Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവിധ മതവിഭാഗങ്ങൾ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചത് 769 ക്ഷേത്രങ്ങളും പള്ളികളും; ഇതുവരെ നിർമ്മിച്ചതും ഒഴിപ്പിച്ചതും എത്രയെന്ന് സുപ്രീം കോടതി

വിവിധ മതവിഭാഗങ്ങൾ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചത് 769 ക്ഷേത്രങ്ങളും പള്ളികളും; ഇതുവരെ നിർമ്മിച്ചതും ഒഴിപ്പിച്ചതും എത്രയെന്ന് സുപ്രീം കോടതി

കൊച്ചി : സംസ്ഥാനത്തു സർക്കാർ ഭൂമി കൈയേറി ആരാധനാലയങ്ങൾ നിർമ്മിച്ചതിന്റെയും ഒഴിപ്പിച്ചതിന്റെയും കണക്ക് അടിയന്തരമായി നൽകണമെന്നു സുപ്രീംകോടതി. കൊല്ലം കുമ്പായിക്കുളം ഭദ്രകാളിക്ഷേത്രം കേസിലാണു സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ. അമ്പലവും നടപ്പന്തലും ഒഴികെ ബാക്കി ഭാഗങ്ങൾ പുറമ്പോക്കാണെന്നാണു കേസ്. ക്ഷേത്രകമ്മിറ്റിയുടെ അപേക്ഷപ്രകാരം കൈയേറ്റം നിയമാനുസൃതമാക്കി ഉത്തരവിറങ്ങിയെങ്കിലും രേഖയാക്കിയിരുന്നില്ല. ഇതിനെതിരേ ഫയൽ ചെയ്‌പ്പെയട്ട പ്രത്യേകാനുമതി ഹർജിയാണു സുപ്രീംകോടതിയിലുള്ളത്.

ആരാധനാലയങ്ങളുടെ എണ്ണം, നടപടിയെടുത്തവ എന്നിവ അറിയിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിർദ്ദേശം രണ്ടു വർഷം മുമ്പും നൽകിയിരുന്നെങ്കിലും ഇതുവരെ കണക്കു നൽകിയിട്ടില്ല. രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്നും ഇല്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നുമാണു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. 2016 ലെ കണക്കെടുപ്പിൽ വിവിധ മതവിഭാഗങ്ങൾ സർക്കാർ ഭൂമി കൈയേറി 769 ആരാധനാലയങ്ങൾ നിർമ്മിച്ചതായി കണ്ടെത്തിയിരുന്നു. മാറ്റി സ്ഥാപിക്കുക, പൊളിച്ചുമാറ്റുക, നിൽക്കുന്നിടത്തുതന്നെ തുടരാൻ അംഗീകാരം നൽകുക എന്നീ നടപടികൾക്കു ശേഷവും 77 ആരാധാനായലങ്ങൾ പൊളിച്ചു നീക്കാനുണ്ട്.

ഒൻപത് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ആരാധാനാലയങ്ങളിൽ ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ, മുസ്ലിം പള്ളികൾ എന്നിവ ഉൾപ്പെടുന്നു. ഈ ആരാധനാലയങ്ങൾ പൊളിച്ചുമാറ്റുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കാനും ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ കലക്ടർമാരോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. സുപ്രീം കോടതിയിൽ കേസ് വന്നപ്പോൾ പൊതുവഴി കൈയേറി നിർമ്മിച്ചവ പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംസ്ഥാനത്തെ പൊതുവഴിയും പുറമ്പോക്കും അളന്നുതിരിക്കുകയും ആരാധനാലയങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായി ചില ആരാധനാലയങ്ങൾ പൊതുവഴിയിൽനിന്നു മാറ്റിസ്ഥാപിക്കുകയും ചില ആരാധനാലയങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്തു. ഭൂരിഭാഗം കേസുകളിലും അതു നിലനിൽക്കുന്ന സ്ഥലത്തുതന്നെ തുടരാൻ അംഗീകാരം നൽകി.

ഇടുക്കി ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത് 143 അനധികൃത ആരാധനാലയങ്ങളാണ്. ഇതിൽ തന്നെ 2015 ന് ശേഷമാണ് രണ്ടെണ്ണം നിർമ്മിച്ചത്. ഏറ്റവും കൂടുതൽ സ്ഥലങ്ങൾ കൈയേറിയതും ഇടുക്കിയിൽ. ഏക്കറുകളോളം സ്ഥലമാണ് ഇവിടെ കൈയേറിയിട്ടുള്ളത്.
കണ്ണൂർ-18, പാലക്കാട് 77, മലപ്പുറം 8, കോട്ടയം -1, ആലപ്പുഴ-23, കാസർഗോഡ് - 286, കൊല്ലം -197 ആരാധനാലയങ്ങളും മതബിംബങ്ങളും സർക്കാർ ഭൂമിയിലാണെന്നാണു കണ്ടെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP