Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കതിർമണ്ഡപത്തിൽ നിന്ന വധുവിന് നേരെ സദസിൽ നിന്ന കാമുകന്റെ വക വരണമാല്യം ഏറ്; കാമുകി കൈവിട്ടു പോകാതിരിക്കാൻ സിനിമാ സ്‌റ്റൈലിൽ രംഗത്തെത്തിയ യുവാവിന് പിന്നെ ലഭിച്ചത് അടിയുടെ അമ്പുപെരുന്നാൾ

കതിർമണ്ഡപത്തിൽ നിന്ന വധുവിന് നേരെ സദസിൽ നിന്ന കാമുകന്റെ വക വരണമാല്യം ഏറ്; കാമുകി കൈവിട്ടു പോകാതിരിക്കാൻ സിനിമാ സ്‌റ്റൈലിൽ രംഗത്തെത്തിയ യുവാവിന് പിന്നെ ലഭിച്ചത് അടിയുടെ അമ്പുപെരുന്നാൾ

ലക്‌നൗ: അവസാനി നിമിഷം കതിർമണ്ഡപത്തിൽ വെച്ച് കാമുകിയെ സ്വന്തമാക്കി പോകുന്ന വീരനായകന്റെ കഥകൾ ധാരാളം നമ്മൾ കേട്ടിട്ടുണ്ട്. സിനിമകളിലെ സ്ഥിരം പ്രമേയമായി ഇത്തരം സംഭവങ്ങൾ മാറാറുണ്ടെന്നതാണ് വാസ്തവം. എന്നാൽ, ജീവിതത്തിൽ പലപ്പോഴും നേരെ മറിച്ചാണ് സംഭവിക്കാറ്. അത്തരത്തിൽ സിനിമാ സ്‌റ്റൈൽ പ്രണയം പരീക്ഷിച്ച് ആശുപത്രിയിലായ യുവാവിന്റെ കഥയാണ് യുപിയിൽ നിന്നും പുറത്തുവരുന്നകത്.

വിവാഹ മുഹൂർത്തത്തിന് തൊട്ടുമുമ്പ് തന്റെ ബൈക്കിലെത്തിയ കാമുകൻ വധുവിന് നേരെ വരണമാല്യമെഞ്ഞ കാമുകനാണ് ഈ കഥയിലെ നായകൻ. ത്തർപ്രദേശിലെ ബിജ്‌നോറിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം നടന്നത്.

കല്യാണത്തിൽ പങ്കെടുക്കാനെത്തിയ നിറഞ്ഞ സദസിനെ സാക്ഷി നിറുത്തിയായിരുന്നു യുവാവിന്റെ രംഗപ്രവേശം. ബൈക്കിലെത്തിയ ഇയാൾ കൈയിൽ കരുതിയിരുന്ന ഹാരം കൃത്യമായി കതിർമണ്ഡപത്തിലിരുന്ന കാമുകിയുടെ കഴുത്തിലേക്കെറിഞ്ഞു. തുടർന്ന് വധുവും കൈയിലുണ്ടായിരുന്ന ഹാരം കാമുകന്റെ അടുത്തെത്തി അണിയിച്ചു. ഇന്നേരമത്രയും മണ്ഡപത്തിൽ സ്തബ്ധനായി ഇരിക്കുകയായിരുന്നു വരൻ.

എന്നാൽ സിനിമയിലെ നായകനെപ്പോലെ കാമുകിയെയും കൊണ്ട് വിജയശ്രീ ലാളിതനായാണ് നമ്മുടെ കാമുകൻ പോയതെന്നൊന്നും കരുതണ്ട. വരന്റെ ബന്ധുക്കളുടെ വക അടിയുടെ പൊടി പൂരമായിരുന്നു പിന്നീട്. ഒടുവിൽ പൊലീസെത്തിയാണ് കാമുകനെ രക്ഷിച്ചത്. ഒരുമിച്ച് പഠിച്ച തങ്ങളുടെ വിവാഹത്തിന് ബന്ധുക്കൾ സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് ഈ മാർഗം സ്വീകരിക്കേണ്ടി വന്നതെന്ന് കമിതാക്കൾ പൊലീസിനെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP