Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീപക് ശങ്കരനാരായണനെ രക്ഷിക്കാൻ മുരളി തുമ്മാരുകുടിയെ 'സംഘിയാക്കി' കല്ലെറിഞ്ഞ് സൈബർ സഖാക്കൾ; സിപിഎം സൈബർ വിംങിലെ 'പോളിറ്റ്ബ്യൂറോ' മെമ്പറുടെ ജോലി പോകാതിരിക്കാൻ തുമ്മാരുകുടിയെ ഉന്നം വെക്കുന്നത് വിവാദത്തിന്റെ ശ്രദ്ധ തിരിക്കാൻ; അനിഷ് ഷംസുദ്ദീന്റെ വീട്ടിൽ പൊലീസ് എത്തിയപ്പോഴും മൗനം പാലിച്ച സഖാക്കൾ 'വരേണ്യ മെമ്പർ'ക്കായി അരയും തലയും മുറുക്കി 'സൈബർവാർ റൂം' തുറന്ന് രംഗത്ത്

ദീപക് ശങ്കരനാരായണനെ രക്ഷിക്കാൻ മുരളി തുമ്മാരുകുടിയെ 'സംഘിയാക്കി' കല്ലെറിഞ്ഞ് സൈബർ സഖാക്കൾ; സിപിഎം സൈബർ വിംങിലെ 'പോളിറ്റ്ബ്യൂറോ' മെമ്പറുടെ ജോലി പോകാതിരിക്കാൻ തുമ്മാരുകുടിയെ ഉന്നം വെക്കുന്നത് വിവാദത്തിന്റെ ശ്രദ്ധ തിരിക്കാൻ; അനിഷ് ഷംസുദ്ദീന്റെ വീട്ടിൽ പൊലീസ് എത്തിയപ്പോഴും മൗനം പാലിച്ച സഖാക്കൾ 'വരേണ്യ മെമ്പർ'ക്കായി അരയും തലയും മുറുക്കി 'സൈബർവാർ റൂം' തുറന്ന് രംഗത്ത്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കുറിച്ചുമുള്ള ചർച്ചകൾ ഏറ്റവും സജീവമായി നടക്കുന്നത് മലയാളം സൈബർ ലോകത്താണ്. കേന്ദ്രഭരണത്തിൽ മാറ്റം വന്നതോടെയാണ് ഇത്തരം ചർച്ചകൾ സജീവമായി തുടങ്ങിയത്. ഇത്തരം ചർച്ചകളുടെ മുൻപന്തിയിൽ നിന്നത് കേരളത്തിൽ നിന്നുള്ള ഇടതു അനുഭാവികളും നേതാക്കളുമാണ്. ഇത്തരത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി ശക്തമായി വാദിച്ചവർ തന്നെ ഈ സ്വാതന്ത്ര്യത്തിന് മേൽ കൈവെക്കുന്ന അവസ്ഥ ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഒരു ഡസണോളം പേരെയാണ് കേരളാ പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായത്.

വിരുദ്ധ രാഷ്ട്രീയ താൽപ്പര്യമുള്ളവർക്കെതിരെയാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന ആരോപണവും ഒരു വശത്ത് ശക്തമാണ്. എന്നാൽ, തങ്ങൾക്ക് വേണ്ടപ്പെട്ടവരാണെങ്കിൽ അവരെ സംരക്ഷിക്കാൻ സഖാക്കൾ മുന്നിലുണ്ട് താനും. എന്നാൽ, സാധാരണ സഖാക്കൾക്ക് ആ പരിഗണന ലഭിക്കാറില്ല. മറിച്ച് സർക്കാറിനെയും പാർട്ടിയെയും സംരക്ഷിക്കാൻ വേണ്ടി ഫേസ്‌ബുക്കിൽ നിരന്തരം പോരാട്ടം നടത്തുന്ന 'കോർ' വിഭാഗത്തിൽ പെട്ടവർക്കാണ് ഈ പരിഗണന ലഭിക്കുക. സിപിഎം സൈബർ വിങ്ങിലെ പോരാളിയായ ദീപക് നാരായണനെ സംരക്ഷിക്കാൻ വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ് സിപിഎം ബുദ്ധിജീവികളും അനുഭാവികളും. അതിന് വേണ്ടി അവർ കണ്ടെത്തിയ മാർഗ്ഗമാകട്ടെ സൈബർ ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള എഴുത്തുകാരനും യുഎൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടിയെ കല്ലെറിയുക എന്നാണ്.

മുരളി തുമ്മാരുകുടി സംഘിയാണെന്ന വിധത്തിൽ പ്രചരണത്തിന് നേതൃത്വം നൽകിയത് സിപിഎമ്മിന്റെ സൈബർ വിങിലെ പ്രമുഖരാണ്. മാധ്യമപ്രവർത്തകർ മുതൽ മറ്റ് പലരും രംഗത്തുണ്ട്. മാധ്യമപ്രവർത്തകനായ ഹർഷൻ, സ്വയം ആക്ടിവിസ്റ്റ് പരിവേഷം എടുത്തണിച്ച പെൺവാണിക കേസ് പ്രതി ര്ശ്മി ആർ നായർ, റോബിൻ ഡിക്രൂസ്, ലാലി തുടങ്ങിയവരാണ് തുമ്മാരുകുടിക്കെതിരായ കാമ്പയിന്റെ തുടക്കമിട്ടത്. ദീപക്കിനെതിരെ ഉയർന്ന വിവാദങ്ങളുടെ ശ്രദ്ധതിരിക്കാൻ ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിട്ട തുമ്മാരുകുടിയെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിപാടിയിൽ നിന്നും പങ്കെടുപ്പിക്കാതിരിക്കാനും തീവ്രശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് റൂബിൻ ഡിക്രൂസിന്റെ ഫേസ്‌ബുക്ക് പോസ്റ്റും. മുരളി തുമ്മാരുകുടിയെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഇദ്ദേഹത്തെ വിളിക്കാമെങ്കിൽ പുരോമനകലാസാഹിത്യസംഘത്തിന്റെ അടുത്ത സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യാൻ ചേതൻ ഭഗതിനെ വിളിക്കാംമെന്നും മുരളി തുമ്മാരുകുടി ക്ഷണം നിരസിക്കണമെന്നാണ് എന്റെ അപേക്ഷയെന്നും റൂബിൻ ഫേസ്‌ബുക്കിൽ എഴുതുന്നു.

രണ്ട് ദിവസം മുമ്പ് മുരളി തുമ്മാരുകുടി ദീപക് വിഷയത്തിൽ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. അൽപ്പം തമാശയും കാര്യവും കലർത്തി തുമ്മാരുകുടി എഴുതിയ ലേഖനത്തിന് സൈബർ ലോകത്ത് വലിയ സ്വീകാര്യത ലഭച്ചതുമില്ല. ഈ ഫേസ്‌ബുക്ക് കുറിപ്പിൽ ദീപക്കിനെ കുറ്റപ്പെടത്തുന്ന വിധത്തിൽ അധികം പരാമർശങ്ങളൊന്നും ഇല്ലെങ്കിലും കിട്ടിയ അവസരത്തിൽ തുമ്മാരുകുടിയെ 'സംഘിയാക്കി'യാണ് പ്രചരണം നടക്കുന്നത്.

സൈബർ ലോകത്ത് സൈബർ ഗുണ്ടാ പരിവേഷം എന്നതിന് അപ്പുറത്തേക്ക് ബുദ്ധിജീവി പരിവേഷമുള്ള 'സൈബർ പോളിറ്റ് ബ്യൂറോ മെമ്പർ' പരിവേഷമുള്ള വ്യക്തിയാണ് ദീപക്. അതുകൊണ്ട് തന്നെ അനീഷ് ഷംസുദ്ദീനോ ആകാശ് തില്ലങ്കേരിയേക്കാളും പ്രാധാന്യം സൈബർ കോർ ടീം ദീപക്കിന് നൽകുന്നുണ്ട്. ദീപക്കിന്റെ വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റിൽ 'നീതി നിർവ്വഹണത്തിന് തടസ്സം നിൽക്കുന്നപക്ഷം, ഹിന്ദു ഭീകരവാദത്തിന് വോട്ട് ചെയ്ത ആ 31 ശതമാനത്തിനെ, സെക്കൻഡ് വേൾഡ് വാർ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം'- എന്ന് കുറിച്ചിരുന്നു. ഈ ഭാഗം ചൂണ്ടിക്കാട്ടി ദീപക്കിന്റെ ജോലി തെറിപ്പിക്കാൻ വേണ്ടി കാമ്പയിൻ നടത്തിയത് സൈബർ സംഘപരിവാറുകാരായിരുന്നു. ഈ ഘട്ടത്തിൽ പിന്തുണയുമായി തോമസ് ഐസക്ക് അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു.

വിവാദം കൈവിട്ടു പോയ ഘട്ടത്തിലാണ് ദീപക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പു പറഞ്ഞത്. ഇതിനിടെയാണ് മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നത്. കാശ്മീർ പെൺകുട്ടിക്ക് നീതിക്ക് വേണ്ടി രംഗത്തെത്തിയവരുടെ രാഷ്ട്രീയ താൽപ്പര്യം കൂടി ചൂണ്ടിക്കാട്ടിയാണ് തുമ്മാരുകുടി പോസ്റ്റിട്ടത്. ഈ പോസ്റ്റിൽ സൈബർ തൊഴിലിടത്തിലെ ഇടപെടൽ ജോലിയെ ബാധിക്കുന്ന വിധത്തിലേക്ക് മാറിയ കാര്യവും ചൂണ്ടിക്കാണിച്ചു.

ദീപകിനെ കുറിച്ച് തുമ്മാരുകുടി പോസ്റ്റിൽ എഴുതിയത് ഇങ്ങനെയായിരുന്നു:

ദീപക് ശങ്കരനാരായണൻ എന്ന ആളെ എനിക്ക് നേരിട്ടറിയില്ല. എന്റെ ഏതെങ്കിലും പോസ്റ്റ് അദ്ദേഹം ലൈക്കോ ഷെയറോ ചെയ്തതായി ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന സാമാന്യ ചിന്താഗതിയുള്ള ആളാണ് ഞാനെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഞാനും വായിക്കാറില്ല.

പക്ഷെ എന്റെയും അദ്ദേഹത്തിന്റെയും പൊതു സുഹൃത്തുക്കളായ പലരും ദീപക്കിന്റെ എഴുത്തിനെപ്പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ അറിയാത്തവരും, അറിഞ്ഞിട്ടും ഇഷ്ടപ്പെടാത്തവരുമായി ഫേസ്‌ബുക്കിൽ മിടുക്കന്മാരും മിടുക്കികളുമായ എഴുത്തുകാർ അനവധിയുണ്ട്. അത് നമ്മുടെ സമൂഹത്തിന് ഏറെ നല്ലതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ അദ്ദേഹത്തിന്റെ തൊഴിൽ സ്ഥാപനത്തിലേക്ക് പരാതി പ്രവഹിച്ചത് കേരളത്തിലെ ഫേസ്‌ബുക്ക് ചരിത്രത്തിലെ ഒരു കറുത്ത അധ്യായം ആണെന്നതിൽ ഒരു സംശയവുമില്ല. ഫേസ്‌ബുക്കിൽ എന്താണ് അദ്ദേഹം പറഞ്ഞത്? സത്യത്തിൽ എന്താണ് ഉദ്ദേശിച്ചത്? എന്നൊക്കെയുള്ള കാര്യങ്ങൾ ഈ പോസ്റ്റിന്റെ വിഷയമല്ല.

ഒരു സർക്കാസം എന്ന നിലയിൽ തുമ്മാരുകുടി പറഞ്ഞ കാര്യങ്ങൾ അടർത്തിയെടുത്താണ് അദ്ദേഹത്തിനെതിരായ ആക്രമണം നടക്കുന്നത്. ഇതിന്റെ തുടക്കമാണ് പലയിടത്തും നിഷ്പക്ഷരെന്നു തോന്നുന്നവർ പോലും ഇട്ടിരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾ. സൈബർ വാർമുറി തുറന്ന് ശക്തമായ പ്രതിരോധം തീർക്കാൻ എച്ച് പി ഇന്ത്യക്ക് കത്തുകളും സൈബർ വിഭാഗം അയക്കുന്നുണ്ട്.

വിവാദ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ബഹുരാഷ്ട്ര കമ്പനിയായ എച്ച് പിയിലെ ജീവനക്കാരനായ ദീപക്കിനെതിരെയുള്ള പ്രതിഷേധം അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് വാളിൽ മാത്രം ഒതുങ്ങി നിന്നില്ല. എച്ച്പി ഇന്ത്യയിൽ ജോലി ചെയ്യുന്ന ആൾ എന്ന് കരുതി എച്ച്പിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളിൽ ദീപക്കിനെതിരെ കടുത്ത ആരോപണങ്ങളുമായി സംഘപരിവാർ അനുകൂലികൾ രംഗത്തെത്തിയിരുന്നു. ദീപക്കിനെ ജോലിയിൽ നിന്ന് പുറത്താക്കണം എന്നതാണ് ഇവരുടെ ആവശ്യം. ദീപക്കിനെതിരെയുള്ള കാമ്പയിനിൽ ബിജെപി ദേശീയ വക്താവായ മീനാക്ഷി ലേഖിയും പങ്കാളിയായിരുന്നു.

ദീപക്കിനെതിരെ ഉയർന്ന വിമർശനങ്ങൾ മുരളി തുമ്മാരുകുടിക്കെതിരെയാക്കി തിരിക്കാനാണ് ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾ. എന്തായാലും ദീപക് വിഷയത്തിൽ സിപിഎം സൈബർ യുദ്ധം ഇനിയും കാണാനിരിക്കുന്നേയുള്ളൂവെന്നാണ് പുറത്തുവരുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP