Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇത്തവണത്തെ പൂരം കളറാക്കാൻ ഒരു അഡാർ ഐറ്റം വരുണുണ്ടീട്ടാ..രാഗല്ലേടാ..അതേടാ..നമ്മടെ ആ പഴയ രാഗം തീയേറ്റർ വീണ്ടും റീഓപ്പണിങ്ങാണ്; തൃശൂര്കാരെ രോമാഞ്ചമണിയിച്ച് 'രാഗ'ത്തിന്റെ നൊസ്റ്റാൾജിയ ആഘോഷിക്കുന്ന മ്മ്‌ടെ രാഗം ഷോട്ട് ഫിലിം വൈറലാകുന്നു

ഇത്തവണത്തെ പൂരം കളറാക്കാൻ ഒരു അഡാർ ഐറ്റം വരുണുണ്ടീട്ടാ..രാഗല്ലേടാ..അതേടാ..നമ്മടെ ആ പഴയ രാഗം തീയേറ്റർ വീണ്ടും റീഓപ്പണിങ്ങാണ്; തൃശൂര്കാരെ രോമാഞ്ചമണിയിച്ച് 'രാഗ'ത്തിന്റെ നൊസ്റ്റാൾജിയ ആഘോഷിക്കുന്ന മ്മ്‌ടെ രാഗം ഷോട്ട് ഫിലിം വൈറലാകുന്നു

മറുനാടൻ മലയാളി ഡസ്‌ക്

തൃശൂർ: ഒരു കാലത്ത് ചെറുപ്പക്കാരുടെ..പോട്ടേ ...തൃശൂരിലെ എല്ലാ ഗഡികളുടെയും ഉൽസവപ്പറമ്പായിരുന്നു രാഗം തിയേറ്റർ. ഒരു പൂരം കൂടി വരുമ്പോൾ തൃശൂർകാർ ഗൃഹാതുരതയോടെ ഓർക്കുകയാണ് ആ രാഗം കാലം. ബാഡ്‌സ് എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ പാപ്പരാസി മീഡിയ തയ്യാറാക്കിയ ഹ്രസ്വ ചിത്രം ഗൃഹാതുതരതയിലേക്കുള്ള സഞ്ചാരം മാത്രമല്ല പുത്തൻ പ്രതീക്ഷകളുടേത് കൂടിയാണ്.

നാലുവർഷം വർഷം മുമ്പ് പൂട്ടി താഴിട്ട തിയേറ്റർ വീണ്ടും തുറക്കുകയാണ്. പുതിയ രൂപഭാവങ്ങളോടെ 'മ്മ്‌ടെ രാഗം ഷോ്ട്ട് ഫിലിം ആ കഥയാണ് പറയിന്നത്. രണ്ടു ഗഡികൾ തേക്കിൻകാട് മൈതാനത്തിരുന്ന് ഗജശ്രേഷ്ഠനായ തിരുവമ്പാടി ശിവസുന്ദർ ഈ പുരത്തിനില്ലാത്തതിന്റെ വിഷമം പങ്കിടുന്നതോടെയാണ് ഷോട്ട് ഫിലിം തുടങ്ങുന്നത്. ശിവസുന്ദർ അടുത്തിടെ ചെരിഞ്ഞത് വേദന നിറഞ്ഞ ഓർമയെങ്കിലും, ഈ പൂരത്തിന്റെ വലിയ പ്രതീക്ഷയാണ് ജോർജേട്ടന്റെ ആ പഴയ രാഗം തിയേറ്റർ വീണ്ടും തുറക്കുമ്പോൾ ഉള്ള ഉൽസവ ലഹരി. പഴയ 25 രൂപ ടിക്കറ്റ് ഇനി ഉണ്ടാവില്ലെങ്കിലും, പുതിയ ആ മേക്കോവർ കാണാൻ തൃശൂർകാർക്ക് കൊതിയായി. നല്ല സപ്പോർട്ട് വേണം കേട്ടോ ഗഡികളെ!

രാഗം തീയേറ്റർ

നാലു തീയേറ്ററുകളും ഷോപ്പിങ് സമുച്ചയവുമായാണ് രാഗത്തിന്റെ തിരിച്ചുവരവ്. 1907ൽ തൃശൂർ പൂരം പ്രദർശന നഗരിയിൽ കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് 'എഡിസൺ ബയോസ്‌കോപ്പ്' ഉപയോഗിച്ച് ചലന ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോൾ മലയാളത്തിലെ ആദ്യ സിനിമയായ വിഗത കുമാരൻ പിറന്നിട്ടു പോലുമില്ലായിരുന്നു. വാറുണ്ണി ജോസഫ് പിന്നീട് സ്ഥാപിച്ച ജോസ് തിയറ്ററാണ് മലയാളക്കരയിലെ ആദ്യ സിനിമ കൊട്ടക. കേരളത്തിൽ പിൽക്കാലത്ത് ഏറ്റവും പ്രശസ്തമായ സിനിമ തിയറ്ററായിരുന്നു രാഗം തിയറ്റർ. രാഗം തിയറ്റർ കാത്തുസൂക്ഷിച്ചത് ജോർജ് നേര്യം പറമ്പിലാണ്. സിനിമ പ്രദർശന രംഗത്തെ ഏതാണ്ടെല്ലാ നൂതന സാങ്കേതിക വിദ്യയും മലയാളി ആദ്യമായി ദർശിച്ചത് രാഗത്തിലൂടെയാണ്. ഉദാഹരണമായി 70എംഎം സ്‌ക്രീൻ, ഡോൾബി ശബ്ദ സംവിധാനം മുതലായവ.

മലയാള സിനിമയുടെ മറ്റൊരു ചരിത്രമായ രാമു കാര്യാട്ടിന്റെ നെല്ല് ആണ് രാഗത്തിൽ ആദ്യം പ്രദർശിപ്പിക്കപ്പെട്ട ചിത്രം. 1974 ഓഗസ്റ്റിലായിരുന്നു ഇത്. ഈ സിനിമ പ്രദർശിപ്പിക്കാനായി രാഗം പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു.ഗൾഫിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ജിയോ എയർ കണ്ടീഷനിങ്ങ് കമ്പനി 12 നിലകളുടെ മൾട്ടിപ്ലക്സ് കോംപ്ലക്ല് ആക്കിയാണ് രാഗത്തെ പുനരവതരിപ്പിക്കുന്നത്. നാല് തീയറ്ററുകളിലും കൂടി 1036 സീറ്റുകളാവും ഉണ്ടാവുക. ഐടി പാർക്ക്, നീന്തൽക്കുളത്തോടു കൂടിയ ക്ലബ്, താമസ സൗകര്യത്തോട് കൂടിയ ഹോട്ടലുകൾ, കുട്ടികളുടെ ഡിജിറ്റൽ പാർക്ക്, തുടങ്ങിയവയും ഇവിടെയുണ്ടാകും. 150 പേർക്കിരിക്കാവുന്ന കൾചറൽ സെന്റർ ഈ മാളിന്റെ ഏറ്റവും വലിയ പ്രത്യകതയാകും.

ഏതായാലും മ്മടെ രാഗം ഷോട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP