Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുപ്പത് ശതമാനം പേർ പണിക്ക് കൊള്ളാത്തവർ; അവശർക്കുള്ള സ്ഥാപനമല്ല കെഎസ്ആർടിസിയെന്നും ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കരുതെന്നും ടോമിൻ തച്ചങ്കരി

മുപ്പത് ശതമാനം പേർ പണിക്ക് കൊള്ളാത്തവർ; അവശർക്കുള്ള സ്ഥാപനമല്ല കെഎസ്ആർടിസിയെന്നും ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കരുതെന്നും ടോമിൻ തച്ചങ്കരി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കെഎസ്ആർടിസിയിലെ 30 ശതമാനം പേർ പണിക്ക് കൊള്ളാത്തവരാണെന്ന് എംഡി ടോമിൻ.ജെ.തച്ചങ്കരി.അവശർക്കുള്ള സ്ഥാപനമല്ല ഇത്. കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കെ.എസ്.ആർ.ടി.സിയെ കരകയറ്റുകയാണ് ലക്ഷ്യം. ആ ദൗത്യം പൂർത്തിയാക്കുക തന്നെ ചെയ്യും. താൻ ഒരു ദൗത്യം ഏറ്റെടുത്താൽ വിജയിപ്പിച്ചിരിക്കും. പക്ഷേ കൂട്ട ഭരണം അനുവദിക്കില്ല. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കിയ ശേഷം അക്കാര്യം ബസ് സ്റ്റാൻഡിനു മുമ്പിൽ പൊതുയോഗം നടത്തി പ്രഖ്യാപിക്കുമെന്നും തച്ചങ്കരി പറഞ്ഞു. നമ്മൾ സഹപ്രവർത്തകരും സഹോദരന്മാരുമാണ്. പക്ഷേ ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കരുത്. ദീർഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി തൊഴിലാളികൾക്ക് വേണ്ടിയല്ല, ജനങ്ങൾക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും തച്ചങ്കരി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP