Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർ ഇന്ത്യ വിമാനം ആകാശത്ത് പതിനഞ്ച് മിനുറ്റോളം ആടിയുലഞ്ഞു; യാത്രക്കാർ ഭയാശങ്കയിൽ ഉറക്കെ നിലവിളിച്ചു; ഒരു വിൻഡോ ഗ്ലാസ് പൊട്ടി; മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു

എയർ ഇന്ത്യ വിമാനം ആകാശത്ത് പതിനഞ്ച് മിനുറ്റോളം ആടിയുലഞ്ഞു; യാത്രക്കാർ ഭയാശങ്കയിൽ ഉറക്കെ നിലവിളിച്ചു; ഒരു വിൻഡോ ഗ്ലാസ് പൊട്ടി; മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു

അമൃത്സർ: വ്യാഴാഴ്ച അമൃത്സറിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ അക്ഷരാർത്ഥത്തിൽ മരണത്തെ മുഖാമുഖം കണ്ടിരുന്നു. ബോയിങ് 787 ഡ്രീംലൈനർ (വിടിഎഎൻഐ) വിമാനം പതിനഞ്ച് മിനുറ്റോളമായിരുന്നു ആകാശത്ത് ആടിയുലഞ്ഞിരുന്നത്. തൽഫലമായി യാത്രക്കാർ ഭയാശങ്കയിൽ ഉറക്കെ നിലവിളിക്കുകയും ചെയ്തിരുന്നു. അതിനിടെ വിമാനത്തിന്റെ വിന്റോ ഗ്ലാസ് പൊട്ടുകയും മൂന്ന് യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.പറക്കുന്നതിനിടെ വിമാനം ശക്തമായ കുലുങ്ങലിൽ അഥവാ റ്റർബ്യലൻസിൽ അകപ്പെട്ടതിനെ തുടർന്നാണ് ആടിയുലയാൻ ഇടയായിത്തീർന്നിരിക്കുന്നത്.

സംഭവത്തെ തുടർന്ന് ചില യാത്രക്കാർക്ക് ഓക്സിജൻ മാസ്‌കുകൾ നൽകേണ്ടി വരികയും ചെയ്തിരുന്നു. ആടിയുലയനിടയിൽ സീറ്റ് ബെൽട്ടിടാതെ ഇരുന്നിരുന്ന ഒരു യാത്രക്കാരൻ മുകളിലേക്ക് എടുത്തെറിയപ്പെട്ട് അയാളുടെ തല കാബിന് മുകൾത്തട്ടിലിടിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇയാൾക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് നിസാരമായ പരുക്കുമേറ്റിട്ടുണ്ട്. 18-എ വിൻഡോ പാനലാണ് ഇളകിപ്പോയിരുന്നത്. സീറ്റ് 12 യുവിന്റെ ഓവർഹെഡ് പാനൽ കവറിൽ കടുത്ത വിള്ളലുകളുണ്ടായിട്ടുണ്ട്.കടുത്ത കുലുക്കത്തിലാണ് വിമാനം അകപ്പെട്ടിരിക്കുന്നുവെന്നതിന്റെ സൂചനയാണിത്.

സംഭവത്തെക്കുറിച്ച് എയർ ഇന്ത്യയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നാണ് മുതിർന്ന എയർ ഇന്ത്യ ഒഫീഷ്യൽ വെളിപ്പെടുത്തുന്നത്. ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്ത പാടെ പരുക്കേറ്റ മൂന്ന് യാത്രക്കാരെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിരുന്നു. ഇവർക്ക് വിമാനത്തിൽ വച്ച് അത്യാവശ്യ പരിചരണം നൽകുകയും ചെയ്തിരുന്നു. പാനലിന് മുകളിൽ തലയിടിച്ച യാത്രക്കാരന് സ്റ്റിച്ചിടേണ്ടി വന്നിരുന്നു. എന്നാൽ മറ്റ് രണ്ട് യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ലാത്തതിനാൽ ഫസ്റ്റ് എയ്ഡ് നൽകിയ ശേഷം അവരെ കണക്ടിങ് ഫ്ലൈറ്റിൽ പോകാൻ അനുവദിച്ചിരുന്നു.

സ്റ്റിച്ചിട്ട യാത്രക്കാരന്റെ നില മെച്ചപ്പെട്ട് വരുന്നുവെന്നും അയാൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയാണുള്ളതെന്നും ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിജിസിഎ ഇതിനെക്കുറിച്ച് അന്വേഷണം നടത്തി ഉടനടി ഫലം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡിനെ അറിയിക്കുന്നതായിരിക്കും. 2014 ഒക്ടോബറിൽ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിനും ഇതേ പോലുള്ള അപകടം നേരിട്ടിരുന്നു.ഇത് മുംബൈയിൽ ലാൻഡ് ചെയ്യുമ്പോഴായിരുന്നു ഇത്തരം കുലുക്കത്തിൽ പെട്ട് പോയിരുന്നത്. ആ എയർബസ് എ 380 കുലുക്കത്തിൽ പെട്ടതിനെ തുടർന്ന് അന്ന് 22 യാത്രക്കാർക്കായിരുന്നു പരുക്കേററിരുന്നത്.

വായുവിന്റെ രണ്ട് മാസുകൾ വ്യത്യസ്തമായ വേഗതയുമായി കൂട്ടി മുട്ടുമ്പോഴാണ് വിമാനം ഇത്തരത്തിൽ കുലുങ്ങാനിടയാകുന്നതെന്നാണ് വിദഗ്ദ്ധർ ഇതിനെ ചുരുക്കി നിർവചിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP