Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും ഷാൻ റഹ്മാൻ- വിനീത് ശ്രീനിവാസൻ മാജിക്; ഐ ട്യൂൺ റീജിയണൽ ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി ചിത്രത്തിലെ ഗാനങ്ങൾ; എം മോഹൻ ഒരുക്കുന്ന ചിത്രം തീയറ്ററുകളിലേക്ക്

വീണ്ടും ഷാൻ റഹ്മാൻ- വിനീത് ശ്രീനിവാസൻ മാജിക്;  ഐ ട്യൂൺ റീജിയണൽ ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി ചിത്രത്തിലെ ഗാനങ്ങൾ; എം മോഹൻ ഒരുക്കുന്ന ചിത്രം തീയറ്ററുകളിലേക്ക്

കൊച്ചി: ശ്രീനിവാസൻ - വിനീത് ശ്രീനിവാസൻ ചിത്രം 'അരവിന്ദന്റെ അതിഥികളുടെ ഓഡിയോ ആൽബം ഇന്ത്യൻ പ്രാദേശിക ഗാനങ്ങളുടെ പട്ടികയിൽ (iTunes Regional Indian Chart) ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നു. ഷാൻ റഹ്മാനാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് ഹരിനാരായ ണൻ ബി കെയും മനു മഞ്ജിത്തുമാണ്. വിനീത് ശ്രീനിവാസൻ, ആൻ എമി, ലിയാ സൂസൻ വർഗീസ്, മേഘ ജോസ്‌കുട്ടി, മിഥുൻ ജയരാജ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രൈലെർ ലോഞ്ചും കൊച്ചിയിൽ നടന്നിരുന്നു. ശ്രീനിവാസൻ, സത്യ ൻ അന്തിക്കാട്, വിനീത് ശ്രീനിവാസൻ , ഷാൻ റഹ്മാൻ, നിഖില വിമൽ, അജു വർഗ്ഗീസ്, ഹരിനാരായണൻ ബി കെ, ആൻ എമി, ഗണേശ് രാജ്, റോഷൻ മാത്യു, അരുൺ കുരിയൻ, വിശാഖ് നായർ, എന്നിവരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

എം മോഹനൻ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികളിൽ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, നിഖില വിമൽ, അജു വർഗ്ഗീസ്, സലിം കുമാർ, ഉർവശി, ശാന്തി കൃഷ്ണ, കെ പി എ സി ലളിത എന്നിവർ അഭിനയിക്കുന്നുണ്ട്. കഥയെഴുതിയി രിക്കുന്നത് രാജേഷ് രാഘവനാണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും ചിത്രസംയോജനം രഞ്ജൻ അബ്രഹാമും നിർവഹിച്ചിരിക്കുന്നു . പതിയാര എന്റർടൈന്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ബിഗ് ബാംഗ് എന്റർടൈന്മെന്റ്‌സിന്റെയും ബാനറു കളിൽ പ്രദീപ് കുമാർ പതിയാരയും നോബിൾ ബാബു തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP