Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്‌സ് ആപ്പ് ഹർത്താലുകാർ വഴിയിൽ തടഞ്ഞു; പൈലറ്റുമാരുടെ യാത്ര മുടങ്ങി; കരിപ്പൂരിൽ നിന്നുള്ള ദോഹ-ഷാർജ വിമാനങ്ങൾ പുറപ്പെട്ടത് രണ്ട് മണിക്കൂർ വൈകി; വിമാനത്താവളത്തിൽ യാത്രക്കാരുടെ ബഹളം

വാട്‌സ് ആപ്പ് ഹർത്താലുകാർ വഴിയിൽ തടഞ്ഞു; പൈലറ്റുമാരുടെ യാത്ര മുടങ്ങി; കരിപ്പൂരിൽ നിന്നുള്ള ദോഹ-ഷാർജ വിമാനങ്ങൾ പുറപ്പെട്ടത് രണ്ട് മണിക്കൂർ വൈകി; വിമാനത്താവളത്തിൽ യാത്രക്കാരുടെ ബഹളം

കരിപ്പൂർ: വാട്‌സ് ആപ്പ് ഹർത്താൽ വിമാന സർവ്വീസിനേയും ബാധിച്ചു. പൈലറ്റുമാർ സഞ്ചരിച്ച കാർ തടഞ്ഞതിനെത്തുടർന്നു കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ രണ്ടു വിമാന സർവീസുകൾ രണ്ടു മണിക്കൂർ വൈകി. രാമനാട്ടുകരയിലെ താമസ സ്ഥലത്തുനിന്നു പൈലറ്റുമാർ വിമാനത്താവളത്തിലേക്കു പോകുമ്പോൾ പുളിക്കലിൽ ഹർത്താൽ അനുകൂലികൾ കാർ തടയുകയായിരുന്നു.

നവീകരണ ജോലികൾക്കായി അടച്ചിട്ട റൺവേ തുറന്നു കൊടുത്താണ് ഈ വിമാനങ്ങൾ പിന്നീടു സർവീസ് നടത്തിയത്. രാവിലെ 11.05നു ദോഹയിലേക്കുള്ള വിമാനവും 11.20നു ഷാർജയിലേക്കുള്ള വിമാനവുമാണു വൈകിയത്. കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നവീകരണ ജോലികൾക്കായി ഉച്ചയ്ക്കു 12 മുതൽ അടച്ചിടാറുണ്ട്. എന്നാൽ ഈ രണ്ടു വിമാനങ്ങൾക്കായി റൺവേ തുറന്നുകൊടുക്കാൻ വിമാനത്താവള അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു.

11.05നു ദോഹയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് 1.11നും 11.20നു ഷാർജയിലേക്കു പോകേണ്ട വിമാനം 1.04നുമാണു പുറപ്പെട്ടത്. പൈലറ്റുമാർ എത്താത്തതിനെച്ചൊല്ലി യാത്രക്കാരും ബഹളമുണ്ടാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP