Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഊഞ്ഞാപ്പാറയിലെ കനാൽ കുളിക്ക് സഡൺ ബ്രേക്ക്; കനാലിലെ നീരൊഴുക്ക് തടയും വിധമുള്ള കുളി നിരോധിച്ചതായി കാണിച്ച്് ബോർഡുകൾ സ്ഥാപിച്ച് പെരിയാർവാലി അധികൃതർ; നിരോധിച്ചത് സോഷ്യൽ മീഡിയയിലൂടെ ഹിറ്റായ കനാൽ കൂട്ടക്കുളി; കനാൽ കുളി നിരോധിച്ചതോടെ സന്ദർശകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു

ഊഞ്ഞാപ്പാറയിലെ കനാൽ കുളിക്ക് സഡൺ ബ്രേക്ക്; കനാലിലെ നീരൊഴുക്ക് തടയും വിധമുള്ള കുളി നിരോധിച്ചതായി കാണിച്ച്് ബോർഡുകൾ സ്ഥാപിച്ച് പെരിയാർവാലി അധികൃതർ; നിരോധിച്ചത് സോഷ്യൽ മീഡിയയിലൂടെ ഹിറ്റായ കനാൽ കൂട്ടക്കുളി; കനാൽ കുളി നിരോധിച്ചതോടെ സന്ദർശകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം കൊണ്ട് മാത്രം ഒറ്റ വർഷംകൊണ്ട് ഹിറ്റായ കൂട്ടക്കുളിയാണ് അധികൃതർ നിരോധിച്ചിരിക്കുന്നത്. കുളിക്കാരുടെ ബാഹുല്യം കനാലിന്റെ സുരക്ഷിതത്വത്തിന് ഭീഷിണിയുയർത്തുന്നുണ്ടെന്നും രാപകന്യേ വാഹനങ്ങളിൽ എത്തു യുവാക്കളിൽ ഒരു വിഭാഗം ഇവിടം മദ്യാപനത്തിനുള്ള സങ്കേതമാക്കി മാറ്റുകയാണെും ഇവരുടെ ഒച്ചപ്പാടും ബഹളവും മൂലം പൊറുതിമുട്ടിയിരിക്കുകയാണും ചൂണ്ടിക്കാട്ടി നാട്ടുകാർ ഭീമ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പെരിയാർ വാലി അധികൃതർ കനാലിലെ കുളി നിയന്ത്രിക്കാൻ നീക്കം ആരംഭിച്ചത്. കോതമംഗലത്ത് കീരംപാറ ഗ്രാമപഞ്ചായത്തിൽ ഊഞ്ഞാപ്പാറയിലാണ് ആയിരങ്ങളെ ആകർഷിക്കുന്ന നീർപ്പാല നീരാട്ട് അരങ്ങേറിയിരുന്നത്

ഭൂതത്താൻകെട്ട് ഡാമിൽ നിന്നും വാട്ടർ അഥോറിറ്റിയുടെ കോതമംഗലത്തെ ജലസംഭരണിയിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ പാച്ചിറ ഭാഗത്താണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.രാപകലന്യേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഈ ഭാഗത്ത് കനാലിൽ ഇറങ്ങി കുളിക്കാൻ ആയിരങ്ങളാണ് എത്തിയിരുന്നത്. കഴുത്തോളം മാത്രം വെള്ളം ആയതിനാൽ നീന്തൽ അറിയാത്തവർക്കും ഒരു സ്വിമ്മിങ് പൂളിൽ എന്ന പോലെ കുളിക്കാം.പോരാത്തതിന് നല്ല ശുദ്ധമായ പെരിയാറിലെ വെള്ളവും നല്ല തണുപ്പും.ജില്ലയുടെ കിഴക്കൻ മേഖലകളിൽ വർഷം മുഴുവനും തെളിനീരുമായി പെരിയാർ ഒഴുകുന്നുണ്ടെങ്കിലും നീന്തലറിയാത്തവർക്ക് അർമാദിച്ചുള്ള കുളി നടക്കില്ല. ഇവിടെ കുട്ടികൾക്കും സ്ത്രീകൾക്കും നീന്തൽ പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കും സുരക്ഷിതമായി കുളിക്കാൻ ഇറങ്ങാം.ഇതാണ് ഇവിടേയ്ക്കുള്ള കുളിക്കാരുടെ ഒഴുക്ക് വർദ്ധിക്കാൻ കാരണം.

വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഭൂതത്താൻകെട്ട് , തട്ടേക്കാട്, ഇടമലയാർ, തുടങ്ങിയ പ്രദേശങ്ങൾ ഊഞ്ഞാപ്പാറക്ക് അടുത്തുള്ളതും യുവാക്കൾ സംഘമായി ഇങ്ങോട്ട് പ്രവഹിക്കുന്നതിന് കാരണമായി.കുളി പ്രേമികളുടെ എണ്ണം വർദ്ധിച്ചതോടെ നിരവധി കച്ചവട സ്ഥാപനങ്ങളും ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 1962 കാല ഘട്ടത്തിൽ കുടി വെള്ളത്തിനും കൃഷി ആവശ്യത്തിനുമായി നിർമ്മിച്ച ഈ നീർപ്പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും ഇത് തകർന്നാൽ വിസ്തൃതമായ പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിനും കൃഷിനാശത്തിനും വഴിതെളിക്കുമെന്നുമാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.അധികൃതർക്ക് നൽകിയ പരാതിയിലും ഇവർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഊഞ്ഞാപ്പാറ പാച്ചിറ ആക്വഡക്റ്റ് കനാൽ ജലസംരക്ഷണ ജനകീയ സമിതിയും ഇക്കാര്യം വ്യക്തമാക്കി ഇവിടെ ഫ്‌ളക്‌സ് ബാനർ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടേയ്ക്കുള്ള സന്ദർശകരുടെ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്ന വിവരം. ദിവസേന പല സംഘങ്ങളായി കുളിക്കാനെത്തുന്നവരുടെ വാഹനങ്ങൾ പാതയോരങ്ങളിൽ പാർക്കു ചെയ്യുന്നത് ഗതാഗത തടസത്തിന് കാരണമായിരുന്നു. കുളിക്കാനെത്തുന്നവർ പ്രദേശത്തി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവായിരുന്നു. ഈ വിവരങ്ങളും പരാതിയിൽ ഉൾക്കൊള്ളിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP