Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ചു ഡോളറിന് ഓണസദ്യയുമായി പെർത്ത് മലയാളികൾ; വാഴയിലയിൽ മലയാളത്തനിമയുള്ള ഓണസദ്യയ്ക്ക് ഇനി ആസ്വദിക്കാം

അഞ്ചു ഡോളറിന് ഓണസദ്യയുമായി പെർത്ത് മലയാളികൾ; വാഴയിലയിൽ മലയാളത്തനിമയുള്ള ഓണസദ്യയ്ക്ക് ഇനി ആസ്വദിക്കാം

പെർത്ത് : - ഓസ്ട്രലിയായിലെ സംഘടനകൾ ഓണ സദ്യ ഒരു കച്ചവടമാക്കി ലാഭം കൊയ്യുമ്പോൾ വെറും അഞ്ചു ഡോളറിന് ഓണസദ്യ നൽകി വേ റിട്ട ഒരു സംസ്‌കാരത്തിന് തുടക്കം കുറിക്കുകയാണ് പെർത്തിൽ ഒരു പറ്റം സംഘടനകൾ. വരും വർഷങ്ങളിൽ ഓസ്‌ട്രേലിയായിലെ മുഴുവൻ പ്രദേശങ്ങളിലും അഞ്ചു ഡോളറിന് ഓണസദ്യ നൽകുമെന്ന് സംഘാടകർ അറിയിച്ചു.

ഇരുപതു ഡോളർ മുതൽ മുപ്പതു ഡോളർ വരെ സംഘടനകൾ ഈടാക്കി ഓണത്തെ ഒരു കച്ചവടമാക്കി മാറ്റുന്നതിൽ പ്രവാസികളായ ആളുകൾ എതിർപ്പ് പലതരത്തിലും പ്രകടിപ്പിച്ചിരുന്നു. പെർത്തിലെ വില്ലട്ടൻ മലയാളി അസേസിയേഷനും പെർത്ത് ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിയും സംയുക്തമായാണ് ഈ അഞ്ചു ഡോളർ ഓണ സദ്യ ഒരുക്കിയിരിക്കുന്നത്.

പെന്നോണം - 2018 ഓഗസ്റ്റ് 25 - നാണ് പെർത്തിൽ അരങ്ങേറുന്നത്. നല്ല രുചികരമായ മലയാളത്തനിമയുള്ള ഓണസദ്യ വില കുറച്ച് വാഴയിലയിൽ വിളംബി ജനങ്ങൾക്ക് കൊടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഔപചാരികമായ ഉൽഘാടനം പി.സി. ജോർജ് MLA നിർവ്വഹിച്ചു.ചടങ്ങിൽ പെർത്ത് ഇന്ത്യൻ കൾചറൽ കമ്യൂണിറ്റി പ്രസിഡന്റ് ജോയി കോയിക്കര അദ്ധ്യക്ഷനായിരുന്നു. വില്ലട്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിനോയി പോളും ചടങ്ങിൽ സന്നിഹിതനായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 0435 82 1945, 0411 527988.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP