Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യലഹരിയിലെത്തിയ പിതാവിന്റെ ക്രൂരമർദ്ദനം സഹിക്കാനാവാതെ 12കാരി വീടിന്റെ ടെറസിൽ നിന്നും താഴേക്ക് ചാടി; റോഡിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ: താഴേക്ക് ചാടുന്നതിന്റെ വീഡിയ ദൃശ്യങ്ങൾ പകർത്തി നാട്ടുകാരും

മദ്യലഹരിയിലെത്തിയ പിതാവിന്റെ ക്രൂരമർദ്ദനം സഹിക്കാനാവാതെ 12കാരി വീടിന്റെ ടെറസിൽ നിന്നും താഴേക്ക് ചാടി; റോഡിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ: താഴേക്ക് ചാടുന്നതിന്റെ വീഡിയ ദൃശ്യങ്ങൾ പകർത്തി നാട്ടുകാരും

ജയ്പൂർ: പിതാവിന്റെ ക്രൂരമർദ്ദനം സഹിക്കാനാവാതെ 12കാരി വീടിന്റെ ടെറസിൽ നിന്നും താഴേക്ക് ചാടി. മദ്യലഹരിയിലെത്തിയ പിതാവിന്റെ ക്രൂര മർദ്ദനം താങ്ങാനാവാതെ പിതാവ് നോക്കി നിൽക്കെയാണ് പെൺകുട്ടി താഴേക്ക് ചാടിയത്. രാജസ്ഥാനിലെ ജെയ്പൂരിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അയൽവാസികൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പിതാവിന്റെ ക്രൂരത പുറത്തറിയുന്നത്.

റോഡിലേക്ക് വീണ് രണ്ടു കാലുകൾക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ടെറസിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ മദ്യലഹരിയിലെത്തിയ പിതാവ് ക്രൂരമായി മർദിച്ചത്.

മർദനം നിർത്തി പിതാവ് മാറിയ ഉടൻ പെൺകുട്ടി ടെറസിൽ നിന്ന് താഴേക്ക് ചാടി. റോഡിലേക്ക് വീണ പെൺകുട്ടി രക്തത്തിൽ കുളിച്ച് കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം നടക്കുമ്പോൾ അയൽക്കാരെല്ലാം നോക്കിനിൽക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവം പൊലീസിൽ അറിയിക്കുക ആയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP