Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിന്റെ സുരക്ഷയ്ക്കു വേണ്ടി ഇനിയെന്റെ ജീവൻ പകുത്തു നൽകേണ്ടി വന്നാലും ഞാനത് ചെയ്യും; ലോകത്തെ എല്ലാ കുട്ടികളും ദുഷ്ടരിൽ നിന്നും സുരക്ഷിതരായിരിക്കണം; നമുക്ക് നമ്മുടെ കുട്ടികളെ കൂടുതൽ ചേർത്ത് പിടിക്കാം; വൈറലായി സണ്ണി ലിയോണിന്റെ വാക്കുകൾ

നിന്റെ സുരക്ഷയ്ക്കു വേണ്ടി ഇനിയെന്റെ ജീവൻ പകുത്തു നൽകേണ്ടി വന്നാലും ഞാനത് ചെയ്യും; ലോകത്തെ എല്ലാ കുട്ടികളും ദുഷ്ടരിൽ നിന്നും സുരക്ഷിതരായിരിക്കണം; നമുക്ക് നമ്മുടെ കുട്ടികളെ കൂടുതൽ ചേർത്ത് പിടിക്കാം; വൈറലായി സണ്ണി ലിയോണിന്റെ വാക്കുകൾ

ജമ്മു: കത്വവയിൽ എട്ടു വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സണ്ണി ലിയോണിന്റെ പ്രതികരണം വൈറലാവുന്നു. മകളായ നിഷയെ തന്റെ ഓവർ കോട്ടിനുള്ളിൽ സംരക്ഷിച്ച് പിടിക്കുന്ന ഫോട്ടോ പങ്ക് വച്ചാണ് സണ്ണി ട്വിറ്ററിൽ പ്രതികരണം പോസ്റ്റ് ചെയ്തത്. മകളുടെ സുരക്ഷിതത്വത്തിനായി സ്വന്തം ജീവൻ നൽകേണ്ടി വന്നാലും അത് ചെയ്യുമെന്ന് സണ്ണി പറയുന്നു.

സണ്ണിയുടെ പോസ്റ്റ് ഇങ്ങനെ

'' എന്റെ ഹൃദയത്തിന്റെ, ആത്മാവിന്റെ, ശരീരത്തിന്റെ ഓരോ അണുവിനാലും ഈ ലോകത്തെ എല്ലാ ദുഷ്ടശക്തികളിൽ നിന്നും ഞാൻ നിന്നെ സംരക്ഷിക്കും. നിന്റെ സുരക്ഷയ്ക്കു വേണ്ടി ഇനിയെന്റെ ജീവൻ പകുത്തു നൽകേണ്ടി വന്നാലും ഞാനത് ചെയ്യും. ലോകത്തെ എല്ലാ കുട്ടികളും ദുഷ്ടരിൽ നിന്നും സുരക്ഷിതരായിരിക്കണം. നമുക്ക് നമ്മുടെ കുട്ടികളെ കൂടുതൽ ചേർത്ത് പിടിക്കാം, അവരെ എന്തുവില കൊടുത്തും സംരക്ഷിക്കാം,''

കഠുവയിൽ എട്ടുവയസ്സുകാരിയെ അതിക്രൂരമായി ബലാത്ക്കാരം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ വലിയ പ്രതിഷേധമാണ് എല്ലാ ഭാഗത്ത് നിന്നും ഉയരുന്നത്. കത്തുവ സംഭവത്തെ പേരെടുത്ത് പറയാതെ തന്നെ പറഞ്ഞു കൊണ്ടാണ് സണ്ണിയുടെ പ്രതികരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP