Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമ്മുവിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ സർക്കാരിനെ പിന്തുണച്ച കുമ്മനം രാജശേഖരൻ നേരിടുന്നത് വൻ ട്രോളാക്രമണം; ഫേസ്‌ബുക്കിൽ കുമ്മനത്തെ വലിച്ചുകീറിയൊട്ടിച്ചവർ പോസ്റ്റിനടിയിൽ ലൈക്കുകളേക്കാൾ കൂടുതൽ നൽകിയത് കളിയാക്കുന്ന സ്മൈലികൾ; പ്രതികൾക്കായി ബിജെപി മന്ത്രിമാർ രംഗത്തിറങ്ങിയത് കണ്ടില്ലേയെന്ന ചോദ്യവും നേരിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ

ജമ്മുവിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ സർക്കാരിനെ പിന്തുണച്ച കുമ്മനം രാജശേഖരൻ നേരിടുന്നത് വൻ ട്രോളാക്രമണം; ഫേസ്‌ബുക്കിൽ കുമ്മനത്തെ വലിച്ചുകീറിയൊട്ടിച്ചവർ പോസ്റ്റിനടിയിൽ ലൈക്കുകളേക്കാൾ കൂടുതൽ നൽകിയത് കളിയാക്കുന്ന സ്മൈലികൾ; പ്രതികൾക്കായി ബിജെപി മന്ത്രിമാർ രംഗത്തിറങ്ങിയത് കണ്ടില്ലേയെന്ന ചോദ്യവും നേരിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ

മറുനാടൻ ഡസ്‌ക്

തിരുവനന്തപുരം: കത്വ പീഡനത്തിൽ പ്രതികൾക്കെതിരേ നടപടിയെടുത്ത ജമ്മു കാശ്മീർ സർക്കാരിനെ പുകഴ്‌ത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റ് നൽകിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് ഫേസ്‌ബുക്കിൽ പൊങ്കാല. നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിൽ ന്യായീകരണം നടത്തുന്നവർക്ക് എല്ലാം കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നേരിടുന്നത്. സമാനമായ രീതിയിലാണ് കുമ്മനത്തിന്റെ പോസ്റ്റിന് എതിരെയും ശക്തമായ കളിയാക്കലുകൾ ഉയരുന്നത്.

സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ സമൂഹം തയ്യാറാകണം എന്നു പറയുന്ന കുമ്മനം സംസ്ഥാന സർക്കാരിന്റെ ശക്തമായ നടപടികളാണ് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ സഹായിച്ചതെന്ന പറയുന്നതുമുതലാണ് സംഭവം സെൽഫ് ട്രോളായി പരിണമിക്കുന്നത്. പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത കശ്മീർ സർക്കാരിന്റെ നിലപാട് മാതൃകാപരമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇതേ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏക്താ മഞ്ച് നടത്തിയ റാലിയുടെ മുൻനിരയിലുണ്ടായിരുന്നത് ബിജെപി മന്ത്രിമാരായ ചൗധരി ലാൽസിംഗും ചന്ദർപ്രകാശുമായിരുന്നു.

മാത്രവുമല്ല സംഭവത്തിനുശേഷം പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും നാടുകടത്തുകയും ചെയ്തതും സംഘപരിവാർ നേതാക്കളായിരുന്നു. ഇതൊന്നും കാണാതെയാണോ പോസ്റ്റിട്ടതെന്നാണ് കുമ്മനത്തിനുനേരെ ഉയരുന്ന പ്രധാന ചോദ്യം. ഇതോടൊപ്പം ജമ്മുവിലെ പെൺകുട്ടിയുടെ പേരുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ആവശ്യം കുമ്മനം ഉയർത്തുന്നുണ്ട്.

എന്നാൽ ജിഷയുടെ പേര് പറഞ്ഞ അതേ കുമ്മനമാണ് ഇപ്പോൾ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് സോഷ്യൽമീഡിയ പറയുന്നു. കുമ്മനത്തിന്റെ പോസ്റ്റിന് കിട്ടിയ 11,000 റിയാക്ഷനിൽ ആറായിരവും പുച്ഛമാണ്. രണ്ടായിരം ദേഷ്യവും. മൂവായിരം മാത്രമാണ് ലൈക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP