Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിവിൽ വേഷത്തിലെത്തിയ രണ്ട് പൊലീസുകാരാണ് എന്നെ കസ്റ്റഡിയിൽ എടുത്തത്; വീട്ടിൽ നിന്നു പുറത്തേക്ക് കൊണ്ടു പോയ അവർ തന്നെ ക്രൂരമായി മർദ്ദിച്ചു; മരിക്കുന്നതിന് മുമ്പ് ശ്രീജിത്ത് ഡോക്ടർമാർക്ക് നൽകിയ മൊഴി ഇങ്ങനെ

സിവിൽ വേഷത്തിലെത്തിയ രണ്ട് പൊലീസുകാരാണ് എന്നെ കസ്റ്റഡിയിൽ എടുത്തത്; വീട്ടിൽ നിന്നു പുറത്തേക്ക് കൊണ്ടു പോയ അവർ തന്നെ ക്രൂരമായി മർദ്ദിച്ചു; മരിക്കുന്നതിന് മുമ്പ് ശ്രീജിത്ത് ഡോക്ടർമാർക്ക് നൽകിയ മൊഴി ഇങ്ങനെ

കൊച്ചി: തന്നെ ക്രൂരമായി മർദ്ദിച്ചത് സിവിൽ പൊലീസുകാരണെന്ന ശ്രീജിത്തിന്റെ മൊഴി പുറത്ത്. മരിക്കുന്നതിന് മുമ്പ് ശ്രീജിത്തിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്ക് മുമ്പിലാണ് ശ്രീജിത്ത് മൊഴി നൽകിയത്. കസ്റ്റഡിയിൽ എടുത്ത സിവിൽ പൊലീസുകാർ തന്നെ ക്രൂരമായി മർദ്ദിക്കുക ആയിരുന്നു.

സിവിൽ വേഷത്തിലെത്തിയ രണ്ട് പൊലീസുകാരാണ് തന്നെ കസ്റ്റഡിയിൽ എടുത്തത്. അതിന്‌ശേഷം വീടിന് പുറത്തേക്ക് കൊണ്ടുപോയി. കുറച്ചകലെ വച്ച് ഇരുവരും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. ഡോക്ടർമാർ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം, കസ്റ്റഡിയിൽ വച്ച് ശ്രീജിത്തിന് കടുത്ത മർദ്ദനമേറ്റിരുന്നതായി വൈദ്യസംഘം നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അടിവയറ്റിൽ തുടർച്ചയായ മർദ്ദനത്തെ തുടർന്ന് ചെറുകുടലിന്റെ മുകൾഭാഗം പൊട്ടി ശ്രീജിത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ചെറുകുടലിന്റെ 90 ശതമാനം ഭാഗത്തും പരിക്കേറ്റിരുന്നു.

തുടർന്ന് രക്തസമ്മർദ്ദം അപകടകരമാം വിധം കുറഞ്ഞതും യുവാവിന്റെ ആരോഗ്യനില കൂടുതൽ വഷളാക്കിയെന്നും ഇതാണ് മരണകാരണമായതെന്നും ഡോക്ടർമാരുടെ സംഘം പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് തന്നെ ശ്രീജിത്ത് ക്രൂരമായ മർദ്ദനം ഏറ്റിരുന്നു എന്ന പൊലീസിന്റെ വാദം മൊത്തത്തിൽ പൊളിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP