Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ ജീവിതത്തിൽ എനിക്ക് കടപ്പാടുള്ളത് ദൈവത്തോടും പ്രേക്ഷകരോടുമാണ്; ഈ സിനിമയുടെ ഹൃദയമിടിപ്പായ ഗോപിസുന്ദറിന് നന്ദി; എന്റെ ആരാധകനായ ഒരു ചെറുപ്പക്കാരൻ വേണ്ടി വന്നു എനിക്കൊരു രണ്ടാം ജന്മം തരാൻ; രാമലീലയിലെ ചില അംശങ്ങൾ ജീവിതത്തിലും സംഭവിച്ചു: രാമലീലയെ കുറിച്ച് ദിലീപിന് പറയാനുള്ളത്

എന്റെ ജീവിതത്തിൽ എനിക്ക് കടപ്പാടുള്ളത് ദൈവത്തോടും പ്രേക്ഷകരോടുമാണ്; ഈ സിനിമയുടെ ഹൃദയമിടിപ്പായ ഗോപിസുന്ദറിന് നന്ദി; എന്റെ ആരാധകനായ ഒരു ചെറുപ്പക്കാരൻ വേണ്ടി വന്നു എനിക്കൊരു രണ്ടാം ജന്മം തരാൻ; രാമലീലയിലെ ചില അംശങ്ങൾ ജീവിതത്തിലും സംഭവിച്ചു: രാമലീലയെ കുറിച്ച് ദിലീപിന് പറയാനുള്ളത്

രാമലീല എന്ന സിനിമയുടെ പണിപൂർത്തിയാകുന്ന സമയത്താണ നടൻ ദിലീപ് അഴിക്കുള്ളിലാകുന്നത്. അതോടെ ഈ സിനിമയുടെ റിലീസിംഗും മാറ്റിവെച്ചു. എന്നാൽ ദിലീപ് ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ റിലീസ് ചെയ്ത ഈ സിനിമ വൻ വിജയമായി. ഈ സിനിമയുടെ 111-ാം വിജയ ദിനം ആഘോഷിക്കാൻ എത്തിയ ദിലീപ് പ്രേക്ഷകരോട് മനസ് തുറന്നു. 'ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതുപോലെ എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത സിനിമയാണ് രാമലീല.'

ദിലീപുമായി ഇതിന് മുമ്പേ സൗഹൃദമുണ്ടെന്നും വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് രാമലീല റിലീസ് ചെയ്തതെന്നും ടോമിച്ചൻ മുളകുപാടം പറഞ്ഞു. അരുൺ വന്ന് സിനിമയെ കുറിച്ച് ചർച്ച ചെയ്‌തെങ്കിലും പിന്നീട് സച്ചിയെ കണ്ടപ്പോൾ ഈ കഥ എന്നോട് പറഞ്ഞു. കഥ കേട്ട ശേഷം ഞാൻ എഴുന്നേറ്റ് നിന്ന് കൈകൊടുത്ത് പറഞ്ഞു, 'ഇതൊരു ഗംഭീരസിനിമയായിരിക്കും എന്ന്. എന്നാൽ അറിയാതെ തന്നെ എവിടെയൊക്കെയോ ഈ കഥയുടെ അംശങ്ങൾ ജീവിതത്തിലും സംഭവിച്ചു.

ഈ സിനിമയുടെ ലാഭത്തിന്റെ പകുതിയാണ് ടോമിച്ചൻ മുളക് പാടം ദിലീപിന് വാഗ്ദാനം ചെയ്തത്. ഒരാപത്ത് ഉണ്ടായപ്പോൾ എനിക്കൊപ്പം നിന്ന ജനലക്ഷങ്ങളോടാണ് എനിക്ക് നന്ദി പറയുവാനുള്ളത്. എന്റെ ജീവിതത്തിൽ എനിക്ക് കടപ്പാടുള്ളത് ദൈവത്തോടും പ്രേക്ഷകരോടുമാണ്. ഈ സിനിമയുടെ ഹൃദയമിടിപ്പായ ഗോപിസുന്ദറിന് നന്ദി. എന്നാൽ രാമലീലയിലൂടെ സംഭവിച്ച ഏറ്റവും വലിയ കാര്യം ആരാധകനായ ഒരു കഴിവുള്ള ചെറുപ്പക്കാരൻ വേണ്ടിവന്നു എനിക്കൊരു രണ്ടാംജന്മം തരാൻ എന്നും ദിലീപ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP