Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് ജീവിക്കാൻ എനിക്ക് യാതൊരുവിധ മാർഗ്ഗവുമില്ല; ചെന്നൈൽ ലീസിനെടുത്ത വീട്ടിലാണ് താമസിക്കുന്നത്. അമ്മ പൂർണ്ണമായും കിടപ്പിലാണ്; ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവർ എന്നെ തേടിയെത്തും; മകന്റെ സ്‌കൂൾ ഫീസ് നൽകുന്നത് വിശാലും; ആദ്യ പ്രണയവും വിവാഹവും ഒറ്റപ്പെടലും തുറന്ന് പറഞ്ഞ് തെന്നിന്ത്യയിൽ തിളങ്ങിയ നടി; ചാർമിളയുടെ കഥ ഇങ്ങനെ

ഇന്ന് ജീവിക്കാൻ എനിക്ക് യാതൊരുവിധ മാർഗ്ഗവുമില്ല; ചെന്നൈൽ ലീസിനെടുത്ത വീട്ടിലാണ് താമസിക്കുന്നത്. അമ്മ പൂർണ്ണമായും കിടപ്പിലാണ്; ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവർ എന്നെ തേടിയെത്തും; മകന്റെ സ്‌കൂൾ ഫീസ് നൽകുന്നത് വിശാലും; ആദ്യ പ്രണയവും വിവാഹവും ഒറ്റപ്പെടലും തുറന്ന് പറഞ്ഞ് തെന്നിന്ത്യയിൽ തിളങ്ങിയ നടി; ചാർമിളയുടെ കഥ ഇങ്ങനെ

കൊച്ചി: പ്രണയത്തെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്ന ഒരാളെ വീണ്ടും വലിച്ചിഴയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.-തന്റെ ജീവിതത്തിലെ കാമുക നടനെ കുറിച്ച് ചാർമിളയ്ക്ക് ഇന്നും നല്ലത് മാത്രമേ പറയാനുള്ളൂ. ഇന്ന് തന്റെ ജീവിതം ബുദ്ധിമുട്ടിയ അവസ്ഥയിലാണെന്നും ചാർമിള വിശദീകരിക്കുന്നു.

ഒരു ഘട്ടത്തിൽ തുടർച്ചയായി ആറു ചിത്രങ്ങളിൽ ഞാൻ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചു. കടൽ, കമ്പോളം, രാജധാനി, രാജകീയം, സ്പെഷൽ സ്‌ക്വാഡ്, അറേബ്യ ഉൾപ്പെടെയുള്ള ചിത്രങ്ങളിലാണള് ഞാൻ നായികയായത്. കട്ടപ്പനയിൽ രാജധാനിയുടെ ചിത്രീകരണം നടക്കുമ്പോഴാണ് എന്റെ അച്ഛന് ഹാർട്ട് അറ്റാക്കായത്. അച്ഛനെ ആശുപത്രിയിലാക്കി. ഭാഷ അറിയില്ല. സഹായിക്കാൻ ആരുമില്ല. അത്തരമൊരു സാഹചര്യത്തിൽ എന്റെ അച്ഛനെ നോക്കാൻ രണ്ടുമാസം എന്റെ കൂടെയുണ്ടായിരുന്നു. അച്ഛനെ അദ്ദേഹം നല്ലതുപോലെ നോക്കിയിരുന്നു. സ്വാഭാവികമായും ഞാനും അദ്ദേഹവും കുടുതൽ അടുക്കുകയായിരുന്നു. ജീവിതത്തിൽ ഒന്നിക്കാനുള്ള പ്രണയം തന്നെയായിരുന്നു. പിന്നെ, എല്ലാം കഴിഞ്ഞ് അദ്ദേഹം എന്നെ ഉപേക്ഷിച്ചപ്പോൾ വല്ലാത്തൊരു ഷോക്കായിരുന്നു-ചാർമിള മംഗളത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെയായിരുന്നു.

അക്കാലത്ത് ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് പത്രങ്ങളിലൊക്കെ ഞാൻ ഇന്റർവ്യൂ നൽകിയിരുന്നു. അതു വായിച്ചിട്ടെങ്കിലും എന്നെ വിവാഹം കഴിക്കട്ടെയെന്ന് ഞാൻ ആഗ്രഹിച്ചു. പിന്നെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചപ്പോൾ എന്റെ പ്രതീക്ഷ മുഴുവൻ ഇല്ലാതായി. എന്റെ അവസ്ഥയിൽ അച്ഛൻ വല്ലാതെ ദുഃഖിച്ചിരുന്നു. സങ്കടങ്ങൾ മറക്കാൻ ഞാൻ വിവാഹിതയായെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. പിന്നീടാണ് രണ്ടാമതായി രാജേഷെന്ന ചെറുപ്പക്കാരനെ വിവാഹം കഴിച്ചത്. എന്റെ മകൻ അഡോണിസ് ജൂഡ് ജനിച്ചതോടെ എന്റെ ജീവിതമാകെ മാറിമറിഞ്ഞു. ജീവിക്കാനുള്ള പ്രതീക്ഷയായി. ഇപ്പോൾ എന്റെ മകനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. യഥാർത്ഥത്തിൽ ജീവിതപ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് പണത്തിന്റെ വില ഞാനറിയുന്നത്.

43 മലയാള സിനിമകളിലാണ് ഞാൻ അഭിനയിച്ചത്. ഇതിൽ 38 സിനിമകളിലും ഞാനായിരുന്നു നായിക. തമിഴിൽ 22 ചിത്രങ്ങളിൽ 11-ലും നായികയായി. കന്നടത്തിലും തെലുങ്കിലും ഓരോ ചിത്രങ്ങളിൽ നായികയായി. നല്ലൊരു സമ്പാദ്യംതന്നെ എനിക്കുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ ഓരോ ഘട്ടങ്ങളിലുമുണ്ടായ നിരാശ എന്നെ കൂടുതൽ തളർത്തുകയായിരുന്നു. സമ്പാദിച്ചതെല്ലാം ഭർത്താവിനോടൊപ്പം ആഘോഷിച്ചു തീർത്തു. സത്യത്തിൽ ജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. സാലിഗ്രാമത്തിലുണ്ടായിരുന്ന എന്റെ ഫ്‌ളാറ്റ് വിൽക്കേണ്ടിവന്നു.

ഞാൻ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയായിരുന്നു. അടുത്തകാലത്താണ് ഭർത്താവായിരുന്ന രാജേഷുമായുള്ള ഡൈവേഴ്സ് നടന്നത്. ഇപ്പോൾ ജീവിക്കാൻ ബുദ്ധിമുട്ടിയ അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഇന്ന് ജീവിക്കാൻ എനിക്ക് യാതൊരുവിധ മാർഗ്ഗവുമില്ല. ചെന്നൈയിലെ വിരുഗംപാക്കത്ത് ലീസിനെടുത്ത വീട്ടിലാണ് താമസിക്കുന്നത്. അമ്മ പൂർണ്ണമായും കിടപ്പിലാണ്. ഞാൻ ഷൂട്ടിംഗിനായി വരുമ്പോൾ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്പളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിർത്തിയിട്ടുണ്ട്. ചുറ്റും കടക്കാരാണ്. ഞാൻ ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവർ എന്നെ തേടിയെത്തും.

എന്റെ മകൻ അഡോണിസ് ജൂഡിന്റെ സ്‌കൂൾ ഫീസ് നൽകുന്നത് തമിഴ് നടികർ സംഘത്തിന്റെ സാരഥിയും നടനുമായ വിശാലാണ്. ഇത്തരമൊരു സാഹചര്യത്തിൽ എനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാൻ ഞാൻ തയാറായത്.-ചാർമിള വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP