Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗളൂരുവിൽ സഞ്ജു സാംസണിന്റെ വിഷു സ്‌പെഷ്യൽ വെടിക്കെട്ട്; 45 പന്തുകളിൽ 10 സിക്‌സറുകൾ പറത്തി രാജസ്ഥാനു വേണ്ടി സഞ്ജു നേടിയത് 92 റൺസ്; ബംഗളൂരുവിനെതിരെ രാജസ്ഥാൻ അടിച്ച് കൂട്ടിയത് 217 റൺസ്

ബംഗളൂരുവിൽ സഞ്ജു സാംസണിന്റെ വിഷു സ്‌പെഷ്യൽ വെടിക്കെട്ട്; 45 പന്തുകളിൽ 10 സിക്‌സറുകൾ പറത്തി രാജസ്ഥാനു വേണ്ടി സഞ്ജു നേടിയത് 92 റൺസ്; ബംഗളൂരുവിനെതിരെ രാജസ്ഥാൻ അടിച്ച് കൂട്ടിയത് 217 റൺസ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഐപിഎല്ലിൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സഞ്ജു സാംസണിന്റെ സിക്‌സർ പെരുമഴ. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തിലാണ് സഞ്ജു വെടിക്കെട്ടു ബാറ്റിങ് നടത്തിയത്. സഞ്ജുവിന്റെ മികവിൽ രാജസ്ഥാൻ 217 റൺസെടുത്തു. 45 പന്തിൽ 10 സിക്‌സും രണ്ട് ഫോറും ഉൾപ്പെടെ 92 റൺസെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. മൂന്ന് കളികളിൽ നിന്നായി 151 റൺസ് നേടിയ സഞ്ജു ശിഖർ ധവാനെ മറികടന്ന് ഓറഞ്ച് ക്യാപും സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനുവേണ്ടി ക്യാപ്റ്റൻ അജ്യങ്ക്യ രഹാനെയും ഷോർട്ടും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തുകൾ നേരിട്ട് 36 റൺസ് നേടിയ രഹാനെയുടെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ ഷോർട്ടും മടങ്ങി. മൂന്നാം വിക്കറ്റിൽ ബെൻ സ്റ്റോക്കിനൊപ്പം 49 റൺസിന്റെയും നാലാം വിക്കറ്റിൽ ജോസ് ബട്‌ലർക്കൊപ്പം 73 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കാൻ സഞ്ജുവിന് സാധിച്ചു.

ക്രിസ് വോക്‌സും ഉമേഷ് യാദവും അടങ്ങുന്ന ബാംഗ്ലൂർ ബൗളിങ് നിര കണക്കിന് അടിവാങ്ങി. യൂസവേന്ദ്ര ചാഹൽ മാത്രമാണ് അൽപ്പമെങ്കിലും മികച്ച ബൗളിങ് കാഴ്ചവച്ചത്. അജിങ്ക്യ രഹാനെ (36), ഡി ആർസി ഷോർട്ട് (11), ബെൻസ്റ്റോക്‌സ് (27), ജോസ് ബട്‌ലർ (23), രാഹുൽ ത്രിപാതി (14) എന്നിവരും രാജസ്ഥാനുവേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചു.

ഐപിഎല്ലിൽ ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണ് രാജസ്ഥാൻ നേടിയത്. സഞ്ജു സീസണിലെ റൺവേട്ടയിൽ ഒന്നാമതെത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജു മികച്ച ബാറ്റിംഗാണ് പുറത്തെടുത്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP