Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെഡ് സിഗ്നലിന് പുല്ലുവില കൽപിച്ച് പതിനാലുകാരിയുടെ ബൈക്ക് റെയ്‌സ്; ചീറിപ്പാഞ്ഞ് കാറിന്റെ സൈഡിൽ ഇടിച്ചുകയറിയപ്പോൾ പിന്നിലിരുന്ന കുഞ്ഞനുജനും പെൺകുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അർജന്റീനയിലെ റൊസാരിയോയിൽ നടന്ന അപകടത്തിന്റെ വീഡിയോ കാണാം

റെഡ് സിഗ്നലിന് പുല്ലുവില കൽപിച്ച് പതിനാലുകാരിയുടെ ബൈക്ക് റെയ്‌സ്; ചീറിപ്പാഞ്ഞ് കാറിന്റെ സൈഡിൽ ഇടിച്ചുകയറിയപ്പോൾ പിന്നിലിരുന്ന കുഞ്ഞനുജനും പെൺകുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അർജന്റീനയിലെ റൊസാരിയോയിൽ നടന്ന അപകടത്തിന്റെ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

റൊസാരിയോ: റെഡ് സിഗ്‌നൽ മാനിക്കാതെ കുഞ്ഞനുജനെ പിന്നിലിരുത്തി പതിനാലുകാരി ബൈക്കിൽ ചീറിപ്പാഞ്ഞത് അവസാനിച്ചത് വലിയ അപകടത്തിൽ. ഏഴുവയസ്സുകാരനായ സഹോദരൻ റോഡിൽ തെറിച്ചുവീഴുകയും പെൺകുട്ടി അപകടത്തെ തുടർന്ന് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ എത്തുകയും ചെയ്തെങ്കിലും രണ്ടുപേരും ഭാഗ്യംകൊണ്ട് ജീവാപായമില്ലാതെ രക്ഷപ്പെട്ടു. അർജന്റീനയിൽ റൊസാരിയോയിലാണ് ടീനേജറുടെ ബൈക്ക് റെയ്സ് റെഡ്സിഗ്‌നൽ തെറ്റിച്ച് അപകടത്തിൽ കലാശിച്ചത്.

ആരെയും ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇത് ചർച്ചയായി. പെൺകുട്ടി സിഗ്‌നൽ തെറ്റിച്ച് പാഞ്ഞതോടെ ഒരു കാറിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിൽ ഇടിച്ചശേഷം ബൈക്ക് കാറിന്റെ വശത്തുകൂടെ പറന്നുപോകുന്നതും പിന്നിലിരുന്ന കുട്ടി റോഡിൽ തെറിച്ചുവീഴുന്നതും ആണ് ദൃശ്യങ്ങളിൽ ബൈക്കോടിച്ച പതിനാലുകാരിയാകട്ടെ കാറിന് മുകളിലേക്കാണ് തെറിച്ചുവീണത്.

കാർ നിർത്തിയതോടെ പെൺകുട്ടി കുഞ്ഞനുജനെ പിടിച്ചെഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ കാണാം.കേരളത്തിലെ പോലെയല്ല റൊസാരിയോയിൽ. കുട്ടികളെ സഹായിക്കാൻ കാൽനടക്കാർ ഉൽസാഹിക്കുന്നതും കാണാം.നിസ്സാര പരിക്കുകൾ മാത്രമാണ് ഇരുകുട്ടികൾക്കും ഉണ്ടായിരുന്നത്. പ്രാഥമിക ചികിൽസയ്ക്ക് ശേഷം ഇരുവരെയും മാതാപിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP