Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കീഴാറ്റൂരിൽ കുലംകുത്തികൾ വേണ്ടെന്ന നിലപാടിൽ പാർട്ടി! സമരത്തിൽ നിന്ന് പിന്മാറണമെന്ന അപേക്ഷയുമായി വയൽക്കിളികളുടെ വീട്ടിൽ പി.ജയരാജൻ; പുറത്താക്കിയ 11 പേരെ തിരിച്ചെടുക്കാൻ നിർദ്ദേശം; ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ അനുനയ ശ്രമം ശക്തമാക്കിയത് പാർട്ടി ഗ്രാമത്തിൽ വിള്ളൽ വീഴ്‌ത്താൻ ബിജെപി ചരടുവലി ശക്തമാക്കിയതോടെ

കീഴാറ്റൂരിൽ കുലംകുത്തികൾ വേണ്ടെന്ന നിലപാടിൽ പാർട്ടി! സമരത്തിൽ നിന്ന് പിന്മാറണമെന്ന അപേക്ഷയുമായി വയൽക്കിളികളുടെ വീട്ടിൽ പി.ജയരാജൻ; പുറത്താക്കിയ 11 പേരെ തിരിച്ചെടുക്കാൻ നിർദ്ദേശം; ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ അനുനയ ശ്രമം ശക്തമാക്കിയത് പാർട്ടി ഗ്രാമത്തിൽ വിള്ളൽ വീഴ്‌ത്താൻ ബിജെപി ചരടുവലി ശക്തമാക്കിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎമ്മിനോട് പിണങ്ങുന്നവരെ കുലംകുത്തികൾ ആക്കുന്ന ശൈലി ഉപേക്ഷിക്കാൻ കണ്ണൂർ സിപിഎം. ഇതിന്റെ ഭാഗമായി കണ്ണൂർ കീഴാറ്റൂരിൽ വയൽക്കിളി സമരത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൽ പാർട്ടി നേതൃത്വം ശക്തമാക്കി. വയൽക്കിളികൾ ലോങ്മാർച്ച് ഉൾപ്പെടെ സമരം ശക്തിപ്പെടുത്തുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നതിനിടെയാണ് സമരക്കാരെ അനുനയിപ്പിക്കാൻ സിപിഎം രംഗത്തിറങ്ങിയത്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ തന്നെയാണ് അനുനയ ശ്രമങ്ങൾക്കിറങ്ങിയിരിക്കുന്നത്.

പാർട്ടി പുറത്താക്കിയ പതിനൊന്ന് അംഗങ്ങളുടെ വീട്ടിലാണ് ജില്ലാ സെക്രട്ടറിയും പാർട്ടിയംഗങ്ങളും സന്ദർശനം നടത്തുന്നത്. എന്നാൽ മറ്റു വയൽക്കിളി സമര നേതാക്കളുടെ വീടുകളിൽ സന്ദർശനം നടത്തുന്നില്ല. ലോങ് മാർച്ച് അടക്കമുള്ള സമരമുറകളിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടാണ് സന്ദർശനം. സമരത്തിൽ നിന്ന് പിന്മാറുകയാണെങ്കിൽ അവർക്കെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടികൾ പുനഃപരിശോധിക്കാമെന്ന ഉറപ്പും ജയരാജൻ സമരക്കാർക്ക് നൽകിയിട്ടുണ്ട്. ബിജെപിയും ആർ.എസ്.എസും വയൽക്കിളി സമരത്തിൽ നിന്ന് മുതലെടുപ്പ് നടത്തുകയാണ്. അത്തരം സന്ദർഭം ഒഴിവാക്കണം. ഇക്കാര്യങ്ങൾ മറ്റ് സമരക്കാരെയും ബോധ്യപ്പെടുത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

സമരവുമായി ബന്ധപ്പെട്ട് പാർട്ടി പുറത്താക്കിയ 11 പേരെ തിരിച്ചെടുക്കാൻ തീരുമാനമുണ്ട്. കഴിഞ്ഞ ദിവസം നടന്ന തളിപ്പറമ്പ് അടിയന്തര ഏരിയാ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുത്തതായതാണ് അറിയുന്നത്. വയൽകിളി സമരത്തിൽ പെട്ട പ്രസന്നൻ, രജീഷ്, എം.ബാലൻ എന്നവരുടെ വീട്ടിലാണ് പി ജയരാജൻ എത്തിയത്. സമരത്തിനോട് യാതൊരു ബന്ധവും പാടില്ലെന്ന നിർദ്ദേശം നൽകിയതായും വെള്ളപേപ്പറിൽ ഒപ്പിട്ട് നൽകാൻ ആവശ്യപ്പെട്ടതായും വയൽ കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. ജില്ലാ സെക്രട്ടറി പി.ജയരാജൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സന്തോഷ്, എം.മുകുന്ദൻ എന്നിവരാണ് ഇവരുടെ വീട്ടിലെത്തിയത്. എന്നാൽ പേപ്പറിൽ ഒപ്പിട്ട് കൊടുത്തില്ലെന്നാണ് അറിയുന്നതെന്നും സുരേഷ് കീഴാറ്റൂർ ചൂണ്ടിക്കാട്ടി.

തളിപ്പറമ്പ് കീഴാറ്റൂരിൽ ഒന്നേകാൽ വർഷമായി നടക്കുന്ന വയൽകിളി സമരം പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. കീഴാറ്റൂരിൽ വയൽസംരക്ഷണ സമരം ആദ്യം സിപിഎം നേതൃത്വത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് പാർട്ടി സമരത്തിൽ നിന്ന് പിൻവാങ്ങുകയും മറ്റുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയുമായിരുന്നു. പിന്നീട് സമരം ശക്തമാവുകയും ചെയ്തു.

വെറും ഒരു പ്രാദേശിക പ്രശ്‌നം എന്നതിലപ്പുറം സമരം സംസ്ഥാത്തെ തന്നെ വലിയ വിഷയമായി മാറിയിരുന്നു. പരിസ്ഥിതി പ്രവർത്തകർ അടക്കം സമരത്തിന് വലിയ പിന്തുണയുമായി എത്തുകയും സമരത്തെ ബിജെപി ഹൈജാക്ക് ചെയ്യുന്ന സാഹചര്യം വരെയുമുണ്ടായി. പാർട്ടി ഗ്രാമത്തിൽ വിള്ളൽ വീഴിക്കാനുള്ള ബിജെപി ശ്രമം തിരിച്ചറിഞ്ഞാണ് സിപിഐയുടെ കരുനീക്കവും.

മുൻ കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുരേഷ് കീഴാറ്റൂരിനേയും വയൽക്കിളി പോരാളിയായ നമ്പ്രാടത്ത് ജാനകിയേയും ബിജെപി വേദിയിൽ എത്തിച്ചിരുന്നു. ബിജെപി.യുടെ പതാക നിറമുള്ള തൊപ്പികൾ ധരിച്ചായിരുന്നു ആയിരത്തോളം വരുന്ന പ്രവർത്തകർ കീഴാറ്റൂർ വയലിൽ എത്തിയത്. കഴിഞ്ഞ ദിവസം വരെ കീഴാറ്റൂർ വയലിലൂടെ ദേശീയപാതക്കെതിരെയുള്ള സമരത്തിന് സിപിഎം. ഉം കോൺഗ്രസ്സും ഒഴിച്ച് എല്ലാ സംഘടനകളും ഒരു പക്ഷത്ത് നിലയുറപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP