Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രജീന്ദർ സച്ചാർ അന്തരിച്ചു; വിട പറഞ്ഞത് മുസ്ലിം സമൂഹം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പഠിച്ച് നിരവധി നിർദ്ദേശം നൽകിയ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന വ്യക്തി

ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രജീന്ദർ സച്ചാർ അന്തരിച്ചു; വിട പറഞ്ഞത് മുസ്ലിം സമൂഹം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പഠിച്ച് നിരവധി നിർദ്ദേശം നൽകിയ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന വ്യക്തി

ന്യൂഡൽഹി: സാമൂഹ്യപ്രവർത്തകനും ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ രജീന്ദ്രർ സച്ചാർ അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മറണം ഇന്ന് രാവിലെയായിരുന്നു. വൈകുന്നേരം 5.30 ന് സംസ്‌ക്കാരം നടക്കും. 1985 ഓഗസ്റ്റ് ആറുമുതൽ 85 ഡിസംബർ 22 വരെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

ഇന്ത്യയിലെ മുസ്ലിംങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അവസ്ഥകളെക്കുറിച്ച് പഠിക്കുന്നതിനായി യുപിഎ ഗവർൺമന്റ് നിയോഗിച്ച സച്ചാർ കമ്മിറ്റിയുടെ ചെയർപേർസനായിരുന്നു രജീന്ദ്ര സച്ചാർ. 403 പേജുള്ള റിപ്പോർട്ടിൽ മുസ്ലിം കമ്മ്യൂണിറ്റി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിടാനുള്ള ശുപാർശകളും സമർപ്പിച്ചിരുന്നു.1952 ൽ അഭിഭാഷകനായി സേവനം ആരംഭിച്ച സച്ചാർ യുഎൻ സബ് കമ്മിറ്റിയുടെ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള യുഎൻ സബ് കമ്മിറ്റിയുടെ അംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP