Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലാലേട്ടാ...ലാലാ..ലാലാ..! ലാലേട്ടൻ പാട്ട് പാടി ആരാധകരെ കൈയിലെടുത്ത് പ്രാർത്ഥന ഇന്ദ്രജിത്ത്; പ്രോത്സാഹനവുമായി പൂർണിമയും ഇന്ദ്രജിത്തും മഞ്ജു വാര്യരും വേദിയിൽ; താരപുത്രിയുടെ ലൈവ് ആലാപനം സോഷ്യൽ മീഡിയയിൽ വൈറൽ

ലാലേട്ടാ...ലാലാ..ലാലാ..! ലാലേട്ടൻ പാട്ട് പാടി ആരാധകരെ കൈയിലെടുത്ത് പ്രാർത്ഥന ഇന്ദ്രജിത്ത്; പ്രോത്സാഹനവുമായി പൂർണിമയും ഇന്ദ്രജിത്തും മഞ്ജു വാര്യരും വേദിയിൽ; താരപുത്രിയുടെ ലൈവ് ആലാപനം സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവനന്തപുരം: മഞ്ജു വാര്യർ, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹൻലാൽ എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഈമാസം 14നാണ് ചിത്രം റിലീസാവുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. പൂർണിമ-ഇന്ദ്രജിത്ത് ദമ്പതികളുടെ മകൾ പ്രാത്ഥനയാണ് സിനിമയിൽ ശ്രദ്ധേയമായ ഗാനം ആലപിക്കുന്നത്. ഇതിനോടകം വൈറലായ ലാലേട്ടാ... എന്ന ഗാനമാണ് താരപുത്രി ആലപിച്ത്.

ഗാനം ആദ്യം തന്നെ കേറിയങ്ങ് ഹിറ്റായെങ്കിലും ചിത്രത്തിന് പിന്നിലെ ശബ്ദമാരെന്ന ചോദ്യത്തിന് പലർക്കും കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. പിന്നീടാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന ആണ് ആ ശബ്ദത്തിനുടമ എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ലൈവ് ആയി പ്രാർത്ഥന തന്നെ ആ ഗാനം പാടി...ലാലേട്ടാ...ലാ ലാ ലാ ലാ....ഒപ്പം പ്രോത്സാഹനവുമായി മഞ്ജു വാരിയരും ഇന്ദ്രജിത്തും പൂർണിമയും വേദിയിലുണ്ടായിരുന്നു. പ്രാർത്ഥനയുടെ ലൈവ് ആലാപനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നതും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP