Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീവ്രവാദ സംഘടനകൾ സർക്കാർ പ്രതികരണം അറിയാൻ നടത്തിയ പരീക്ഷണമാണ് ഹർത്താലെന്ന് ബിജെപി; അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ അക്രമത്തിനെതിരെ കുമ്മനം ഡിജിപിക്ക് പരാതി നൽകി

തീവ്രവാദ സംഘടനകൾ സർക്കാർ പ്രതികരണം അറിയാൻ നടത്തിയ പരീക്ഷണമാണ് ഹർത്താലെന്ന് ബിജെപി; അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ അക്രമത്തിനെതിരെ കുമ്മനം ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തീവ്രവാദികൾക്ക് മുന്നിൽ കീഴടങ്ങിയെന്ന് ബിജെപി സംസ്ഥാന വക്താവ് എംസ് കുമാർ. അതിന്റെ ഉദാഹരണമാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നടന്ന അപ്രഖ്യാപിത ഹർത്താലും അതിന്റെ മറവിൽ നടന്ന അക്രമവും. അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളിൽ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നൽകിയ പരാതി ഡിജിപിക്ക് കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദ സംഘടനകൾ സർക്കാർ പ്രതികരണം അറിയാൻ നടത്തിയ പരീക്ഷണമാണ് ഹർത്താൽ. മുൻകൂട്ടി അറിവുണ്ടായിട്ടും അക്രമികളെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകാത്തത് അവരുമായുള്ള സന്ധിയുടെ പേരിലാണ്. എല്ലാവരും അപലപിച്ച കശ്മീർ കൊലപാതകത്തിന്റെ പേരിൽ കേരളത്തിലെ ക്രമസമാധാനം അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. മലബാറിലെ ജില്ലകളിളും തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് അക്രമം അരങ്ങേറിയത്. അക്രമ സംഭവങ്ങളുടെ പട്ടികയും പ്രതിനിധി സംഘം ഡിജിപിക്ക് കൈമാറി. സംസ്ഥാനത്തെ തകർന്ന ക്രമസമാധാന നില ഉടൻ പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ്, സംസ്ഥാന മീഡിയാ കോർഡിനേറ്റർ ആർ സന്ദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP