Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈൽ നദിയിലെ നീരൊഴുക്ക് അതി ശക്തം; നദിയിലെ വെള്ളം കലങ്ങിയതും; വാഹനം എത്ര ദൂരം ഒഴുകി പോയി എന്നതിൽ ആർക്കും ഒരുപിടിയുമില്ല; നീരൊഴുക്ക് കാരണം രക്ഷാപ്രവർത്തനവും പ്രതിസന്ധിയിൽ; ഡോറ ക്രീക്കിൽ വീണ വാഹനം നാലംഗ മലയാളി കുടുംബത്തിന്റേതെന്ന നിഗമനത്തിൽ അന്വേഷണം; അമേരിക്കയിൽ കാണാതായ സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയും കണ്ടെത്താൻ ഊർജ്ജിത ശ്രമങ്ങൾ

ഈൽ നദിയിലെ നീരൊഴുക്ക് അതി ശക്തം; നദിയിലെ വെള്ളം കലങ്ങിയതും; വാഹനം എത്ര ദൂരം ഒഴുകി പോയി എന്നതിൽ ആർക്കും ഒരുപിടിയുമില്ല; നീരൊഴുക്ക് കാരണം രക്ഷാപ്രവർത്തനവും പ്രതിസന്ധിയിൽ; ഡോറ ക്രീക്കിൽ വീണ വാഹനം നാലംഗ മലയാളി കുടുംബത്തിന്റേതെന്ന നിഗമനത്തിൽ അന്വേഷണം; അമേരിക്കയിൽ കാണാതായ സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയും കണ്ടെത്താൻ ഊർജ്ജിത ശ്രമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: യുഎസിൽ കാണാതായ മലയാളി കുടുംബത്തിന്റെ എസ്യുവി വെള്ളപ്പൊക്കബാധിത നദിയിൽ മുങ്ങിപ്പോയതെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് പൊലീസും. ഈൽ നദിയിലെ നീരൊഴുക്ക് അതി ശക്തവും വെള്ളം അല്പം കലങ്ങിയത് ആയതിനാലും വാഹനം എത്ര ദൂരം ഒഴുകിപ്പോയിട്ടുണ്ടാകും എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നീരൊഴുക്ക് അതിശക്തമായതുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾ വേണ്ട വിധം വേഗത്തിൽ മുന്നോട്ട് പോകുന്നതുമില്ല. . കാലിഫോർണിയയിലെ അധികാരികളും പൊലീസ് സേനകളും അഗ്‌നിശമന വിഭാഗങ്ങളും അതി വിപുലമായ തിരച്ചിലാണ് നടത്തുന്നത്.

കാണാതായ കുടുംബനാഥൻ സന്ദീപിന്റേതിനു സമാനമായ എസ്യുവിയാണു മുങ്ങിയതെന്നാണു റിപ്പോർട്ട്. കലിഫോർണിയ ഹൈവേ പട്രോൾ നൽകുന്ന വിവരമനുസരിച്ചു സന്ദീപിന്റെ മെറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനം പ്രാദേശിക സമയം വെള്ളിയാഴ്ച 1.10ന് ഡോറ ക്രീക്കിനു സമീപത്തുള്ള ഹൈവൈ 101 ലൂടെ കടന്നുപോയിരുന്നു. ക്ലാമത് റെഡ്വുഡ് റോഡിലാണ് അവസാനമായി വാഹനം കണ്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിനു സമീപമുള്ള നദിയിലേക്കു കാർ മുങ്ങുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെന്നാണു പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്യുന്നത്.

എന്നാൽ സന്ദീപിന്റെ വാഹനം തന്നെയാണു മുങ്ങിപ്പോയതെന്നു ഉറപ്പായിട്ടില്ല. സൂറത്തിൽനിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയുമാണു കഴിഞ്ഞദിവസം യുഎസിൽ കാണാതായത്. കഴിഞ്ഞ ബുധനാഴ്ച പോർട്ട്‌ലൻഡിലേക്കു വിനോദയാത്ര പോയതായിരുന്നു കുടുംബം. സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും സാച്ചിയും ഇവർക്കൊപ്പമുണ്ടായിരുന്നു. യുഎസ് സമയം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവരെ കാണാതായതായി കുടുബത്തിനു വിവരം ലഭിച്ചത്.

ഓറിഗണിൽ പോയി തിരിച്ചു വരുകയായിരുന്ന ഇവർ ഒരു സുഹൃത്തിനെ സന്ദർശിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണു കാണാതായത്. ഇന്ത്യൻ വിദേശകാര്യ വകുപ്പും സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റും കാര്യക്ഷമമായി ഇടപെടുന്നുണ്ട്. കാലിഫോർണിയയിലെ മലയാളി സംഘടകളും ഇവരെ കണ്ടെത്താൻ മുന്നിലുണ്ട്. സോഷ്യൽ മീഡിയയുടെ സഹായത്തോടെയും അന്വേഷണം സജീവമാക്കുകയാണ് മലയാളി സംഘടനകൾ.

കേരളത്തിലെ തോട്ടപ്പള്ളി കുടുംബാഗങ്ങളാണ് സന്ദീപും ഭാര്യയും. പോർട്ലാൻഡിൽനിന്ന് സാൻ ഹൊസേയിലുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയിൽ ഇവർ സഞ്ചരിച്ച മെറൂൺ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ കരുതുന്നത്. ഇവർ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡിൽനിന്ന് ഈൽ നദിയിലേക്ക് വീണതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വാഹനം പൂർണമായി ഒഴുക്കിൽപ്പെട്ട് നദിയിൽ കാണാതായി.

കഴിഞ്ഞ ആറിനാണ് ഇവരെ കാണാതായതെന്നു ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. പോർട്ടലൻഡിലേക്ക് യാത്ര പോയ ഇവർ അവിടെ ക്ലാമാത്തിലെ ഹോട്ടലിലാണ് താമസിച്ചത്. ആറിന് അവിടെ നിന്നു ചെക്ക്ഔട്ട് ചെയ്തു. ബന്ധുവായ സാൻ ജോസിനെ കാണാനും ഇവർ തീരുമാനിച്ചിരുന്നു. എന്നാൽ ബന്ധുവീട്ടിൽ പോയില്ല. തൊട്ടടുത്തദിവസം ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മകനെയും കുടുംബത്തെയും കാണതായതിനെക്കുറിച്ച് സൂററ്റിൽ താമസിക്കുന്ന ബാബു സുബ്രഹ്മണ്യം കേന്ദ്രമന്ത്രി സുഷമ സ്വരാജിന് ട്വിറ്ററിലൂടെ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 12 വർഷമായി സന്ദീപ് അമെരിക്കയിലാണ് താമസം. ഐടി പ്രൊഫഷനലായ സഹോദരൻ സച്ചിൻ കാനഡയിലാണ് താമസിക്കുന്നത്. സന്ദീപിനെ കാണാതായതോടെ സച്ചിനും കാലിഫോർണിയയിൽ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP