Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്ത് ഡിവൈ.എസ്‌പിമാരും എട്ട് സിഐ.മാരും 195 എസ്‌ഐമാരും ക്രിമിനലുകൾ; 1129 പ്രതികളിൽ 215പേരും കാക്കിയണിഞ്ഞ് ജോലി ചെയ്യുന്നത് തിരുവനന്തപുരത്തും; പൊലീസിലെ കുറ്റവാളികളെ പിരിച്ചുവിടാൻ ഒരുങ്ങി ഡിജിപി; മുഹമ്മദ് യാസിൻ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി

പത്ത് ഡിവൈ.എസ്‌പിമാരും എട്ട് സിഐ.മാരും 195 എസ്‌ഐമാരും ക്രിമിനലുകൾ; 1129 പ്രതികളിൽ 215പേരും കാക്കിയണിഞ്ഞ് ജോലി ചെയ്യുന്നത് തിരുവനന്തപുരത്തും; പൊലീസിലെ കുറ്റവാളികളെ പിരിച്ചുവിടാൻ ഒരുങ്ങി ഡിജിപി; മുഹമ്മദ് യാസിൻ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി

തിരുവനന്തപുരം: ക്രിമിനൽ കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പിരിച്ചുവിടും. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇതിന് കാരണം. ക്രിമിനൽ കേസിലെ പ്രതികളെ കുറിച്ച് അന്വേഷിക്കാനും അവർക്കെതിരേ എന്തു നടപടി സ്വീകരിക്കണമെന്ന് ശുപാർശ ചെയ്യാനും ക്രൈംബ്രാഞ്ച് മേധാവി ഡി.ജി.പി. മുഹമ്മദ് യാസിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് രൂപംനൽകി. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേന്ദ്ര ഇന്റലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്.

ഇന്റലിജൻസ് ഐ.ജി. ബൽറാം കുമാർ ഉപാധ്യായ, ആഭ്യന്തര സുരക്ഷാവിഭാഗം എസ്‌പി. ടി. നാരായൺ, സായുധ സേന ഡി.ഐ.ജി. ഷഫീൻ അഹമ്മദ്, എൻ.ആർ.ഐ. സെൽ എസ്‌പി. എൻ. വിജയകുമാർ എന്നിവരാണ് സമിതിയിലുള്ളത്. സമിതി ഉടൻ ചേർന്ന് നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. പൊലീസ് സേനയിലെ 1129 പേർ ക്രിമിനൽ കേസിൽ പ്രതികളാണെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ഇവരിൽ പലരും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ഇവരെ സർവീസിൽനിന്ന് നീക്കം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ സമിതി പരിശോധിക്കും.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായവർ സർവീസിൽ തുടരുന്നതിന്റെ ധാർമികത കോടതികളും വിവിധ ഏജൻസികളും ചോദ്യംചെയ്തിരുന്നു. ക്രിമിനൽ കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരിൽ 215 പേർ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരാണ്. പത്ത് ഡിവൈ.എസ്‌പിമാരും എട്ട് സിഐ.മാരും പട്ടികയലുണ്ട്. 195 എസ്‌ഐമാരും ക്രിമിനൽ കേസ് പ്രതികളാണ്. ഇവർക്കെതിരെ എല്ലാം നടപടി വരും. കസ്റ്റഡി മർദനം, സ്ത്രീപീഡനം, കൈക്കൂലി, മയക്കുമരുന്ന് കേസ് അടക്കം വിവിധ കേസുകളുണ്ട് ഉദ്യോഗസ്ഥരുടെ പേരിൽ. കൊല്ലത്ത് 146 പേരും, എറണാകുളത്ത് 125 പേരും കേസുകളിൽ പ്രതികളാണ്.

ക്രിമിനൽ കേസ് പ്രതികളായ പൊലീസുകാർക്കെതിരേ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തിനകം നിലപാട് അറിയിക്കാൻ ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും കമ്മിഷൻ ചെയർമാൻ പി. മോഹനദാസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസിലെ ക്രിമിനൽ കേസ് പ്രതികളായ പൊലീസുകാരുടെ പട്ടിക തയ്യാറാക്കാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇതിനുശേഷമാണ് പട്ടിക പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP