Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ പീഡിപ്പിച്ച് കൊന്നശേഷം കനാലിൽ തള്ളിയ പൂന്തുറ സ്വദേശിക്ക് മരണം വരെ കഠിന തടവ് വിധിച്ച് സുപ്രീം കോടതി; പത്ത് വർഷം മുൻപ് ഒരു വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നതും സെബാസ്റ്റ്യൻ തന്നെ; വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി ജയിൽ ഉറപ്പിച്ചപ്പോൾ

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ പീഡിപ്പിച്ച് കൊന്നശേഷം കനാലിൽ തള്ളിയ പൂന്തുറ സ്വദേശിക്ക് മരണം വരെ കഠിന തടവ് വിധിച്ച് സുപ്രീം കോടതി; പത്ത് വർഷം മുൻപ് ഒരു വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നതും സെബാസ്റ്റ്യൻ തന്നെ; വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി ജയിൽ ഉറപ്പിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കൊന്ന് കനാലിൽ തള്ളിയ കേസടക്കം രണ്ട് പിഞ്ച് കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയായ പൂന്തുറ സ്വദേശി ചെവിത്തിയാൻ എന്ന സെബാസ്റ്റ്യന് മരണം വരെ കഠിനതടവിന് സുപ്രിംകോടതി ശിക്ഷവിധിച്ചു. രണ്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്നതിന് അറസ്റ്റിലായ സെബാസ്റ്റ്യനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ട് കേസുകളിലും പ്രതിയാണെന്ന് ബോധ്യമായത്.

സെബാസ്റ്റ്യനെതിരെ 2007 മാർച്ച് 13ന് ജില്ലാ കോടതി വിധിച്ച വധശിക്ഷ 2008 മാർച്ച് 19ന് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ പ്രതി സമർപ്പിച്ച ക്രിമിനൽ അപ്പീലാണ് സുപ്രിം കോടതിയുടെ സുപ്രധാന വിധിയുണ്ടായത്. വിധിപ്പകർപ്പ് ജില്ലാ കോടതിക്ക് അയച്ചുകിട്ടി. കേരളത്തിൽ ഇന്നേവരെയുള്ള പീഡനക്കേസുകളിൽ ഏറ്റവും കൂടിയ ശിക്ഷയാണിത്.

2005 ഓഗസ്റ്റ് ഒന്നിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അന്ന് രാത്രിയിൽ പൊഴിയൂർ ഫിഷർമാൻ കോളനിയിൽ അമ്മ സിൽവറാണിയോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടുവയസുകാരി ഷെമിയെ ആർദ്ധരാത്രി പ്രതി തട്ടിക്കൊണ്ടുപോയി എവി എം കനാൽ പാലത്തിന് താഴെ കുളിക്കടവിന് സമീപംവച്ച് ക്രൂരമായി പീഡിപ്പിച്ചുകൊന്നശേഷം കുളിക്കടവിലെ വെള്ളത്തിൽ ഇടുകയായിരുന്നു. കുട്ടിയുടെ ഫ്രോക്ക് പ്രതി ഊരി പുൽച്ചെടികൾക്കിടയിൽ ഇട്ടിരുന്നു. കുട്ടിയുടെ കാതിലും കഴുത്തിലും കിടന്ന സ്വർണാഭരണങ്ങൾ പ്രതി കവരുകയും ചെയ്തിരുന്നു.

സംഭവം കഴിഞ്ഞ പ്രതി രാത്രി 2.30 മണിയോടെ തന്റെ വീടിന് മുന്നിലൂടെ പോകുന്നത് വീടിന് പുറത്തിറങ്ങിയ താൻ കണ്ടതായി അയൽവാസിയായ മര്യാകുലത്തിന്റെ (75) മൊഴിയും തലേദിവസം വൈകുന്നേരം പ്രതിയെ കടപ്പുറത്ത് കണ്ടുവെന്ന ലെനിന്റെയും ജോർജിന്റെയും മൊഴിയും കോടതിക്ക് വിശ്വസനീയമായി. സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്നും കണ്ടെടുത്തതും പ്രതിയുടെ പാന്റ്സിലും അടിവസ്ത്രത്തിലുമുള്ള രക്തക്കറ കൊല്ലപ്പെട്ട പെൺകുട്ടിയുടേതാണെന്ന ഡിഎൻഎ പരിശോധനാഫലങ്ങളും കേസിൽ നിർണായകമായി.

പാറശാല സർക്കിൾ ഇൻസ്പെക്ടറായിരുന്ന പി രഘുവാണ് കേസന്വേഷണം നടത്തി മൂന്ന് മാസത്തിനകം കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. പ്രതി സെബാസ്റ്റ്യനെ ചോദ്യം ചെയ്തതിൽ 2003 ജൂൺ 23 രാത്രി 12 മണിയോടെ കഠിനംകുളം പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ആറുവയസുകാരി ജിൻസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസും തെളിഞ്ഞു.

1996 ജനുവരി 18 രാത്രി 12 മണിയോടെ താമ്പാനൂർ വലിയശാല കടവരാന്തയിൽ അമ്മയോടൊപ്പം കിടന്നുറങ്ങിയിരുന്ന ഒരു വയസുള്ള കാർത്തികയെന്ന പെൺകുഞ്ഞിനെ എടുത്തുകൊണ്ടുപോയി തൊട്ടടുത്ത റയിൽവേ ട്രാക്കിൽ കൊണ്ടുവന്ന് പീഡിപ്പിച്ചുകൊന്ന കേസും തെളിയുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP