Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലൂരിലെ പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീഴാൻ കാരണം കോർപ്പറേഷന്റെ ഭാഗത്തെ ശ്രദ്ധക്കുറവ്; വലിയ ബിൽഡിങ്ങുകൾക്ക് അനുമതി നൽകിയതിന് ശേഷം ആ ഭാഗത്തേക്ക് അധികൃതർ തിരിഞ്ഞുപോലും നോക്കില്ല; ഉണ്ടായത് സാമ്പിൾ വെടിക്കെട്ട്; അധികാരികൾക്കെതിരെ ആരോപണവുമായി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി

കലൂരിലെ പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീഴാൻ കാരണം കോർപ്പറേഷന്റെ ഭാഗത്തെ ശ്രദ്ധക്കുറവ്; വലിയ ബിൽഡിങ്ങുകൾക്ക് അനുമതി നൽകിയതിന് ശേഷം ആ ഭാഗത്തേക്ക് അധികൃതർ തിരിഞ്ഞുപോലും നോക്കില്ല; ഉണ്ടായത് സാമ്പിൾ വെടിക്കെട്ട്; അധികാരികൾക്കെതിരെ ആരോപണവുമായി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി

ആർ പീയൂഷ്

കൊച്ചി: പോത്തീസിന്റെ കലൂരിലെ നിർമ്മാണത്തിലിരുന്ന കെട്ടിടം നിലം പതിച്ച സംഭവത്തിൽ കോർപ്പറേഷൻ ഭരണക്കാരെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി. അശാസ്ത്രീയമായ നിർമ്മാണം മൂലം തന്നെയെന്ന് വില്ലനെന്ന് കെ.ജെ ആന്റണി ആരോപിച്ചു. അതിന് കുടപിടിച്ചു നിന്നത് ഒരു കൂട്ടം അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഭരണകർത്താക്കളുമാണെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പ്രതികരിച്ചു. പരിസ്ഥിതി ലോല പ്രദേശമായ കൊച്ചിയിൽ നിരവധി അനധികൃത കെട്ടിടങ്ങളാണ് ആകാശം മുട്ടെ നിലകൊള്ളുന്നത്. ചട്ടം ലംഘിച്ചാണ് പലതും നിലനിൽക്കുന്നത്. കെട്ടിടത്തിനായുള്ള പ്ലാൻ സമർപ്പിക്കുമ്പോൾ എല്ലാം കൃത്യമായിരിക്കും. എന്നാൽ പണി തുടങ്ങുമ്പോഴോ അവർക്ക് തോന്നുന്ന പോലെയാണ് കെട്ടി പൊക്കുന്നത്. കെട്ടിടം പണി പൂർത്തിയാകുമ്പോൾ കണ്ണുമടച്ച് ഒപ്പിട്ട് നൽകും. ഇങ്ങനെയുള്ള പല കെട്ടിടങ്ങളും ഇപ്പോൾ അപകടാവസ്ഥയിലാണെന്നാണ് രഹസ്യ വിവരമെന്നും അദ്ദേഹം പറയുന്നു.

കെ.ജെ ആന്റണിയുടെ വാക്കുകൾ ശരിവയ്ക്കുന്ന തരത്തിലുള്ള കാഴ്ചകൾ തന്നെയാണ് കലൂരിൽ അപകടമുണ്ടായ സ്ഥലത്ത് കാണാൻ കഴിയുക. കൊച്ചിയുടെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് തുരങ്കം വയ്ക്കുന്ന തരത്തിവായിരുന്നു ഇവിടെ നിർമ്മാണ പ്രവർത്തികൾ നടന്നിരുന്നത്. മെട്രോയുടെ കൂറ്റൻ പില്ലറിൽ നിന്നും പത്ത് മീറ്റർ പോലും ദൂരമില്ലാത്ത സ്ഥലത്താണ് ഒൻപത് മീറ്ററോളം കുഴിയെടുത്ത് അണ്ടർ ഗ്രൗണ്ട് നിർമ്മാണം നടത്തിയത്. മണ്ണിടിഞ്ഞ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതാണത് ജനങ്ങളെ ഏറെ ഭീതിയിലാഴ്‌ത്തിയിരുന്നു. ഉടൻ തന്നെ ഇവിടെക്ക് ലോറിയിൽ മണ്ണെത്തിച്ച് ഫില്ല് ചെയ്തതിനാലാണ് വീണ്ടും മണ്ണിടിയാനുള്ള സാധ്യത ഇല്ലാതാക്കിയത്. അല്ലെങ്കിൽ ഉറപ്പായും മെട്രോ പില്ലറിന് കേടുപാടുകൾ സംഭവിച്ചിരുന്നേനെ.

പലപ്പോഴും കെട്ടിടങ്ങളുടെ പ്ലാനിൽ കാണിച്ചിരിക്കുന്ന അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങുകളിൽ പണി പൂർത്തിയായതിന് ശേഷം വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നതെന്നും ആന്റണി പറയുന്നു. പല ഉദ്യോഗസ്ഥരുടെയും അഭിരുചിക്കനുസരിച്ചാണ് നിയമം വഴിമാറുന്നത്. എറണാകുളം എന്ന പേരിൽ തന്നെ മനസ്സിലാക്കാം ഇവിടെ മുഴുവൻ കുളങ്ങളായിരുന്നു. അവ നികത്തിയാണ് ഇന്നീ കാണുന്ന കെട്ടിടങ്ങളൊക്കെയും നിർമ്മിച്ചിരിക്കുന്നത്. കൊച്ചിയിൽ എത്ര ഫ്ളാറ്റുകളും കെട്ടിടങ്ങളും ഉണ്ട് എന്നതിന് യാതൊരു കണക്കും കോർപ്പറേഷന്റെ ഭാഗത്ത് ഇല്ല എന്നാതാണ് സത്യം.

ഒരു ഭൂകമ്പമുണ്ടായാൽ ഏത് നിമിഷവും ഒന്നുമല്ലാതായി മാറുന്ന ഒരേയൊരു നഗരവുമാണ് കൊച്ചി. ആഴാം പോയിന്റിൽ നിൽക്കുകയാണ് കൊച്ചി. എട്ടാം പോയിന്റിലേക്ക് കടന്നാൽ വൻ ബൂകമ്പം ഉണ്ടാകും എന്നാണ് പഠനങ്ങൾ പറയുന്നത്. അങ്ങനെയുള്ളപ്പോൾ ബഹുനിലകെട്ടിടങ്ങളുടെ നിർമ്മാണത്തിൽ കരുതലോടെ വേണം ഉദ്യോഗസ്ഥർ ഇടപെടേണ്ടത് എന്നും ആന്റണി പറഞ്ഞു. വരാൻ പോകുന്ന വെടിക്കെട്ടിന്റെ സാമ്പിൾ വെടിക്കെട്ട് തന്നെയാണ് ഇന്നലെ നടന്നത് എന്ന് തന്നെയാണ് കെ.ജെ ആന്റണി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP