Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈംഗിക കുറ്റകൃത്യങ്ങളിൽ പങ്കുള്ളവരെ സ്ഥിരമായി നിരീക്ഷിക്കും; കടുത്ത ശിക്ഷ ഉറപ്പാക്കാനും നിയമം ശക്തമാക്കും; ദേശീയ തലത്തിൽ ലൈംഗിക കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കാൻ കേന്ദ്രം; നിലവിൽ ഡാറ്റാബേസ് ഉള്ളത് എട്ട് രാഷ്ട്രങ്ങൾക്ക്

ലൈംഗിക കുറ്റകൃത്യങ്ങളിൽ പങ്കുള്ളവരെ സ്ഥിരമായി നിരീക്ഷിക്കും; കടുത്ത ശിക്ഷ ഉറപ്പാക്കാനും നിയമം ശക്തമാക്കും; ദേശീയ തലത്തിൽ ലൈംഗിക കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കാൻ കേന്ദ്രം; നിലവിൽ ഡാറ്റാബേസ് ഉള്ളത് എട്ട് രാഷ്ട്രങ്ങൾക്ക്

ന്യൂഡൽഹി: ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ ദേശീയതലത്തിൽ ലൈംഗിക കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കാനും ഇത് സംസ്ഥാനങ്ങൾക്ക് കൈമാറി ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും കേന്ദ്രസർക്കാർ. പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം ഭേദഗതി ചെയ്യുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ മന്ത്രസഭാ യോഗത്തിലാണ് ഡാറ്റാബേസ് തയ്യാറാക്കാനുള്ള തീരുമാനവും ഉണ്ടായത്. ലൈംഗിക കുറ്റവാളികളുടെ പേരും മുൻകാല കുറ്റങ്ങളുമെല്ലാം ഉൾപ്പെടുന്നതാവും ഡാറ്റാബേസ്. കുറ്റവാളികളെ നിരീക്ഷിക്കുക, ഭാവിയിയിലെ കുറ്റകൃത്യം പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ലൈംഗിക കുറ്റകൃത്യങ്ങളിൽ ഉൾപെട്ടവരെ നിരീക്ഷിക്കാനും മറ്റും നിലവിൽ ലോകത്തെ ചില രാഷ്ട്രങ്ങളിൽ ഡാറ്റാബേസ് ഉണ്ട്. ഇതോടെ ഇത്തരം എട്ടു രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടംപിടിക്കും. യുഎസിൽ ഈ ഡാറ്റകൾ പരസ്യരേഖയാണ്. എന്നാൽ ഓസ്ട്രേലിയ, കാനഡ, അയർലൻഡ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, യുകെ എന്നിവിടങ്ങളിൽ ഈ വിവരം നിയമപാലന വ്യവസ്ഥകൾക്കു മാത്രമേ ലഭ്യമാവൂ. സമാന രീതിയിലാവും ഇന്ത്യയിലും ഡാറ്റാബേസ്.

ഇന്ത്യയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രപദേശങ്ങൾക്കും പൊലീസിനും ഈ ഡാറ്റ ലഭ്യമാവും. അതേസമയം കുറ്റവാളികളുടെ പുനരധിവാസത്തിന് ഇത്തരം ഡാറ്റകൾ വലിയ വിലങ്ങുതടിയാവുമെന്ന് വാദിച്ച് ചില സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു ഡാറ്റാബേസ് വന്നാൽ അത് കുറ്റവാളികൾക്ക് ശിക്ഷാ കാലയളവിന് ശേഷം ജോലിയോ പുനരധിവാസമോ ലഭിക്കുന്നതിന് വിഘാതമാവമെന്ന വാദമാണ് ഉയർത്തുന്നത്. ഇന്ത്യയിൽ ഈ രേഖകൾ പരസ്യമാണോ രഹസ്യ സ്വഭാവമുള്ളതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP