Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു വർഷത്തിനുള്ളിൽ കില്ലർ റോബോട്ടുകൾ യുദ്ധഭൂമികൾ കീഴടക്കും; നിരപരാധികളേയും ശത്രുവിനെയും തിരിച്ചറിയാൻ സാധിക്കാത്ത ഇവ അനേകം പേരെ കൊന്നൊടുക്കും

ഒരു വർഷത്തിനുള്ളിൽ കില്ലർ റോബോട്ടുകൾ യുദ്ധഭൂമികൾ കീഴടക്കും; നിരപരാധികളേയും ശത്രുവിനെയും തിരിച്ചറിയാൻ സാധിക്കാത്ത ഇവ അനേകം പേരെ കൊന്നൊടുക്കും

ടുത്ത ഒരു വർഷത്തിനുള്ളിൽ യുദ്ധഭൂമികൾ കില്ലർ റോബോർട്ടുകൾ കീഴടക്കും. യുദ്ധം ചെയ്യുന്നതിനു വേണ്ടി നിർമ്മിച്ചിട്ടുള്ള ഈ മനുഷ്യ നിർമ്മിത ബുദ്ധികൾ നിരപരാധികളേയും കൊന്നൊടുക്കും. ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാൻ കഴിയാൻ കഴിവില്ലാത്ത ഇവ കൊലപാതക പരമ്പരകൾ തന്നെ നടത്തുമെന്ന ആശങ്കയും വർദ്ധിച്ചു വരികയാണ്.

നിരവധി രാജ്യങ്ങൾ ഇത്തരം റോബോട്ടുകളെ നിർമ്മിച്ചു വരികയാണ്. തങ്ങളുടെ യുദ്ധ ഭൂമികളിൽ ഇവയെ ആയുധമായി ഉപയോഗിക്കാൻ ഒരുങ്ങുകയാണ് ഈ രാജ്യങ്ങൾ. പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്ന ഇവർക്ക് മനുഷ്യരെ പോലെയുള്ള ദീർഘ വീക്ഷണം ഉണ്ടാവില്ല. അതിനാൽ തന്നെ ഇവർക്ക് ശത്രുവിനെയും മിത്രത്തേയും തിരിച്ചറിയാനുള്ള കഴിവില്ല. ഇതാണ് വൻ ആപത്ത് വരുത്തി വയ്ക്കുക.

അതിനാൽ തന്നെ ഈ മെഷീനുകൾ നിരോധിക്കണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. യുഎന്നിന്റെ ശ്രദ്ധയിൽ ഇത് പെടുത്താനാണ് വിദഗ്ദർ ശ്രമിക്കുന്നത്. ലോകവ്യാപകമായി ഇത്തരം കില്ലർ റോബോർട്ടുകളെ നിരോധിച്ചില്ലെങ്കിൽ അത് ലോകത്ത് കൂട്ടക്കുരുതിക്ക് കാരണമാകുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP