Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭരണത്തണലിൽ ബിജെപി സ്വരൂപിച്ചു കൂട്ടുന്നത് കോടികൾ..! ഒരു വർഷം കൊണ്ട് വരുമാനം 1,034 കോടിയായി ഉയർന്നു; ഭരണം പോയതോടെ വരുമാനം കുറഞ്ഞ കോൺഗ്രസിന് കഷ്ടകാലം തന്നെ; മുൻവർഷത്തേക്കാൾ 36 കോടി രൂപയുടെ വരുമാന നഷ്ടം; കേരളത്തിൽ മാത്രമേ ഭരണം ഉള്ളെങ്കിലും പിരിവിന്റെ കാര്യത്തിൽ സിപിഎം ഇപ്പോഴും മുന്നിൽ തന്നെ

ഭരണത്തണലിൽ ബിജെപി സ്വരൂപിച്ചു കൂട്ടുന്നത് കോടികൾ..! ഒരു വർഷം കൊണ്ട് വരുമാനം 1,034 കോടിയായി ഉയർന്നു; ഭരണം പോയതോടെ വരുമാനം കുറഞ്ഞ കോൺഗ്രസിന് കഷ്ടകാലം തന്നെ; മുൻവർഷത്തേക്കാൾ 36 കോടി രൂപയുടെ വരുമാന നഷ്ടം; കേരളത്തിൽ മാത്രമേ ഭരണം ഉള്ളെങ്കിലും പിരിവിന്റെ കാര്യത്തിൽ സിപിഎം ഇപ്പോഴും മുന്നിൽ തന്നെ

ന്യൂഡൽഹി: കേന്ദ്ര ഭരണത്തിന്റെ കീഴിൽ ബിജെപി അതിവേഗം രാജ്യത്തെ സമ്പന്ന പാർട്ടിയായി മാറുയാണ്. കോടികൾ മുടക്കി ആസ്ഥാന മന്ദിരം പണിത പാർട്ടിയുടെ ഖജനാവ് ഇപ്പോൾ നിറഞ്ഞു തുളുമ്പുന്ന അവസ്ഥയിലാണ്. കോർപ്പറേറ്റുകളിൽ നിന്നും അല്ലാതെയും കോടികളാണ് സംഭാവനാ രൂപത്തിൽ ബിജെപിയെ തേടിയെത്തുന്നത്. ഒരു വർഷം കൊണ്ട് ബിജെപിയുടെ വരുമാനത്തിൽ വർ വർദ്ധനവാണ് ഉണ്ടായത്. ബിജെപിയുടെ വരുമാനം 81.18 ശതമാനം ഉയർന്നപ്പോൾ കോൺഗ്രസിന് 14ശതമാനം വരുമാന നഷ്ടമുണ്ടായി.

2015-16ൽ വരുമാന ഇനത്തിൽ 710 കോടി രൂപ ലഭിച്ച ബിജെപി 2016-17ൽ 1,034 കോടി രൂപയായി ഉയർത്തി. കോൺഗ്രസിന്റെ വരുമാനത്തിൽ ഒരു വർഷം കൊണ്ട് 36 കോടി രൂപയുടെ കുറവുണ്ടായി. ഏഴ് ദേശീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ആണ് കണക്കുകൾ പുറത്തുവിട്ടത്.

2016-17ഏഴ് ദേശീയ പാർട്ടികൾക്കുമായി ലഭിച്ച വരുമാനം 1559.17 കോടി രൂപയാണ്. ചെലവ് 1228.26 കോടി രൂപയും. 1034കോടി രൂപ വരുമാനമായി ലഭിച്ച ബിജെപി ചെലവിട്ടത് 710 കോടി രൂപ മാത്രമാണ്. കോൺഗ്രസ് ആകട്ടെ ലഭിച്ച വരുമാനത്തെക്കാൾ 96.30 കോടി രൂപ അധികം ചെലവഴിച്ചു. എൻ.സി.പിക്കും തൃണമൂൽ കോൺഗ്രസിനും ഇതേ രീതിയിൽ വരുമാനത്തേക്കാൾ കൂടുതൽ ചെലവുണ്ടായി.

സംഭാവനയാണ് പ്രധാന വരുമാന സ്രോതസായി ബിജെപിയും കോൺഗ്രസും കാണിച്ചിട്ടുള്ളത്. 997 കോടി രൂപ (96.41%) സംഭാവനയായി ലഭിച്ചെന്ന് ബിജെപി അവകാശപ്പെട്ടപ്പോൾ കോൺഗ്രസ് 115.64 കോടി (51.32) രൂപയാണ് ഈ ഇനത്തിൽ ഉൾപ്പെടുത്തിയത്. ഏഴ് പാർട്ടികളും കൂടി ചേർന്ന് സംഭാവന ഇനത്തിൽ പിരിച്ചെടുത്തത് 1169 കോടി രൂപയാണ്. കേരളത്തിൽ മാത്രമേ ഭരണം ഉള്ളൂവെങ്കിലും പിരിവിന്റെ കാര്യത്തിൽ സിപിഎമ്മും ഒട്ടും മോശമല്ല. 94 കോടി രൂപയാണ് സിപിഎമ്മിന്റെ വരുമാനം.

സിപിഎമ്മിന്റെ വരുമാനത്തിലെ 36 കോടി രൂപ സംഭാവന ഇനത്തിലും 40 കോടി ലെവി ഇനത്തിലും ലഭിച്ചതാണ്. 20000 രൂപയ്ക്ക് മുകളിൽ സംഭാവന നൽകിയവരുടെ വിവരങ്ങൾ മാത്രമാണ് രാഷ്ട്രീയ പാർട്ടികൾനിയമപ്രകാരം പുറത്തുവിടേണ്ടത്. ബാങ്കുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഇനത്തിൽ പാർട്ടികൾക്ക് ലഭിച്ചത് 128 കോടി രൂപയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി 606 കോടി രൂപ ചെലവിട്ടപ്പോൾ കോൺഗ്രസ് 149 കോടി രൂപയാണ് നീക്കിവച്ചത്.
കണക്കുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2017 ഒക്ടോബർ 30 ആയിരുന്നു. കോൺഗ്രസും ബിജെപിയും കണക്കുകൾ സമർപ്പിക്കാൻ വൈകി. ബിജെപി ഈ വർഷം ഫെബ്രുവരി എട്ടിനും കോൺഗ്രസ് മാർച്ച് 19നുമാണ് സമർപ്പിച്ചത്. മറ്റ് ദേശീയ പാർട്ടികൾ നേരത്തെ കണക്കുകൾ സമർപ്പിച്ചു.

201617ൽ ദേശീയ പാർട്ടികളുടെ വരവും ചെലവും (കോടി കണക്കിൽ)
പാർട്ടി വരുമാനം (201516) വരുമാനം(201617) ചെലവ് (1617)
ബിജെപി 570. 86 1,034.27 710.05
കോൺഗ്രസ് 261.56 225.36 325.66
ബി.എസ്‌പി 47.38 173.58 51.83
സിപിഎം 107.48 100.25 94.05
എൻ.സി.പി 9.13 17.23 24.96
തൃണമൂൽ കോൺ. 28.18 6.39 24.26
സിപിഐ 2.17 2.07 1.42
ആകെ 1033.18 1559.17 1228.26

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP