Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

12ഉം 13ഉം വയസ്സുള്ള ദളിത് പെൺകുട്ടികളും ഒരു 17കാരനും മരക്കൊമ്പിൽ ഒരുമിച്ച് തൂങ്ങി മരിച്ചു; രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ നടന്ന ദുരന്തം ലോകം അറിയുന്നത് ഒരാഴ്ച കഴിഞ്ഞ്; ദുരൂഹത അന്വേഷിക്കാൻ ഗ്രാമീണർ തെരുവിൽ

12ഉം 13ഉം വയസ്സുള്ള ദളിത് പെൺകുട്ടികളും ഒരു 17കാരനും മരക്കൊമ്പിൽ ഒരുമിച്ച് തൂങ്ങി മരിച്ചു; രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ നടന്ന ദുരന്തം ലോകം അറിയുന്നത് ഒരാഴ്ച കഴിഞ്ഞ്; ദുരൂഹത അന്വേഷിക്കാൻ ഗ്രാമീണർ തെരുവിൽ

ബാർമർ: രാജസ്ഥാനിലെ ബാർമറിൽ മൂന്നു കൗമാരക്കാരെ ഒരു മരത്തിൽ ഒന്നിച്ചു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണു മരിച്ചത്. ദളിത് കുടുംബത്തിൽപ്പെട്ടവരാണു പന്ത്രണ്ടും പതിമൂന്നും വയസുള്ള പെൺകുട്ടികൾ. മുസ്ലിം സമുദായക്കാരനാണ് 17 വയസുള്ള ആൺകുട്ടി. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 12 നു നടന്ന സംഭവം ഇന്നലെയാണു പുറത്തുവന്നത്.

'' എന്റെ മകൾ ശാന്തിയും സഹോദരിയുടെ മകൻ മധുവും ഞങ്ങൾക്കൊപ്പമാണ് വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്നത്. എന്നാൽ ഇടയ്ക്ക് ഉണർന്നപ്പോൾ അവരെ രണ്ട് പേരെയും കാണാനില്ലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരത്തിന് മുകളിൽ ഇവരുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അവരെ ആരോ ബലമായി പിടിച്ചുകൊണ്ടുപോയതാണെന്നാണ് കരുതുന്നത്. കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കുകയായിരുന്നു- പെൺകുട്ടിയുടെ പിതാവായ ബൈറു മെഗ്വാൾ ആരോപിക്കുന്നത് ഇങ്ങനെയാണ്.

എന്നാൽ മകൻ ആത്മഹത്യ ചെയ്തത് തന്നെയാണ് എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ദശൽ ഖാന്റെ പിതാവ് കാസിം ഖാൻപറഞ്ഞു. ''അവൻ കുറച്ചുദിവസങ്ങളായി വീട്ടിൽ വരാറില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്''.- അദ്ദേഹം പറയുന്നു.

എന്നാൽ നാല് പേരുടെ കാലടിപ്പാടുകൾ കുട്ടികൾ മരിച്ച സ്ഥലത്ത് ഉണ്ടായിരുന്നു. ഇതാണ് ദുരൂഹത കൂട്ടുന്നത്. സംഭവം നടക്കുമ്പോൾ ഇവർ മൂന്ന് പേരും അല്ലാത്ത മറ്റാർക്കോ ഇതിൽ പങ്കുണ്ടെന്നാണ് കരുതുന്നതെന്ന് പെൺകുട്ടികളുടെ ബന്ധുവായ ബൈറാറാം മെഗ്വാളും പറയുന്നു. എന്നാൽ ഇത്തരമൊരു വാദത്തെ പൊലീസ് തള്ളിക്കളഞ്ഞു. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് വ്യക്തമായതെന്നും കേസിൽ കൂടുതൽ അന്വേഷണം വേണമെന്നും ബാർമർ പൊലീസ് സൂപ്രണ്ട് ഗൻഗൻദീപ് സിൻഗ്ല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP