Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തമിഴ് സിനിമയിലെ നിർമ്മാതാക്കളുടെ സമരം: ഒരു മാസമായി തുടരുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് സ്വാമി; സമരം മടത്തുവെന്നും ജോലിയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവെന്നും നടൻ

തമിഴ് സിനിമയിലെ നിർമ്മാതാക്കളുടെ സമരം: ഒരു മാസമായി തുടരുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് സ്വാമി; സമരം മടത്തുവെന്നും ജോലിയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവെന്നും നടൻ

ഴിഞ്ഞ മാർച്ച് 16 മുതൽ നടന്നു വരുന്ന സമരത്തിന്റെ ഭാഗമായി തമിഴ് സിനിമാ രംഗം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടിലാണ്. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ (ടി എഫ് പി സി)യും ഡിജിറ്റൽ പ്രൊവൈഡർമാരും തമ്മിലുള്ള വൈരുധ്യങ്ങളാണ് സമരത്തിനു അടിസ്ഥാനം. ഇതോടെ പുതിയ ചിത്രങ്ങളുടെ റിലീസ് ഉൾപ്പടെയുള്ള കാര്യങ്ങൾ ഇപ്പോൾ അവതാളത്തിലാണ്. ഇപ്പോൾ സമരത്തിനെതിരെ ആഞ്ഞടിച്ച് നടൻ അരവിന്ദ് സ്വാമിയും രംഗത്തെത്തിയിരിക്കുകയാണ്.

'സത്യം പറയാമല്ലോ ഈ സമരം മടുത്തു. ജോലിയിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹം. അനുരഞ്ജന ചർച്ചയുടെ പുരോഗതിയേക്കുറിച്ച് ഒരു ധാരണയുമില്ല. എല്ലാവർക്കും ഉടനെ ജോലിയിൽ തിരിച്ചെത്താൻ കഴിയുമെന്നും നല്ല സിനിമകൾ ഉണ്ടാക്കാൻ കഴിയുമെന്നും മാത്രമാണ് പ്രതീക്ഷയെന്നുമാണ് നടൻ ട്വിറ്ററിൽ കുറിച്ചത്.

ആയിരകണക്കിന് ആളുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. പെട്ടെന്നുള്ള പരിഹാരമാണ് ആവശ്യം അരവിന്ദ് സ്വാമി ട്വിറ്ററിൽ കുറിച്ചു. ചെക്ക ചിവന്ത വാനം, നരകാസുരൻ, ഭാസ്‌കർ ഒരു റാസ്‌കൽ തുടങ്ങിയവായാണ് അരവിന്ദ് സ്വാമിയുടെ മുടങ്ങി കിടക്കുന്ന ചിത്രങ്ങൾ.

താരങ്ങൾ മാത്രമല്ല ദിവസവേതനക്കാരായ സാധാരണ തൊഴിലാളികൾക്കും സമരം ദുരിതമായിരിക്കുകയാണ്. ഒരു മാസം പിന്നിട്ട സമരം അവസാനിക്കുന്നതിന്റെ യാതൊരു ലക്ഷണവും ഇപ്പോഴുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP