങളാണ് അമിത് ഷായെയും ബാധിച്ചത്. പ്രധാനമന്ത്രിയായി മോദി ഡൽഹിയിൽ എത്തുമ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി മനസ്സിൽ കരുതിയത് അമിത് ഷായെയായിരുന്നു. എന്നാൽ വ്യാജ ഏറ്റുമുട്ടൽക്കേസിലെ പ്രതിസ്ഥാനം മൂലം അതിന് കഴിഞ്ഞില്ല. തുടർന്നാണ് അമിത് ഷായെ ബിജെപി ദേശീയ അധ്യക്ഷനായി മോദി എത്തിച്ചത്. ഈ കോടതി വിധിയോടെ ഗുജറാത്ത് മുഖ്യമന്ത്രിയായി പോലും അമിത് ഷായ്ക്ക് എത്താനാകും. എന്നാൽ ബിജെപി രാഷ്ട്രീയത്തിലെ മോദിക്ക് പിന്നിൽ രണ്ടാമനായി മാറിയ അമിത് ഷാ ഡൽഹിയിൽ തന്നെ തുടരാനാണ് സാധ്യത.

ഈ വർഷം ആദ്യമാണ് കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ ഗൂഡാലോചനയാണെന്നും കാണിച്ച് ഷാ ഹർജി നൽകിയത്. തുൾസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിലും കോടതി വിധിക്കെതിരെ ഷാ ഹർജി നൽകിയിട്ടുണ്ട്. അമിത് ഷാ ആഭ്യന്തരസഹമന്ത്രിയായിരുന്നപ്പോഴാണ് ഗുജറാത്തിൽ കുപ്രസിദ്ധമായ വ്യാജ ഏറ്റുമുട്ടലുകൾ നടന്നത്. ബിജെപി അധ്യക്ഷ സ്ഥാനത്ത് എത്തിയ ശേഷമാണ് കുറ്റവിമുക്തനാക്കണമെന്ന ഹർജി അമിത് ഷാ നൽകിയത്. ഇനിയും ഈ കേസിൽ സിബിഐയ്ക്ക് അമിത് ഷായ്ക്ക് എതിരെ നടപടി എടുക്കാം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കോടതി വിധിക്കെതിരെ അപ്പീൽ നൽകാം.

എന്നാൽ കേന്ദ്ര സർക്കാർ മാറിയ സാഹചര്യത്തിൽ ബിജെപി അധ്യക്ഷനെതിരെ കൂടുതൽ നടപടികൾ സിബിഐ എടുക്കുമോ എന്നതാണ് നിർണ്ണായകം. അതിനിടെ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സൊറാബ്ദീൻ ഷെയ്ഖിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. 2005 നവംബർ 26നാണ് സൊറാബ്ദീനെയും ഭാര്യ കൗസർബിയേയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ഗാന്ധിനഗറിൽ എത്തിച്ച ശേഷം വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പടെ 18 പ്രതികൾക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഏറ്റുമുട്ടൽ നടക്കുമ്പോൾ ഗുജറാത്തിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു അമിത് ഷാ. ഗൂഡാലോചന കുറ്റമാണ് അമിത് ഷായ്ക്ക് എതിരെ സിബിഐ ചുമത്തിയത്.

അഹമ്മദാബാദ് കോടതിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാൽ സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന വാദം പരിഗണിച്ച് കേസിന്റെ വിചാരണ മുബൈയിലേക്ക് സുപ്രീംകോടതി മാറ്റുകയായിരുന്നു. ആന്ധ്രാപ്രദേശിൽവച്ച് സൊറാബുദീനെയും ഭാര്യ കൗസർബിയെയും ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഏക 'ദൃക്‌സാക്ഷി'യായ പ്രജാപതിയും പിന്നീട് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. രണ്ട് സംഭവത്തിലും അമിത് ഷായുടെ പങ്കുണ്ടെന്നായിരുന്നു ആക്ഷേപം.

സൊറാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ വധക്കേസിൽപ്പെട്ട് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിസ്ഥാനം രാജിവച്ച അമിത് ഷായെ സിബിഐ. അറസ്റ്റും ചെയ്തിരുന്നു. ഷായ്‌ക്കെതിരേ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ചുമത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP