Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചു; പത്മനാഭസ്വാമി ക്ഷേത്രം ബോംബിട്ട് തകർക്കണമെന്നും ആവശ്യപ്പെട്ടു; ഇപ്പോൾ ബിജെപിക്ക് വോട്ടു ചെയ്തവരെ കൊല്ലണമെന്ന് ആഹ്വാനവും; ദീപക് ശങ്കരനാരായണനെതിരെ ഡിജിപിക്ക് പരാതി നൽകി ബിജെപി

ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചു; പത്മനാഭസ്വാമി ക്ഷേത്രം ബോംബിട്ട് തകർക്കണമെന്നും ആവശ്യപ്പെട്ടു; ഇപ്പോൾ ബിജെപിക്ക് വോട്ടു ചെയ്തവരെ കൊല്ലണമെന്ന് ആഹ്വാനവും; ദീപക് ശങ്കരനാരായണനെതിരെ ഡിജിപിക്ക് പരാതി നൽകി ബിജെപി

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്ത രാജ്യത്തെ 31 ശതമാനം ജനങ്ങളെയും കൊല്ലാൻ ഫേസ് ബുക്ക് വഴി ആഹ്വാനം ചെയ്തയാൾക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും മീഡിയാ കോർഡിനേറ്ററുമായി ആർ സന്ദീപ് ഡിജിപിക്ക് പരാതി നൽകി. കത്വയിലെ കൊലപാതകത്തിന്റെ പേരിലാണ് വോട്ടർമാരെ വെടിവെച്ച് കൊല്ലാൻ ഇയാൾ ആഹ്വാനം ചെയ്തത്.

ബംഗലൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ദീപക് ശങ്കരനാരായണനാണ് ഫേസ് ബുക്ക് വഴി കൊലപാതകത്തിന് ആഹ്വാനം ചെയ്തത്. ഹിന്ദു ഭീകര വാദികൾക്ക് വോട്ടു ചെയ്തവരുടെ എണ്ണം രണ്ടാം ലോകമഹായുദ്ധകാലത്തുകൊല്ലപ്പെട്ടവരുടെ ഏഴിരട്ടി ഉണ്ടാകുമെങ്കിലും അവരെ കൊല്ലണമെന്നായിരുന്നു ഇയാളുടെ ഫേസ് ബുക്ക് പോസ്റ്റ്.

ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചും പത്മനാഭസ്വാമി ക്ഷേത്രം ബോംബിട്ട് തകർക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇയാളുടെ മുൻ ഫേസ് ബുക്ക് പോസ്റ്റുകളുടെ വിശദാംശങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഡിജിപിയെ നേരിൽ സന്ദർശിച്ചാണ് സന്ദീപ് പരാതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP