Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശത്തിൽ 32,000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ഒരു വിൻഡോ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരിയെ അടുത്തിരുന്നയാൾ പുറത്തേക്ക് തൂങ്ങി നിൽക്കാൻ സഹായിച്ചു; മുൻ നേവി ഫൈറ്റർ പൈലറ്റ് ധീരമായി വിമാനം നിലത്തിറക്കിയപ്പോൾ ഒരാളൊഴികെ എല്ലാവരും സുരക്ഷിതർ; ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഇങ്ങനെ

ആകാശത്തിൽ 32,000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ഒരു വിൻഡോ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരിയെ അടുത്തിരുന്നയാൾ പുറത്തേക്ക് തൂങ്ങി നിൽക്കാൻ സഹായിച്ചു; മുൻ നേവി ഫൈറ്റർ പൈലറ്റ് ധീരമായി വിമാനം നിലത്തിറക്കിയപ്പോൾ ഒരാളൊഴികെ എല്ലാവരും സുരക്ഷിതർ; ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിൽ നിന്നും ഡള്ളാസിലേക്കുള്ള സൗത്ത് വെസ്റ്റ് വിമാനത്തിന്റെ എൻജിൻ ആകാശത്തിൽ 32,000 അടി ഉയരത്തിൽ വച്ച് പൊട്ടിത്തെറിച്ചു.തൽഫലമായി ഒരു വിൻഡോ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരിയെ അടുത്തിരുന്നയാൾ പുറത്തേക്ക് തൂങ്ങി നിൽക്കാൻ സഹായിച്ചുവെന്നും റിപ്പോർട്ടുണ്ട്. വിമാനത്തിലെ പൈലറ്റായ മുൻ നേവി ഫൈറ്റർ-പൈലറ്റ് താമി ജോ ഷൽട്സ് ഈ അടിയന്തിര സന്ദർഭത്തിൽ വിമാനത്തെ സുരക്ഷിതവും ധീരവുമായി അടിയന്തിരമായി ഫിലാദൽഫിയയിൽ ഇറക്കുകയും നൂറിലധികം യാത്രക്കാരെ രക്ഷിക്കുകയും ചെയ്തു.എന്നാൽ സംഭവത്തിൽ ഒരാൾ മരിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു ഇത്തരത്തിൽ അമേരിക്കയുടെ ആകാശത്ത് അരങ്ങേറിയിരുന്നത്.

ബോയിങ് 737-700 വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ച് അതിന്റെ അവശിഷ്ടങ്ങൾ പാസഞ്ചർ വിൻഡോയിലൂടെ പുറത്തേക്ക് തെറിക്കുകയായിരുന്നു. സംഭവത്തിൽ കടുത്ത പരുക്കേറ്റ ജെന്നിഫർ റിയോർഡാൻ എന്ന അൽബുക്കർഖുക്കാരിയെ വിമാനം നിലത്തിറക്കിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പൊട്ടിത്തെറിയെ തുടർന്നുള്ള ദൃശ്യങ്ങൾ യാത്രക്കാർ മൊബൈൽ ക്യാമറകളിൽ പകർത്തി സോഷ്യൽ മീഡിയകളിലൂടെ പുറത്ത് വന്നിരുന്നു.ഇതിൽ ചിലർ ഓക്സിജൻ മാസ്‌കുകൾ അണിഞ്ഞിട്ടുണ്ട്. എന്നെന്നേക്കുമായി പ്രിയപ്പെട്ടവരെയെല്ലാം വിട്ട് പോവുകയാണെന്ന് തങ്ങൾ ഭയപ്പെട്ടിരുന്നുവെന്നാണ് യാത്രക്കാരിൽ ചിലർ വെളിപ്പെടുത്തുന്നത്.

ഇന്നലെ രാവിലെ 11.30നായിരുന്നു വിമാനം അടിയന്തിരമായി നിലത്തിറക്കിയിരുന്നത്. സംഭവം നടന്നുവെന്നും ഇതിൽ ഒരു സ്ത്രീ മരിച്ചുവെന്നും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ ചെയർമാനായ റോബർട്ട് സംവാട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വിമാനത്തിൽ പൊട്ടിത്തെറിയുണ്ടായതിനെ തുടർന്ന് വിൻഡോയിലൂടെ പുറത്തേക്ക് തൂങ്ങിപ്പോയ സ്ത്രീ തന്നെയാണോ മരിച്ചിരിക്കുന്നതെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത്രയും പ്രതിസന്ധികൾ വിമാനത്തിലുണ്ടായിട്ടും ഷൽട്സ് വിമാനത്തിന്റെ നിയന്ത്രണം കൈവിടാതെ വളരെ ശാന്തയായിട്ടായിരുന്നു ഇത് നിലത്തിറക്കിയത്.

വിമാനത്തിൽ തീപിടിത്തമുണ്ടായിരുന്നില്ലെന്നും വിമാനത്തിൽ തുള വീണ് എന്തോ പുറത്തേക്ക് വീണ് പോയിരുന്നുവെന്നും ഇവർ വെളിപ്പെടുത്തുന്നു.യുഎസ് നേവിയിലെ ആദ്യത്തെ വനിതാ പൈലറ്റുമാരിൽ ഒരാളായിരുന്നുവെന്ന ഖ്യാതിയുള്ള സ്ത്രീയാണ് ഷൽട്സ്. ഇന്നലെ വിമാനത്തെ ധീരമായി നിലത്തിറക്കിയതിലൂടെ ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് നായികാപരിവേഷമാണിവർക്ക് ലഭിച്ചിരിക്കുന്നത്. യുഎസ് നേവിയിൽ എഫ്-18 ആദ്യമായി പറത്തിയവരിൽ ഒരാളുമാണ് ഈ വൈമാനിക.

തുടർന്ന് ഇവർ നേവിയിൽ ഇൻസ്ട്രകറായി ജോലി ചെയ്തിരുന്നു.എന്നാൽ നേവിയിൽ കോംബാറ്റ് പ്ലെയിനുകൾ പറത്താൻ സ്ത്രീകളെ അനുവദിക്കാതിരുന്നതിനെ തുടർന്ന് 1993ൽ ഇവർ രാജിവയ്ക്കുകയും സൗത്ത് വെസ്റ്റ് എയർലൈൻസിൽ ചേരുകയുമായിരുന്നു. ന്യൂ മെക്സിക്കോക്കാരിയായ ഷൽട്സ് രണ്ട് കുട്ടികളുടെ അമ്മയാണ്. നിലവിൽ ഭർത്താവ് ഡീനിനൊപ്പം ടെക്സാസിലെ ഫെയർ ഓക്സ് റേഞ്ചിലാണിവർ താമസിക്കുന്നത്. ഭർത്താവും പൈലറ്റാണ്.ഇന്നലത്തെ അപകടത്തിൽ 12 പേർക്ക് പരുക്കേറ്റിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP