Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആശുപത്രി മുതലാളിമാർക്ക് വേണ്ടി ശമ്പളപരിഷ്‌ക്കരണം അട്ടിമറിച്ച സർക്കാരിനെതിരെ നഴ്‌സുമാർ തെരുവിൽ ഇറങ്ങണം; മാലാഖമാരുടെ കണ്ണീര് വീണ ഭൂമിയിൽ ആർക്കും രക്ഷയുണ്ടാവരുത്: നഴ്‌സുമാർക്ക് വേണ്ടി സംവദിക്കാൻ എന്താ ആരുമില്ലാത്തത്?- ഇൻസ്റ്റെന്റ് റെസ്‌പോൺസ്

ആശുപത്രി മുതലാളിമാർക്ക് വേണ്ടി ശമ്പളപരിഷ്‌ക്കരണം അട്ടിമറിച്ച സർക്കാരിനെതിരെ നഴ്‌സുമാർ തെരുവിൽ ഇറങ്ങണം; മാലാഖമാരുടെ കണ്ണീര് വീണ ഭൂമിയിൽ ആർക്കും രക്ഷയുണ്ടാവരുത്: നഴ്‌സുമാർക്ക് വേണ്ടി സംവദിക്കാൻ എന്താ ആരുമില്ലാത്തത്?- ഇൻസ്റ്റെന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

കേരളത്തിലെ നഴ്‌സുമാരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. നാളുകളായി അവരോട് ശമ്പളം കൂട്ടിത്തരും എന്നു പറഞ്ഞ ശേഷം പല കമ്മീഷനുകളൈ വെച്ച് നഴ്‌സുമാരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തിയ ശേഷം അവരെ അക്ഷരാർത്ഥത്തിൽ വഞ്ചിച്ചിരിക്കുകയാണ് കേരളത്തിലെ സർക്കാർ. 50 ബെഡുകൾ വരെ ഉള്ള ആശുപത്രികൾക്ക് ഒരു ശമ്പളം 100 വരെ ബെഡുകൾക്ക് അതിൽ കൂടുതൽ ശമ്പളം 200വരെ ബെഡുകൾ ഉള്ള ആശുപത്രിയിലെ നഴ്‌സുമാർക്ക് സർക്കാർ ആശുപത്രിയിലെ ശമ്പളം. ഇങ്ങനെ എന്തല്ലാം പ്രതീക്ഷകളാണ് സർക്കാർ വെച്ച ഈ കമ്മീഷനുകൾ നൽകിയത്. അവസാനം കോടതിയെ പഴിചാരിക്കൊണ്ട് അത് നടപ്പിലാക്കാനുള്ള ശ്രമം നടത്തി. ഒടുവിൽ കോടതിയും നഴ്‌സുമാരുടെ ശമ്പളം കൂട്ടാൻ ഉത്തരവിട്ടെങ്കിലും സർ്ക്കാർ ആശുപത്രി മുതലാളിമാർക്കു വേണ്ടി ഇതെല്ലാം അട്ടിമറിച്ചിരിക്കുകയാണ്.

മാർച്ച് 30-ാം തിയതിക്ക് മുമ്പ് ഉത്തരവിറക്കുമെന്ന് പറഞ്ഞ് സർക്കാർ വലിച്ചു നീട്ടി. ഏപ്രിൽ പത്തിന് അന്തിമ തീരുമാനം എടുക്കുമെന്നും മിനിമം വേജ് ഉപദേശക സമിതിയുടെ ഒരു ചെറിയ ഉപദേശം കൂടി കിട്ടിയാൽ മതി എന്നുമാണ് പറഞ്ഞത്. എന്നാൽ പത്താം തിയതിയ കഴിഞ്ഞിട്ടും നഴ്‌സുമാരുടെ ശമ്പളം കൂടിയില്ല. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. കാരണം മിനിമം വേജസ് ഉപദേശകസമിതിയിൽ ഒരു നഴ്‌സു പോലും ഇല്ല. ഉപദേശക സമിതിയിലെ അംഗങ്ങൾ ബിഎംഎസ്, സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങി സർക്കാരിന്റെ കയ്യിലെ കാശുവാങ്ങിയവരെല്ലാം ഇവിടുത്തെ സംഘടിത തൊഴിലാളികളുടെ പ്രതിനിധികൾ മാത്രമാണ്.

ഇവർ നഴ്‌സുമാരുടെ പ്രശ്‌നം ചർച്ച ചെയ്യുമ്പോൾ ഒറ്റ നഴ്‌സുമാർ പോലും ഈ യൂണിയനുകളിൽ ഇല്ല. അതായത് സാങ്കേതികമായി നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികൾ പുറത്താണ്. അതുകൊണ്ട് തന്നെ ഈ കമ്മീഷനിൽ എന്തു സംഭവിച്ചെന്ന് ആർക്കും അറിയില്ല. ഈ പറയുന്ന തൊഴിലാളി യൂണിയൻ പ്രതിനിധികൾ ആശുപത്രിമുതലാളിമാർക്ക് വണ്ടി നഴ്‌സുമാരെ ഒറ്റിക്കൊടുത്തപ്പോൾ അവരുടെ അധികാര പരിധിക്ക് അപ്പുറത്തേക്ക് കടന്നു കൊണ്ട് എല്ലാ കമ്മീഷനുകളുടേയും റിപ്പോർട്ട് അട്ടിമറിച്ചിരിക്കുന്നു.

അവർ നിലവിലുള്ള കമ്മീഷൻ റിപ്പോർട്ടുകൾ, സുപ്രീം കോടതി നിർദേശ പ്രകാരം വന്ന റിപ്പോർട്ട്, കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് ഒക്കെ പറഞ്ഞ മിനിമം വേജ് എടുത്തു കളഞ്ഞിരിക്കുന്നു. എന്നിട്ട് 20,000 രൂപ കൊടുക്കാം പക്ഷേ മുകളിലേക്ക് കൊടുക്കുന്നതൊക്കെ ഞങ്ങൾ തീരുമാനിക്കും എന്നു പറഞ്ഞ് മാനദണ്ഡങ്ങൾ മുഴുവൻ അയച്ചു കൊടുത്തിരിക്കുന്നു. ആശുപത്രിയെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡവും അവർ മാറ്റി. ഇതും പോരാഞ്ഞിട്ട് മൂന്ന് ബെഡിനെ ഒരു ബെഡ് ആയേ കാണു എന്ന് പറയുന്നു.

നേരത്തെ സർക്കാർ നിശ്ചയിച്ച മിനിമം വേജസ് കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് 200 ബെഡ്ഡുകൾക്ക് മുകളിലുള്ള ആശുപത്രികളിൽ 32,960 രൂപയാണ് നഴ്‌സുമാരുടെ ശമ്പളം്. 100നു ഇരുനൂറിനും ഇടയ്ക്ക് കിടക്കകൾ ഉള്ള ആശുപത്രികളിൽ 29,760 രൂപ നഴ്‌സുമാർക്ക് ശമ്പളം നൽകണമെന്നും നിർദ്ദേശിക്കുന്നു. 50നും100ും ഇടയ്ക്ക് 24960 രൂപയും, 50തൽ താഴെ 20660 രൂപയും നൽകണമെന്നാണ് ശുപാർശ. ഇതു കൂടാതെ ക്ഷാമബത്തയായി 560 രൂപ നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശം നിലവിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ നഴ്‌സുമാർക്ക് ലഭിക്കുന്ന ശമ്പളത്തിന് തുല്യമായതാണ്. ഈ ശമ്പള പരിഷ്‌ക്കരണ നിർദ്ദേശങ്ങൾ കേരളത്തിലെ സ്വകാര്യ നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരുന്നു.

ഇതിന്റെ ഭാഗമായി നിലവിൽ നഴ്സുമാരുടെ അലവൻസുകൾ വെട്ടിക്കുറക്കുന്നത്് സംബന്ധിച്ചുള്ള ചർച്ചകളാണ് ഉപദേശക സമിതിയിൽ നടക്കുന്നത്. നിലവിൽ ആറ് കാറ്റഗറികളിലായി തിരിച്ചു കൊണ്ടാണ് നഴ്സുമരുടെ ശമ്പള വർധനവ് ശുപാർശയുള്ളത്. ഇത് പ്രകാരം നൂറു വരെ കിടക്കകൾ ഉള്ള ആശുപത്രികളിൽ ഒന്നാം കാറ്റഗറിയിലും 100 മുതൽ 300 വരെയുള്ള ആശുപത്രികൾ രണ്ടാം കാറ്റഗറിയിലും 300 മുതൽ 500 വരെയുള്ള ബെഡുകളുള്ളവരെ മൂന്നാം കാറ്റഗറിയിലുമാണ്. നാലാം കാറ്റഗറിയിൽ 700 ബെഡും, അഞ്ചിൽ 800 ബെഡ്ഡും ആറാം കാറ്റഗറിയിൽ 800 ബെഡും ഉള്ള ആശുപത്രികളുമാണുള്ളത്.

ഉപദേശക സമിതിയുടെ നിർദ്ദേശം അനുസരിച്ച് കരട് വിജ്ഞാപനത്തിൽ പുറപ്പെടുവിച്ച അലവൻസ് കാര്യമായി വെട്ടിക്കുറക്കുകയാണ് ചെയ്തിരിക്കുന്നത്. നൂറ് ബെഡ്ഡുവരെയുള്ള ആശുപത്രികളിലെ ജീവനക്കാർ മിനിമം ശമ്പളം മത്രമാണ് നൽകുക. മറ്റ് അലവൻസുകൾ ഒന്നും തന്നെ നൽകേണ്ടതില്ലെന്നാണ് നിർദ്ദേശം. എന്നാൽ മൂന്നൂറ് ബെഡ്ഡുണ്ടെങ്കിലാണ് ഫലത്തിൽ 100 ബെഡ്ഡെന്ന് കണക്കാക്കുകയുള്ളൂ.

300 കിടക്കകൾ ഉള്ള ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഓഫീസ് കോമൺ കാറ്റഗറി അലവൻസ് 2.5 ശതമാനമാക്കി വെട്ടിക്കുറക്കാനാണ് നീക്കം. പാരാമെഡിക്കൽ അലവൻസായി മൂന്ന് ശതമാനവുമായി ചുരുക്കും. 500 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ പാരാമെഡിക്കൽ അലവൻസും തുച്ഛമാണ്. ആറ് ശതമാനം മാത്രമാണ് പാരാമെഡിക്കൽ അലവൻസ്. രജിസ്ട്രേഡ് നഴ്സുമാർക്ക് 20 ശതമാനം അലവൻസും ഓഫീസ് കോമൺ കാറ്റഗറിയിൽ 5 ശതമാനം അലവൻസുമാണ് ഇനി മുതൽ ലഭിക്കുക. ഫലത്തിൽ നഴ്സുമാരുടെ അലവൻസ് ഇല്ലാതാകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ആശുപത്രികളുടെ കാറ്റഗറിയിൽ ഏറ്റവും കൂടുതൽ ബെഡുകളുള്ള ആശുപത്രികൾ വളരെ കുറവാണ്. ഇവരുടെ അലവൻസിലെ വർദ്ധന ചെറിയൊരു വിഭാഗത്തിന് മാത്രമേ ഗുണകരമാകുകയുള്ളൂ.

നഴ്സുമാരുടെ സംഘടനകൾക്ക് ഉപദേശക സമിതിയിൽ അംഗത്വമില്ല. അതുകൊണ്ട് തന്നെ സർക്കാർ അംഗീകരിച്ച നിർദ്ദേശങ്ങളും ശമ്പള പരിഷ്‌ക്കരണ കമ്മീഷനിലെ ശുപാർശയും തള്ളിക്കളഞ്ഞു കൊണ്ടാണ് ഉപദേശക സമിതി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ട്രേഡ് യൂണിയനുകളാണ് ഈ ഉപദേശക സമിതിയിൽ അംഗങ്ങളായുള്ളത്. യുഎൻഎക്ക് ഈ കമ്മിറ്റിയിൽ പ്രാതിനിധ്യമില്ല. അതുകൊണ്ട് ആശുപത്രി മുതലാളിമാരുടെ വാദം ട്രേഡ് യൂണിയൻ സംഘടനകൾ അംഗീകരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP