Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളിത്തമുള്ള മറ്റൊരു പേരിനായി കാത്തിരിക്കുന്നു; സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനിട്ട മലയാളി എന്ന പേര് മാറ്റുന്നതായി ഫേസ്‌ബുക്ക് പോസ്റ്റ്

മലയാളിത്തമുള്ള മറ്റൊരു പേരിനായി കാത്തിരിക്കുന്നു; സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനിട്ട മലയാളി എന്ന പേര് മാറ്റുന്നതായി ഫേസ്‌ബുക്ക് പോസ്റ്റ്

ലയാളികൾക്ക് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ നിന്നും മറ്റൊരു സിനിമ കൂടി പിറവിയെടുക്കുന്ന കാര്യം രണ്ട് ദിവസം മുമ്പാണ് പുറത്ത് വന്നത്.നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഷൂട്ടിംഗിന്റെ അവസാന സമയങ്ങളിൽ ചിത്രത്തിന് പേരിടുന്ന പതിവ് രീതി മാറ്റി വെച്ച് 'മലയാളി' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്നതെന്നും ആദ്യമേ വ്യക്തമാക്കിയിരുന്നു. എന്നാൽ മലയാളി എന്ന പേര് മാറ്റുകയാണെന്നും മറ്റൊരു പേര് കാത്തിരിക്കുകയാണെന്നും സത്യൻ അന്തിക്കാട് പുതിയ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.മലയാളി എന്നൊരു മലയാള സിനിമ നേരത്തേ ഇറങ്ങിയിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

സത്യന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
കുറേ വർഷങ്ങൾക്ക് മുൻപ് തട്ടാൻ ഭാസ്‌കരന്റേയും സ്‌നേഹലതയുടേയും കഥയിലേക്ക് എന്നെ ആദ്യം ആകർഷിച്ചത് 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്ന പേരായിരുന്നു. രഘുനാഥ് പാലേരിയുടെ സങ്കല്പത്തിൽ ആ 'തട്ടാൻ' ഈശ്വരനാണ്. 'പൊന്മുട്ട' പ്രഭാത സൂര്യനും. അതിലെ കാവ്യഭംഗി മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് ചിലർ എതിർപ്പുമായി വന്നപ്പോൾ വിവാദത്തിനൊന്നും നിൽക്കാതെ ഞങ്ങൾ 'തട്ടാനെ' 'താറാവാക്കി' മാറ്റി

ഇപ്പോൾ, പുതിയ സിനിമയുടെ ആലോചനയുമായി ഇരിക്കുമ്പോൾ ശ്രീനിവാസൻ ഒരു കഥ പറഞ്ഞു. പി. ആർ. ആകാശ് എന്ന പ്രകാശന്റെ കഥ. ഇന്നത്തെ മലയാളിയുടെ പൊതു സ്വഭാവത്തെ മുൻനിർത്തിയുള്ള കഥയായതുകൊണ്ട് 'മലയാളി' എന്ന് പേരിട്ടാലോയെന്ന് തോന്നി. കേട്ടവർക്കെല്ലാം അതിഷ്ടമായി. ഫിലിം ചേംബറിന്റെ അനുവാദവും കിട്ടി. അങ്ങനെയാണ് 'വൈകി പേരിടുന്ന പതിവു രീതി മാറ്റുന്നു' എന്ന മുഖവുരയോടെ പേര് അനൗൺസ് ചെയ്യുന്നത്.

'ദൈവത്തെ ചിരിപ്പിക്കാൻ നമ്മുടെ ഭാവി പരിപാടികൾ പറഞ്ഞാൽ മതി' എന്ന് കേട്ടിട്ടുണ്ട്. അക്ഷരം പ്രതി സത്യം. ദൈവം ചിരിച്ചു. 'മലയാളി' എന്ന പേരിൽ മുൻപൊരു സിനിമ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾ ഓർത്തിട്ടില്ലായിരുന്നു.ആ സിനിമയുടെ നിർമ്മാതാവടക്കം പലരും പറഞ്ഞു - 'സാരമില്ല, ഒരു സിനിമയുടെ പേരിൽ തന്നെ പിന്നീട് സിനിമകൾ ഉണ്ടായിട്ടുണ്ടല്ലോ'.എങ്കിലും ഞങ്ങൾ ആ പേര് മാറ്റുകയാണ്. മലയാളിത്തമുള്ള മറ്റൊരു പേരിനു വേണ്ടി നമുക്ക് കാത്തിരിക്കാം.അല്ലെങ്കിലും പേരിലല്ലല്ലോ, പ്രമേയത്തിലല്ലേ കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP