Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴിലും ഹിന്ദിയിലും വെന്നിക്കൊടി പാറിച്ച ബിഗ് ബോസ് ടെലിവിഷൻ ഷോ മലയാളത്തിലേക്കും; മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും അവതരാകനായി പരിഗണിച്ചെങ്കിലും നറുക്ക് വീണത് മോഹൻലാലിന്; പ്രശസ്തരായ മത്സരാർത്ഥികളെ കണ്ടെത്തി ജൂൺ മാസം പൂണെയിൽ ഷൂട്ടിങ്

തമിഴിലും ഹിന്ദിയിലും വെന്നിക്കൊടി പാറിച്ച ബിഗ് ബോസ് ടെലിവിഷൻ ഷോ മലയാളത്തിലേക്കും; മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും അവതരാകനായി പരിഗണിച്ചെങ്കിലും നറുക്ക് വീണത് മോഹൻലാലിന്; പ്രശസ്തരായ മത്സരാർത്ഥികളെ കണ്ടെത്തി ജൂൺ മാസം പൂണെയിൽ ഷൂട്ടിങ്

മിഴിലും ഹിന്ദിയിലും വെന്നിക്കൊടി പാറിച്ച ടെലിവിഷൻ ഷോയായ ബിഗ് ബോസ് മലയാളത്തിലേക്കും എത്തുന്നു. ഏറെ നാളായി നീണ്ട് നിന്ന അഭ്യൂഹങ്ങൾക്ക് വിരാമിട്ടാണ് ഷോ മലയാളത്തിലെത്തുന്ന കാര്യം ഔദ്യോഗികമായി പുറത്ത് വന്നിരിക്കുന്നത്. ഷോയുടെ അവതരാകനായി മോഹൻലാൽ എ്ത്തുമെന്നാണ് പുതിയ വിശേഷം. നേരത്തെ മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെയും അവതാരകരായി പരിഗണിച്ചിരുന്നെങ്കിലും അവസാനം മോഹൻലാലിനെ തന്നെ നിർമ്മാതാക്കൾ നിശ്ചയിക്കുകയായിരുന്നു.

നിലവിൽ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളിൽ ബിഗ് ബോസ് അവതരിപ്പി ക്കുന്നുണ്ട്. യൂ.എസ്സിൽ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. മലയാളത്തിൽ മിനിറ്റ് ടു വിൻ ഇറ്റ് പോലെയുള്ള പരിപാടികൾ നിർമ്മിച്ച എന്റെമോൾ പ്രൊഡക്ഷൻ കമ്പനിയാണ് ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിക്കുന്നത്. ജൂൺ മാസത്തോടെ പരിപാടി ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

പൂണെയിലെ ലോണാവാലയിലാണ് ഷൂട്ടിങ് സെറ്റ്. തമിഴ്, തെലുങ്ക് പതിപ്പുകളുടെ ഷൂട്ടിങ് സെറ്റുകൾ അവിടെയുണ്ട്. അത് പൊളിച്ചു മാറ്റിയിട്ടില്ല. അതേ സെറ്റിൽ തന്നെയാണ് മലയാളം പതിപ്പും ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മലയാളം സിനിമയിലെ രണ്ടാം നിരക്കാരെയും ടെലിവിഷൻ താരങ്ങളെയും ഉൾപ്പെടുത്തിയായിരിക്കും ആദ്യ സീസൺ ഷൂട്ടിങ് നടത്തുക. മോഹൻലാലിന്റെയും മറ്റ് മത്സരാർത്ഥികളുടെയും സൗകര്യാർത്ഥമായിരിക്കും ഷൂട്ടിംഗിനുള്ള ഡെയ്റ്റ് നിശ്ചയിക്കുക.

പ്രശസ്തരായ പന്ത്രണ്ടോളം വ്യക്തികളെ ഒരു വീട്ടിൽ 3 മാസത്തോളം താമസിപ്പിക്കുന്നു. ഇവിടെ എല്ലായിടത്തും ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാർത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതിൽ പകർത്തിയതിനു ശേഷം ഇത് ടി വിയിൽ പ്രദർശിപ്പിക്കുന്നു.

മത്സരാർത്ഥിക്ക് വേണ്ടുന്ന ഭക്ഷണം നിർമ്മിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നൽകുന്നു. മത്സരാർത്ഥികൾ ഓരോരുത്തരും അവരവർക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങൾ സ്വയം കഴുകുകയും വേണം. ബിഗ് ബോസ് ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികൾ മത്സരാർത്ഥികൾക്ക് നൽകുകയും ഈ ജോലികൾ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാർത്ഥികൾ ചെയ്ത് തീർക്കണം.

ബിഗ് ബോസിന്റെ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള തക്കതായ ശിക്ഷയും ബിഗ് ബോസ് വിധിക്കുന്നതായിരുക്കും. ഓരോ ആഴ്ചയുടെയും അവസാനം ഒരു മത്സരാർത്ഥിയെ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നു.ഇതിനു വേണ്ടി മത്സരാർത്ഥികൾ തന്നെ പുറത്താക്കേണ്ട വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയും നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് വേണ്ടി പ്രേക്ഷകർ മൊബൈൽ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതൽ വോട്ട് ലഭിച്ച മത്സരാർത്ഥിയെ വീട്ടിൽ (മത്സരത്തിൽ) നിലനിർത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാർത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നിൽക്കുന്ന മത്സരാർത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നൽകുകയും ചെയ്യുന്നതാണ് ഷോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP