Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടൻ സന്ദർശിക്കുന്ന നരേന്ദ്ര മോദി ലോകത്തെ അഭിസംബോധന ചെയ്യും; മഹാത്മാഗാന്ധിയും മാർട്ടിൻ ലൂതർ കിങ് ജൂനിയറും ചരിത്ര പ്രസംഗം നടത്തിയ സെൻട്രൽ ഹാൾ വെസ്റ്റ്മിൻസ്റ്ററിൽ നിന്നുമുള്ള മോദിയുടെ പ്രസംഗം ആഗോളമായി തൽസമയ സംപ്രേഷണം ചെയ്യും

ബ്രിട്ടൻ സന്ദർശിക്കുന്ന നരേന്ദ്ര മോദി ലോകത്തെ അഭിസംബോധന ചെയ്യും; മഹാത്മാഗാന്ധിയും മാർട്ടിൻ ലൂതർ കിങ് ജൂനിയറും ചരിത്ര പ്രസംഗം നടത്തിയ സെൻട്രൽ ഹാൾ വെസ്റ്റ്മിൻസ്റ്ററിൽ നിന്നുമുള്ള മോദിയുടെ പ്രസംഗം ആഗോളമായി തൽസമയ സംപ്രേഷണം ചെയ്യും

ലണ്ടൻ: ബ്രിട്ടനിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെ സെൻട്രൽ ഹാൾ വെസ്റ്റ്മിൻസ്റ്ററിൽ നിന്നും ലോകത്തെ അഭിസംബോധന ചെയ്യും. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന മോദിയുടെ പ്രസംഗത്തിന് 1500 ഓളം പേർ സാക്ഷിയാകാൻ എത്തും. നമോ ആപ്പിലൂടെയും വീഡിയോ സെൽഫിയിലൂടെയും ലഭിക്കുന്ന ചോദ്യങ്ങൾക്കും ഓഡിയൻസിന്റെ ചോദ്യത്തിനും മോദി മറുപടി നൽകും.

ചരിത്ര പുരുഷന്മാരായ മഹാത്മാഗാന്ധിയുടെയും മാർട്ടിൻ ലൂതർ കിങ് ജൂനിയറിന്റെയും പാതകൾ പിന്തുടർന്നാണ് മോദിയുടെ പ്രഭാഷണം വെസ്റ്റ്മിൻസ്റ്ററിൽ നിന്നും ആഗോളമായി തൽസമയ സംപ്രേഷണം നടത്തുന്നത്. സ്വീഡനിൽ നിന്നും ചൊവ്വാഴ്ച രാത്രിയാണ് ലണ്ടനിൽ മോദി എത്തിച്ചേരുക. നിരവധി ഉഭയകക്ഷി യോഗങ്ങൾക്കും ചടങ്ങുകൾക്കും ശേഷമാണ് മോദിയുടെ പ്രഭാഷണത്തിന്റെ തൽസമയ സംപ്രേഷണം സെൻട്രൽ ഹാൾ വെസ്റ്റ്മിൻസ്റ്ററിൽ നടക്കുക.

യൂറോപ്പ് - ഇന്ത്യ ഫോറമാണ് ഭാരത് കി ബാത്, സബ് കേ സാഥ് എന്ന ചടങ്ങ് മോദിയെ പങ്കെടുപ്പിച്ച് നടത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും വിവിധ പശ്ചാത്തലത്തിൽ നിന്നുമുള്ള ആളുകളെ മോദി അഭിസംബോധന ചെയ്യും.

മുൻപ് മെഥോഡിസ്റ്റ് സെൻട്രൽ ഹാൾ എന്ന് അറിയപ്പെട്ടിരുന്ന സെൻട്രൽ ഹാൾ വെസ്റ്റ്മിൻസ്റ്റർ ലണ്ടൻ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നതും ഐക്യാരാഷ്ട്രസഭയുടെ പ്രഥമ പൊതുസഭ 1946ൽ നടന്ന സ്ഥലവുമാണ്. 1931ൽ മഹാത്മാഗാന്ധിയും പിന്നീട് മാർട്ടിൻ ലൂഥർ കിങ് ജൂനിയറും ദലൈലാമയും ഡയാന രാജകുമാരിയും സെൻട്രൽ ഹാൾ വെസ്റ്റ്മിൻസ്റ്ററിൽ നിന്നും അഭിസംബോധന ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP