Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളിമേടയിൽ കുഴഞ്ഞു വീണു മരിച്ച് വീണത് ഇരുപതോളം ഇടവകകളിൽ സേവനം അനുഷ്ടിച്ച തൃശൂർ രൂപതയുടെ ജനകീയ വൈദികൻ; ഇൻഫാമിന്റെ സ്ഥാപകരിൽ ഒരാളായ ഇടയാലച്ചന്റെ മരണം വിശ്വസിക്കാനാവാതെ വിശ്വാസികൾ

പള്ളിമേടയിൽ കുഴഞ്ഞു വീണു മരിച്ച് വീണത് ഇരുപതോളം ഇടവകകളിൽ സേവനം അനുഷ്ടിച്ച തൃശൂർ രൂപതയുടെ ജനകീയ വൈദികൻ; ഇൻഫാമിന്റെ സ്ഥാപകരിൽ ഒരാളായ ഇടയാലച്ചന്റെ മരണം വിശ്വസിക്കാനാവാതെ വിശ്വാസികൾ

തൃശൂർ: തണ്ടിലം സെന്റ് ആന്റണീസ് പള്ളി വികാരിയായിരുന്ന ഫാ. ചാക്കോ ഇടയാൽ (72) ഹൃദയാഘാതംമൂലം മരിച്ചു. ദീർഘകാലമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്ന ചാക്കോ ഇടയാലിനെ പള്ളിമേടയിൽ കുഴഞ്ഞു വീണനിലയിരുന്നു കണ്ടത്. ഉടൻ തന്നെ അദ്ദേഹത്തെ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കർഷക സംഘടനയായ ഇൻഫാമിന്റെ സ്ഥാപകരിലൊരാളാണ് ഫാ. ചാക്കോ ഇടയാൽ. ഉച്ചയ്ക്കു പള്ളിമേടയിലെ മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. പള്ളിയിൽ നടന്നുവന്നിരുന്ന മതബോധന ക്യാംപിന്റെ സമാപനത്തിൽ വൈകിട്ടു നാലോടെ സന്ദേശം നൽകാൻ എത്താതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചെത്തിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

മൃതസംസ്‌കാരശൂശ്രൂഷ ഏപ്രിൽ 16 തിങ്കൾ രാവിലെ 9:30ന് വീണ്ടശ്ശേരി പള്ളിയിൽ അഭിവന്ദ്യ മെത്രാപ്പൊലീ ത്തായുടെ നേതൃത്വത്തിൽ നടത്തപ്പെടും. തണ്ടിലം ഇടവകപള്ളിയിൽ വെച്ച് 10:30 മണിക്കുള്ള ദിവ്യലിക്കുശേഷം ഉച്ചക്ക് 2:30 മണിക്ക് വീണ്ടശ്ശേരിയിലുള്ള സ്വഭവനത്തിലേക്ക് കൊുപോകും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടിലെ തിരുക്കർമ്മങ്ങൾക്കുശേഷം മൃതശരീരം ഇടവക പള്ളിയിലേക്ക് സംവഹിക്കും.

പരേതരായ ഇടയാൽ ചാക്കോ + റോസ ദമ്പതികളുടെ മകനായി 1945 ഡിസം ബർ 15ന് പാലാ രൂപതയിലെ പ്ലാശ്ശനാലിൽ ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1972 ഡിസംബർ 18-ന് പാലയൂരിൽ വച്ച് മാർ ജോസഫ് കുണ്ടുകുളം പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ, തൂമ്പാക്കോട് - അരൂമൂഴി, കുറ്റിക്കാട് എന്നിവിട ങ്ങളിൽ അസ്‌തേന്തിയായും, പീച്ചി, പൊങ്ങണംകാട്, പൂമല, കൂനംമൂച്ചി, പട്ടിക്കാട്, വെണ്ടോർ, എരനെല്ലൂർ, ഇയ്യാൽ, പാറന്നൂർ, കല്ലൂർ കിഴക്ക്, വേലൂർ, മുണ്ടത്തിക്കോട്, കുട്ടംകുളം, മുണ്ടൂർ, പോന്നോർ, പൊന്നൂക്കര, പുതുശ്ശേരി, വടൂക്കര എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണണ്ട്.

കെ. സി. എസ്. എൽ., സി. എൽ. സി., കാത്തലിക് യൂണിയൻ, കെ. സി. വൈ. എം., കെ. എൽ. എം., ഇൻഫാം എന്നിവയുടെ നേതൃത്വവും വഹിച്ചിട്ടു്. ഇപ്പോൾ തണ്ടിലം പള്ളി വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പരേതരായ തോമസ്, സെബാസ്റ്റ്യൻ, ജോർജ്ജ് എന്നിവരും ജോസഫ്, ഏല്യക്കുട്ടി, ചിന്നമ്മ, റോസ് മേരി, സി. മേരി ജെയിംസ് സി. എച്ച്. എഫ്. എന്നിവരും സഹോദരരാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP