Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശരിക്കും എനിക്ക് ട്രോളർമാരോട് സ്നേഹമുണ്ട്; ഞാൻ താരമായെങ്കിലും ഒരപേക്ഷയുണ്ട്; സാമൂഹ്യ പ്രശ്നങ്ങൾക്കെതിരെയാണ് ശബ്ദിക്കേണ്ടത് ; അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആൾക്കാരുടെ നേർക്കല്ല: പൃത്ഥ്വിയുടെ ലംബോർഗിനിയുടെ പേരിൽ ട്രോളുകൾ നേരിട്ട മല്ലികാ സുകുമാരൻ പറയുന്നത്

ശരിക്കും എനിക്ക് ട്രോളർമാരോട് സ്നേഹമുണ്ട്; ഞാൻ താരമായെങ്കിലും ഒരപേക്ഷയുണ്ട്; സാമൂഹ്യ പ്രശ്നങ്ങൾക്കെതിരെയാണ് ശബ്ദിക്കേണ്ടത് ; അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആൾക്കാരുടെ നേർക്കല്ല: പൃത്ഥ്വിയുടെ ലംബോർഗിനിയുടെ പേരിൽ ട്രോളുകൾ നേരിട്ട മല്ലികാ സുകുമാരൻ പറയുന്നത്

തിരുവനന്തപുരം: മകൻ പൃത്ഥ്വിരാജ് ലംബോർഗിനി സ്വന്മാക്കിയെങ്കിലും അത് വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ മല്ലിക സുകുമാരനു നേരെ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതോടെ വിഷയം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ഇതിൽ മല്ലിക സുകുമാരനെ വിമർശിച്ച് പലരീതിയിലുള്ള ട്രോളുകളും വന്നിരുന്നു. വിഷയത്തിൽ അന്നൊന്നും പ്രതികരിച്ചില്ലെങ്കിലും ഇപ്പോൾ ഒരു ചാനൽ പരിപാടിക്കിടെ മല്ലിക വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.

ലംബോർഗിനി കാറിന്റെ ഉടമ ഞാനല്ല. അതെന്റെ മകൻ വാങ്ങിയ കാറാണ്. മകൻ കാർ വാങ്ങിയിട്ടുണ്ടെങ്കിൽ അത് അവനും അവന്റെ ഭാര്യയ്ക്കും മക്കൾക്കും ഉള്ളതാണ്. ലംബോർഗിനിയെക്കുറിച്ച് സംസാരിച്ചത് സോഷ്യൽമീഡിയ വൻ ചർച്ചാവിഷയമാക്കി. അതുകൊണ്ട് ഞാൻ വലിയ താരവുമായി. - ഇതായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. ട്രോളുകൾ വരുന്നകാര്യം ആദ്യം അറിയിച്ചതും പൃത്ഥ്വിയാണെന്നും മല്ലിക പറഞ്ഞു. ട്രോൾ വന്ന കാര്യം ആദ്യം എന്നെ അറിയിച്ചത് പൃഥ്വിയും ഇന്ദ്രജിത്തുമാണ്. ഞാൻ ലംബോർഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് വന്നതെന്ന് പൃഥ്വി പറഞ്ഞു. 'ഓ പൊങ്ങച്ചമാണെങ്കിൽ പൊങ്ങച്ചം. അമ്മ തന്നെയല്ലെ പറഞ്ഞത്, വഴിയേ പോയവരല്ലല്ലോ' എന്ന് ഞാനും മറുപടി നൽകി. പക്ഷേ ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് ഞാൻ കരുതിയില്ല.

എന്തെങ്കിലും സീരിയലും കണ്ട് സീരിയലിൽ അഭിനയിച്ചും ഇടയ്ക്ക് ദോഹയിൽ പോയും സമയം കഴിച്ചുപോവുകയായിരുന്നു ഞാൻ. ഇതോടെ എന്നെ പെട്ടെന്ന് എല്ലാവരും ചേർന്ന് സൂപ്പർതാരമാക്കി. 'അടുത്ത കാലത്ത് പൃഥ്വിരാജ് ലംബോർഗിനി വാങ്ങി. ചേച്ചി ആ വണ്ടി ഇവിടെ വന്നോ, ചേച്ചി കണ്ടോ, അതിൽ കേറി യാത്ര ചെയ്തോ' എന്നാണ് അഭിമുഖം ചെയ്തയാൾ എന്നോട് ചോദിച്ചത്. ഞാൻ വണ്ടി കണ്ടു, യാത്ര ചെയ്തില്ല. റോഡ് പ്രശ്നമായതിനാൽ തിരുവനന്തപുരത്തുകൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ട്. എന്നാണ് ഞാൻ പറഞ്ഞത്. ഇതോടെയാണ് ട്രോൾ തുടങ്ങിയത്.

ശരിക്കും എനിക്ക് ട്രോളർമാരോട് സ്നേഹമുണ്ട്. ഞാൻ താരമായെങ്കിലും എനിക്ക് ഒരപേക്ഷയുണ്ട്. സാമൂഹ്യ പ്രശ്നങ്ങൾക്കെതിരെ അവർ ശബ്ദിക്കണം. അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആൾക്കാരുടെ നേർക്കല്ല. എന്നെ ട്രോളിയതിൽ പ്രശ്നമില്ല. എനിക്ക് പ്രായമായി. ഇതൊക്കെ കേൾക്കാനും വായിക്കാനും എനിക്ക് ഇഷ്ടമാണ്.

ട്രോൾ കണ്ട് നിരവധിപ്പേർ മെസേജ് ചെയ്തു. സിനിമാക്കാർക്ക് ഫാൻസ് ഉണ്ട്, രാഷ്ട്രീയക്കാർക്ക് അവരുടേതായ കുറേ അണികൾ കാണും. പക്ഷേ ഇതൊന്നും അല്ലാതെ, ഷഷ്ടിപൂർത്തി കഴിഞ്ഞ ഒരമ്മ ജനത്തിനെ കൊണ്ട് ട്രോളുകാർക്കെതിരെ പ്രതികരിപ്പിച്ച ആദ്യത്തെ താരമാണ് മല്ലിക ചേച്ചി എന്നാണ് എല്ലാവരും പറഞ്ഞത്. - മല്ലിക സുകുമാരൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP