Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജസ്ഥാനിൽ മൂന്ന് കൗമാരക്കാർ ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

ബാർമർ: രാജസ്ഥാനിലെ ബാർമറിൽ മൂന്നു കൗമാരക്കാരെ ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വരൂപ് കാ താല ഗ്രാമത്തിൽ ഈ മാസം പന്ത്രണ്ടിനാണ് ദാരുണസംഭവം നടന്നത്.

ദളിത് കുടുംബത്തിൽനിന്നുള്ള ബന്ധുക്കളായ രണ്ടു പെൺ്കുട്ടികളെയും ഒരു ആൺ്കുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്കുട്ടികൾക്കു 12, 13 എന്നിങ്ങനെയും ആൺകുട്ടിക്ക് 17 വയസുമാണ് പ്രായം. കൗമാരക്കാർ ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നതെന്നു പൊലീസ് വ്യക്തമാക്കി.

രാത്രി സാധാരണനിലയിൽ ഉറങ്ങാൻ പോയ പെൺകുട്ടികളെയാണ് അടുത്തദിവസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതെന്ന് ജീവനൊടുക്കിയ ഒരു പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ജീവനൊടുക്കിയ മൂവരും അടുത്തിടപഴകിയിരുന്നവരാണെന്നു ഗ്രാമവാസികൾ പറയുന്നു.

വിഷയം ചർച്ച ചെയ്യുന്നതിനായി മേഘ് വാൾ സമുദായം പഞ്ചായത്ത് യോഗം ചേർന്നിരുന്നു. സംഭവത്തിന് ഇതേവരെ വ്യക്തമായ കാരണം വിശദീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP