Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസിസിനെ തുരത്തിയും വിമതരെ ചിതറിച്ചും വിജയം നേടിയ ശേഷം അസദ് എന്തിന് സ്വന്തം ജനതയെ രാസായുധം പ്രയോഗിച്ച് കൊല്ലണം...? സിറിയക്കെതിരെ സഖ്യകക്ഷികൾ കെട്ടിച്ചമച്ച കഥയാണ് കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കുന്നവർ ഏറെ; യുദ്ധത്തിന് വേണ്ടിയുള്ള നുണക്കഥയെന്ന് വിശ്വസിക്കുന്നവരിൽ യുകെയിലെ പ്രതിപക്ഷ നേതാവും മുൻ ബ്രിട്ടീഷ് സൈനിക തലവന്മാരും വരെ

ഐസിസിനെ തുരത്തിയും വിമതരെ ചിതറിച്ചും വിജയം നേടിയ ശേഷം അസദ് എന്തിന് സ്വന്തം ജനതയെ രാസായുധം പ്രയോഗിച്ച് കൊല്ലണം...? സിറിയക്കെതിരെ സഖ്യകക്ഷികൾ കെട്ടിച്ചമച്ച കഥയാണ് കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കുന്നവർ ഏറെ; യുദ്ധത്തിന് വേണ്ടിയുള്ള നുണക്കഥയെന്ന് വിശ്വസിക്കുന്നവരിൽ യുകെയിലെ പ്രതിപക്ഷ നേതാവും മുൻ ബ്രിട്ടീഷ് സൈനിക തലവന്മാരും വരെ

ഡമാസ്‌കസ്: സിറിയ സ്വന്തം ജനതയ്ക്ക് നേരെ രാസായുധ പ്രയോഗം നടത്തിയെന്നാരോപിച്ച് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും നടത്തിയ വ്യോമാക്രമണത്തിനെതിരെ ബ്രിട്ടനിലെയും അമേരിക്കയിലെയും നിരവധി പ്രമുഖർ രംഗത്തെത്തി. ഐസിസിനെ തുരത്തിയും വിമതരെ ചിതറിച്ചും വിജയം നേടിയ ശേഷം അസദ് എന്തിന് സ്വന്തം ജനതയെ രാസായുധം പ്രയോഗിച്ച് കൊല്ലണം...? എന്ന യുക്തമായ ചോദ്യമാണ് അവർ ഉയർത്തിയിരിക്കുന്നത്.

സിറിയക്കെതിരെ സഖ്യകക്ഷികൾ കെട്ടിച്ചമച്ച കഥയാണ് കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. യുദ്ധത്തിന് വേണ്ടിയുള്ള നുണക്കഥയെന്ന് വിശ്വസിക്കുന്നവരിൽ യുകെയിലെ പ്രതിപക്ഷ നേതാവും മുൻ ബ്രിട്ടീഷ് സൈനിക തലവന്മാരും വരെയുണ്ടെന്നാണ് റിപ്പോർട്ട്.

ഇത്തരത്തിൽ സഖ്യകക്ഷികൾക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയവരിൽ പ്രമുഖനാണ് ബ്രിട്ടനിലെ സ്പെഷ്യൽ ഫോഴ്സിന്റെ മുൻ തലവനായ മേജർ ജനറൽ ജോനാതൻ ഷായാണ്. സിറിയയിൽ താരതമ്യേന സമാധാനം നിലനിൽക്കുന്ന ഈ അവസരത്തിൽ ആസാദ് സ്വന്തം ജനതക്ക് നേരെ എന്തിനാണ് രാസായുധ പ്രയോഗം നടത്തുന്നതെന്നാണ് ഷാ ചോദിക്കുന്നത്.

ഇത് തന്റെ മാത്രം സംശയമല്ലെന്നും മറിച്ച് യുഎസ് മിലിട്ടറിയിലെ മുതിർന്ന കമാന്റർമാരുടെ കൂടിയാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഐസിസിനെതിരെ യുദ്ധവിജയം നേടിയിരിക്കുന്ന ഈ സമയത്ത് ആസാദ് രാസായുധം പ്രയോഗിച്ചുവെന്നത് ഒരിക്കലും വിശ്വസിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം ആവർത്തിക്കുന്നു.

റിബലുകൾ കൈയടക്കി വച്ചിരിക്കുന്ന പ്രദേശത്ത് നിന്നും അവരെ ബസുകളിൽ കയറ്റി വിട്ട് ഒഴിപ്പിക്കുകയും ആ പ്രദേശങ്ങൾ അദ്ദേഹം തിരിച്ച് പിടിക്കുകയും ചെയ്ത സാഹചര്യത്തിൽ രാസായുധ പ്രയോഗം നടത്താൻ ആസാദ് തുനിയില്ലെന്നും മുൻ എസ്എഎസ്, പാരച്യൂട്ട് റെജിമെന്റ് കമാന്ററായ ഷാ വാദിക്കുന്നു.

തനിക്കെതിരെ യുദ്ധം ചെയ്തിരുന്ന വിവിധ ജിഹാദിഗ്രൂപ്പുകളും റിബലുകളും സജീവമായിരുന്ന കാലത്ത് ആസാദ് രാസായുധം പ്രയോഗിച്ചുവെന്ന് പറഞ്ഞാൽ അത് വിശ്വാസയോഗ്യമാണെന്നും എന്നാൽ ഇപ്പോഴത്തെ രാസായുധ പ്രയോഗം വെറും കെട്ടുകഥയാണെന്നും ഷാ പറയുന്നു. ഇതേ അഭിപ്രായമുന്നയിച്ച് രംഗത്തെത്തിയ മറ്റൊരു പ്രമുഖനാണ് റോയൽ നേവിയുടെ മുൻ തലവനായ അഡ്‌മിറൽ ലോർഡ് വെസ്റ്റ്.

സഖ്യകക്ഷികൾ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നാണ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. സിറിയയിൽ നടന്നുവെന്ന് ആരോപിക്കുന്ന രാസായുധ പ്രയോഗത്തിന് ഇനിയും വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇതിനെക്കുറിച്ച് യുഎൻ അന്വേഷിക്കണമെന്നും കോർബിൻ ആവശ്യപ്പെടുന്നു.

ബോംബുകൾ ഒരിക്കലും സമാധാനം കൊണ്ടു വരില്ലെന്നും ജീവൻ രക്ഷിക്കുകയില്ലെന്നുമാണ് കോർബിൻ ആക്രമണത്തെ ശക്തമായി വിമർശിച്ചിരിക്കുന്നത്.സിറിയയിലെ കലാപത്തിന് ശമനമുണ്ടാക്കുന്നതിന് സമാധാനപരമായ നീക്കം നടത്തുന്നതിന് മുൻകൈയെടുക്കുന്നതിന് പകരം ബ്രിട്ടൻ ആക്രമണത്തിന് മുതിർന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നു കോർബിൻ വിമർശിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP