Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡോക്ടർ ചമഞ്ഞ് 19കാരൻ എയിംസ് ആശുപത്രിയെ പറ്റിച്ചത് അഞ്ചു മാസത്തോളം; കഴുത്തിൽ സ്റ്റെതസ്‌കോപ്പും തൂക്കിയുള്ള യുവാവിന്റെ ജൂനിയർ ഡോക്ടർ കളി പൊളിഞ്ഞത് ഡോക്ടർമാരിൽ സംശയം തോന്നിയപ്പോൾ: യുവാവിന്റെ വൈദ്യശാസ്ത്രത്തിലുള്ള അറിവ് മനസ്സിലാക്കിയപ്പോൾ പൊലീസും ഞെട്ടി

ഡോക്ടർ ചമഞ്ഞ് 19കാരൻ എയിംസ് ആശുപത്രിയെ പറ്റിച്ചത് അഞ്ചു മാസത്തോളം; കഴുത്തിൽ സ്റ്റെതസ്‌കോപ്പും തൂക്കിയുള്ള യുവാവിന്റെ ജൂനിയർ ഡോക്ടർ കളി പൊളിഞ്ഞത് ഡോക്ടർമാരിൽ സംശയം തോന്നിയപ്പോൾ: യുവാവിന്റെ വൈദ്യശാസ്ത്രത്തിലുള്ള അറിവ് മനസ്സിലാക്കിയപ്പോൾ പൊലീസും ഞെട്ടി

ന്യൂഡൽഹി: യുവ ഡോക്ടർ ചമഞ്ഞ് 19കാരൻ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനെ (എയിംസ്) ആശുപത്രിയെ കബളിപ്പിച്ചത് അഞ്ച് മാസത്തോളം. അദ്‌നാൻ ഖുറാം എന്ന യുവാവാണ് എയിംസിനെ അഞ്ച് മാസത്തോളം കബളിപ്പിച്ച് ഡോക്ടറായി വിലസിയത്. ഡോക്ടർമാര്ക്കിടയിലും മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിലും സുഹൃത്തുക്കളെ സൃഷ്ടിച്ചായിരുന്നു ഖുറം തട്ടിപ്പ് തുടർന്നത്. ഡോക്ടർമാക്ക് വേണ്ടിയുള്ള പരിപാടികളും ഡോക്ടർമാരുടെ സമരത്തിലും അടക്കം യുവാവ് സജീവ സാന്നിധ്യമായിരുന്നു.

അതേസമയം യുവാവിന് വൈദ്യശാസ്ത്രത്തിലുള്ള അറിവ് മനസിലാക്കിയപ്പോൾ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും ഞെട്ടിയെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. വ്യാജ പേരിലാണ് ഡോക്ടർ ചമഞ്ഞ് യുവാവ് തട്ടിപ്പു നടത്തിയത്. എയിംസിലെ എല്ലാ ഡിപ്പാർട്ട്‌മെന്റ് മേധാവികളുടെ പേരുകളും യുവാവിന് മനപ്പാഠമാണ്. എയിംസിൽ 2000ത്തോളം ഡോക്ടർമാരുള്ളതിനാൽ പരസ്പരം തിരിച്ചറിയാൻ കഴിയാറില്ല. ഇത് മുതലെടുത്താണ് യുവാവ് ഡോക്ടറായി പറ്റിക്കൂടിയത്.

അതേസമയം യുവാവ് വ്യാജ ഡോക്ടറായതിന്റെ ഉദ്ദേശം ഇപ്പോഴും വ്യക്തമല്ല. ഇയാൾ ഇടയ്ക്കിടെ മൊഴിമാറ്റിപ്പറയുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുടുംബാംഗങ്ങളുടെ ചികിത്സയ്ക്ക് പണമുണ്ടാക്കാനാണ് വ്യാജ ഡോക്ടറായതെന്നും ഡോക്ടർമാരുമായി അടുത്ത് ഇടപഴകാൻ മാത്രമാണ് നാടകം കളിച്ചതെന്നും യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സ്തെതസ്‌കോപ് അണിഞ്ഞുകൊണ്ടുള്ള ചിത്രം അദ്‌നാൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇയാൾ അതിലൂടെയാണ് ഡോക്ടർമാരെ പരിചയപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP