Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്വാ പീഡനത്തിൽ എല്ലാവരും ഇരയ്‌ക്കൊപ്പം; സൂര്യനെല്ലിയിലെ പീഡകന് സുഖചികിൽസയും; ചെറിയാൻ തോമസ് തിരുവനന്തപുരം ആയുർവേദ കോളേജിൽ ചികിൽസ തുടങ്ങിയിട്ട് രണ്ട് മാസമായി; ഭാര്യയും മക്കളും നിത്യ സന്ദർശകർ; ഡോക്ടർക്കും ജയിൽ ജീവനക്കാർക്കും കിമ്പളം നൽകിയാൽ കുറ്റവാളികൾക്ക് സുഖവാസത്തിന് മാർഗ്ഗമേറെ; കള്ളക്കളി തുറന്നുകാട്ടി മറുനാടന്റെ ഒളിക്യാമറാ അന്വേഷണം; തെളിയുന്നത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

കത്വാ പീഡനത്തിൽ എല്ലാവരും ഇരയ്‌ക്കൊപ്പം; സൂര്യനെല്ലിയിലെ പീഡകന് സുഖചികിൽസയും; ചെറിയാൻ തോമസ് തിരുവനന്തപുരം ആയുർവേദ കോളേജിൽ ചികിൽസ തുടങ്ങിയിട്ട് രണ്ട് മാസമായി; ഭാര്യയും മക്കളും നിത്യ സന്ദർശകർ; ഡോക്ടർക്കും ജയിൽ ജീവനക്കാർക്കും കിമ്പളം നൽകിയാൽ കുറ്റവാളികൾക്ക് സുഖവാസത്തിന് മാർഗ്ഗമേറെ; കള്ളക്കളി തുറന്നുകാട്ടി മറുനാടന്റെ ഒളിക്യാമറാ അന്വേഷണം; തെളിയുന്നത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. കത്വാ പീഡന പശ്ചാലത്തിൽ പീഡന വീരന്മാരെ തൂക്കിലേറ്റണമെന്ന് ആവിശ്യം ഉയർന്നുവരവെയാണ് സംസ്ഥാനത്തെ പിടിച്ചുലച്ച സൂര്യനെല്ലി കേസിലെ പ്രതികളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചത്. കേസിലെ പന്ത്രണ്ടിലധികം പ്രതികൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുകയാണ് ഇതിലൊരു പ്രതിയായ ചെറിയാൻ മാത്യൂവിനാണ് തിരുവനന്തപുരത്തെ തന്നെ ആയുർവേദ കോളേജിൽ സുഖ ചികിത്സ ഒരുക്കിയിരിക്കുന്നത്. ചെറിയാൻ മാത്യു സുഖ ചികിത്സക്ക് ഇവിടെ എത്തിയിട്ട് ഇന്നലെ രണ്ടു മാസം കഴിഞ്ഞു.

സെൻട്രൽ ജയിലിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജയിലിൽ ആഴ്ചയിൽ ഒരിക്കൽ എത്തുന്ന ആയുർവേദ കോളേജ് ഡോക്ടറുടെയും സഹായത്താൽ ചെറിയാൻ മാത്യു ആയുർവേദ കോളേജിൽ സുഖവാസത്തിലാണന്ന കാര്യം ആശുപത്രിയിലെ തന്നെ ഒരു ജീവനക്കാരൻ പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ ആയൂർവേദ കോളേജിൽ എത്തിയത്. രണ്ടു മാസം മുൻപ് 18007536 എന്ന ഒ പി നമ്പരിൽ ചെറിയാൻ തോമസ് ചികിത്സക്ക് എത്തിയതായി മനസിലായി കൂടുതൽ ചികഞ്ഞപ്പോൾ 582 എന്ന ഐ പി നമ്പരിൽ ചെറിയാൻ തോമസിനെ അഡ്‌മിറ്റു ചെയ്തിരിക്കുന്നതായും മനസിലായി. ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെയും പഴയ ബിൾഡിംഗിലെയും മുഴുവൻ വാർഡുകളും റൂമുകളും കയറി ഇറങ്ങിയെങ്കിലും ചെറിയാൻ മാത്യുവിനെ കാണാനായില്ല.

എറ്റവും ഒടുവിൽ ഗ്രൗണ്ട്ഫ്ളോറിൽ തന്നെ വാർഡിന്റെ ഒരു മൂലയിലെ അടഞ്ഞ റൂമിന് മുന്നിലേക്ക് ആശുപത്രിയിലെ ഒരുജീവനക്കാരൻ ഞങ്ങളെ കൂട്ടി കൊണ്ടു പോയി ..... എന്നിട്ട് റൂമിൽ ആഞ്ഞ് തട്ടി ഉടൻ തന്നെ വാതിൽ തുറന്നു .... അകത്ത് ചെറിയാൻ മാത്യുവും കൂടെ മറ്റൊരാളും. അയാൾ ജയിൽ വാർഡൻ ആണെന്ന് സ്വയം പരിചയപ്പെടുത്തി. ഞങ്ങൾ സിനിമക്കാരാണന്നും ചെറിയാൻ മാത്യുവിന്റെ കഥ സിനിമ ആക്കുകയാണ് ആഗമന ഉദ്ദേശമെന്നും ധരിപ്പിച്ചു. എന്നാൽ വിശദമായ കൂടിക്കാഴ്ചക്കും ചർച്ചക്കും സൂപ്രണ്ടിന്റെ അനുമതി വേണമെന്ന് ചെറിയാൻ മാത്യു പറഞ്ഞു.

ആരോഗ്യവാനും സന്തോഷവാനുമായി കാണപ്പെട്ട ചെറിയാന് മറ്റ് അസുഖങ്ങൾ ഒന്നും ഉള്ളതായി കാഴ്ചയിൽ തോന്നിയില്ല. അവിടെത്തെ സാഹചര്യങ്ങളും സംവിധാനങ്ങളും കണ്ടപ്പോൾ സർക്കാർ ചെലവിൽ സുഖവാസം നടത്തുകയാണന്ന് മനസിലായി. ആശുപത്രിയിലെ തന്നെ ചിലരുമായി രഹസ്യമായി സംസാരിച്ചപ്പോൾ ചെറിയാന്റെ ഭാര്യയും മക്കളും നിത്യസന്ദർശകരാണന്നും മനസിലായി. സെന്ററൽ ജയിലിൽ കഴിഞ്ഞിരുന്ന മറ്റൊരു പ്രതി ജേക്കബ്ബ് സ്റ്റീഫൻ ഹൈക്കോടതി നിർദ്ദേശപ്രകാരം ഇപ്പോൾ പരോളിൽ ആണ്. അർബുദ രോഗിയായ ഇദ്ദേഹം കീമോ ഉൾപ്പെടയുള്ള ചികിത്സക്കും വിശ്രമത്തിനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മറ്റൊരു പ്രതിയായ അഡ്വ.ധർമ്മരാജൻ ഉൾപ്പെടയുള്ള പന്ത്രണ്ടോളം പേർ ഇപ്പോൾ ജയിലിൽ ഉണ്ട്.

96ലാണ് സൂര്യനെല്ലി സ്ത്രീപീഡനക്കേസ് നടക്കുന്നത്. ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒൻപതാം ക്ലാസുകാരിയെ തിരുവനന്തപുരം, കോട്ടയം ,എറണാകുളം,പാലക്കാട് കന്യാകുമാരി കുറുവിലങ്ങാട് , കമ്പം നാദാപുരം, മൂവാറ്റുപുഴ ,കുമിളി എന്നിവിടങ്ങളിൽ കണ്ടു പോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള നാല്പതുദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതി.

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽവച്ചു നടന്ന പീഡനത്തിൽ 42 പേരോളം ഉൾപ്പെട്ടിരുന്നു. പ്രതികളിലും ആരോപണവിധേയരിലും പെട്ടവരിൽ ചിലർ അറിയപ്പെടുന്നവരും ഉന്നതപദവികൾ വഹിക്കുന്നവരും ആയിരുന്നു. പീരുമേട് സെഷൻസ് കോടതിയിൽ ആരംഭിച്ച കുറ്റവിചാരണ പിന്നീട് പ്രത്യേക കോടതിയിലേയ്ക്ക് മാറ്റപ്പെടുകയുണ്ടായി. പ്രതികളിൽ നാലുപേരൊഴിച്ചുള്ള എല്ലാവരേയും ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി, കേരള ഹൈക്കോടതി 2005ൽ റദ്ദാക്കുകയും പ്രധാന പ്രതിയായ ധർമ്മരാജൻ ഒഴികെയുള്ളവരെ വെറുതെ വിടുകയും ചെയ്തു.

ഇതിനെതിരെ സർക്കാരും ഇരയായ പെൺകുട്ടിയും സുപ്രീം കോടതിയിൽ അപ്പീലിൽ നൽകുകയും, 2013 ജനുവരിയിൽ, ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും കേസ് കേരള ഹൈക്കോടതിയിൽ പുനഃപരിശോധന നടത്തുന്നതിനായി തിരികെ അയയ്ക്കുവാൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് ഹൈക്കോടതി നടത്തിയ പുനർവിചാരണയിൽ പഴയ വിധി അസാധുവാക്കുകയും കീഴ്ക്കോടതി വിധി ഭേദഗതികളോടെ പുനഃസ്ഥാപിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP